സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ എസ് സുനിലിനെ അറസ്റ്റ് ചെയ്തു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
വിദ്യാർത്ഥിനിയെ ബലാത്സംഘം ചെയ്തതെന്ന ആരോപണത്തിൽ നാടക അധ്യാപകൻ എസ്. സുനിലിനെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ വച്ചാണ് അറസ്റ്റ് രേഖപെടുത്തിയത്.
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫസറും ചലച്ചിത്ര സംവിധായകനുമായ ഡോ.എസ് സുനില്‍കുമാറിനെ കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റി സസ്പെന്റ് ചെയ്തിരുന്നു.
സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിച്ചതായും ക്രൂരമായ മാനസിക പീഡനത്തിന് വിധേയമാക്കിയെന്നും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ തൃശൂര്‍ അയ്യന്തോര് വെസ്റ്റ് പൊലീസ് സുനില്‍കുമാറിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് കണ്ണൂരിൽ വച്ച് അറസ്റ്റ് രേഖപെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ക്യാമ്പസിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.