നാട്യഗൃഹം തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തില്‍ നരേന്ദ്രപ്രസാദ് അനുസ്മരണവും പ്രൊഫ: അലിയാറിന്റെ പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാട്യഗൃഹം തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ (3-11-2021) പ്രഫസര്‍. അലിയാര് രചിച്ച 'ജി.ശങ്കരപ്പിള്ളയും മലയാളനാടകവും' എന്ന പുസ്തകത്തിന്റെ പ്രകാശനവും നരേന്ദ്രപ്രസാദ് അനുസ്മരണവും നടത്തുന്നു. വൈലോപ്പിള്ളി സംസ്കൃതിഭവനും നാട്യഗൃഹവും സംയുക്തമായി നടത്തുന്ന സമ്മേളനത്തില്‍ സര്‍വ്വശ്രീ സജി ചെറിയാന് (സാംസ്കാരിക വകുപ്പ് മന്ത്രി), അടൂര്‍ ഗോപാലകൃഷ്ണന്, എം. എ. ബേബി, പ്രമോദ് പയ്യന്നൂര്‍, പ്രഫ. അലിയാര് എന്നിവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് പ്രഫ. ഓംചേരി രചിച്ച് സുധി ദേവയാനി സംവിധാനം ചെയ്ത് നാട്യഗൃഹം,തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം 'മിണ്ടാപ്പൂച്ചകള്‍'. ബിന്ദു പ്രദീപ്, ലൈലാ വേണുകുമാര്‍, മാളു എസ്. ലാല്‍, രജുലാ മോഹന്‍, ശ്രീകല പ്രസാദ്, ജയക്കുട്ടന്‍ അമ്പാടി, രാജേന്ദ്രന്, വിജയന് നായര്‍ എന്നിവര്‍ അഭിനയിക്കുന്നു. കൊവിഡ് മനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പരിപാടി നടത്തപ്പെടുക.