നീണ്ട ഇടവേളക്ക് ശേഷം കേരള സംഗീത നാടക അക്കാദമിക്ക് പുതിയ സാരഥികൾ
- വാർത്ത - ലേഖനം
തൃശ്ശൂർ : കേരള സംഗീത നാടക അക്കാദമിയുടെ
ജനറൽ കൗൺസിൽ പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു.
സർവ്വശ്രീ : പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (ചെയർമാൻ), പുഷ്പവതി പി. ആർ (വൈസ് ചെയർപേഴ്സൺ), കരിവള്ളൂർ മുരളി (സെക്രട്ടറി), സന്തോഷ് കീഴാറ്റൂർ, നിമിഷ സലിം, രേണു രാമനാഥൻ, വി. ടി. മുരളി, ചിറക്കര സലിം, ഫ്രാൻസിസ് ടി. മാവേലിക്കര, കല്ലറ ഗോപൻ, ജോൺ ഫെർണാന്റസ്, രാജശ്രീ വാര്യർ, പെരിങ്ങോട് ചന്ദ്രൻ, കലാമണ്ഡലം അപ്പുക്കുട്ടൻ, കലാഭവൻ പ്രസാദ്, എം. ജി. ശശി, സഹീർ അലി, സെക്രട്ടറി സാംസ്കാരിക വകുപ്പ്, സെക്രട്ടറി ധനകാര്യ വകുപ്പ്, ഡയറക്ടർ സാംസ്കാരിക വകുപ്പ്, കളക്ടർ തൃശ്ശൂർ ജില്ല എന്നിവർ കൗൺസിൽ അംഗങ്ങൾ ആയിരിക്കും.
പുന: സംഘടനയെ തുടർന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ (ചെയർമാൻ), പുഷ്പവതി പി. ആർ (വൈസ് ചെയർപേഴ്സൺ), കരിവള്ളൂർ മുരളി (സെക്രട്ടറി), നിമിഷ സലിം, ഫ്രാൻസിസ് ടി. മാവേലിക്കര, ജോൺ ഫെർണാന്റസ്, സെക്രട്ടറി സാംസ്കാരിക വകുപ്പ്, സെക്രട്ടറി ധനകാര്യ വകുപ്പ്, ഡയറക്ടർ സാംസ്കാരിക വകുപ്പ്, കളക്ടർ തൃശ്ശൂർ ജില്ല (ട്രഷറർ) തുടങ്ങിയവർ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.
മുൻ ചെയർപേഴ്സൺ കെ പി ഏ സി ലളിതയുടെ വേർപാടിനെ തുടർന്നും മറ്റു സാങ്കേതിക പ്രശ്നങ്ങളാലും കഴിഞ്ഞ രണ്ടു വർഷമായി ജനറൽ കൗൺസിൽ പുന: സംഘടന അനിശ്ചിതത്വത്തിലായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ പുതിയ ജനറൽ കൗൺസിലിനും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തയുടെ ( lnv) നാടക അഭിവാദ്യങ്ങൾ.