ലോകധർമ്മിയിൽ നാടക ശിൽപശാല
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ലോകധർമ്മിയും യൂറോപ്പിലെ മാൾട്ട സ്വദേശിയും നാടക പ്രവർത്തകനും, നടനും, സംവിധായകനുമായ പാട്രിക് വെല്ലയും ചേർന്ന് സംഘടിപ്പിക്കുന്ന 'Ritual and theatre' ശിൽപശാല ആഗസ്റ്റ് 3 മുതൽ 9 വരെ നായരമ്പലത്തെ ലോകധർമ്മി നാടകവീട്ടിൽ നടക്കുന്നു.
ഡോ:ചന്ദ്രദാസനും (ആർടിസ്റ്റിക് ഡയറക്ടർ, ലോകധർമ്മി) പാട്രിക് വെല്ലയും നേതൃത്വം നൽകുന്ന ശിൽപശാലയിൽ യൂറോപ്പിൽ നിന്നും ഇന്ത്യയിലേ പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള 22 പേർ പങ്കെടുക്കുന്നു. ഡോ: കെ ജി പൗലോസ്, എറിൻ ബി മീ (പ്രൊഫസർ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി) എന്നിവരുടെ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.
ശിൽപശാലയുടെ ഉദ്ഘാടനം ആഗസ്റ്റ് 3ന് വൈകുനേരം 6.30ക്ക് എം.എൽ.എ ശ്രീ:കെ എൻ ഉണ്ണികൃഷ്ണൻ നിർവഹിക്കും.
ശിൽപശാലയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ കലാ പരിപാടികളും
സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 3 - കളരിപ്പയറ്റ് അവതരണം
ആഗസ്റ്റ് 4 - ലാവണി നൃത്തം (സ്നേഹലത, നാഗ്പൂർ), മോഹിനിയാട്ടം (സൗമ്യ ബാലഗോപാലും സംഘവും), 'സയ്ലെൻസ്സ്'- നൃത്താവതരണം(സോമ ഗിരി,കൊൽക്കത്ത)
ആഗസ്റ്റ് 6- അസാമീസ് നാടോടി സംഗീതം (ജിത്തു റാഭ, ബർക്ക ബാഹർ), കർണഭാരം സ്ക്രീനിംഗ്
ആഗസ്റ്റ് 8 - കഥകളി (കലാമണ്ഡലം ശരത്തും സംഘവും)
ആഗസ്റ്റ് 9- ക്യാമ്പ് പ്രൊഡക്ഷൻ/നാടക അവതരണം