ഫോണ്‍ നഷ്ടമായാല്‍ ചെയ്യേണ്ടത്?; കേരള പൊലീസിന്റെ മുന്നറിയിപ്പ് വീഡിയോ
- വാർത്ത - ലേഖനം
കൊച്ചി: മൊബൈൽ ഫോൺ നഷ്ടപ്പെടുമ്പോൾ മാത്രമാണ് എന്താണ് അടുത്തതായി ചെയ്യേണ്ടത് എന്ന ചിന്ത കടന്നുവരാറ്. ആശയക്കുഴപ്പവും പിരിമുറുക്കവും കാരണം എന്തു ചെയ്യണമെന്ന് അറിയാതെ ചിലരെങ്കിലും ബുദ്ധിമുട്ടാറുണ്ട്. അബദ്ധവശാൽ ഫോൺ നഷ്ടമായാൽ എന്തെല്ലാം ചെയ്യണമെന്ന് വിവരിച്ച് ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.
ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ:
എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം
കേരള പൊലീസിന്റെ പോൾ ആപ്പ് വഴിയോ തുണ വെബ്സൈറ്റ് വഴിയോ ഓൺലൈനായും പരാതി നൽകാവുന്നതാണ്
പരാതിയിൽ ഫോണിന്റെ ഐഎംഇഐ നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്
തുടർന്ന് സർവീസ് പ്രോവൈഡറുമായി ബന്ധപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക
ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെട്ട ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കും ഫൈൻഡ് മൈ ഡിവൈസ് സെർച്ച് ചെയ്ത് നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന അക്കൗണ്ട് ലോഗിൻ ചെയ്യുക
ഫോൺ നമ്പറിലേക്ക് റിംഗ് ചെയ്യിക്കാനും ലോക്ക് ചെയ്യാനും സാധിക്കും erase device എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ ഡേറ്റ നീക്കം ചെയ്യാനും സംവിധാനമുണ്ട് സ്വകാര്യ വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്