ലോക നാടക വാർത്തകൾ ഡി പാണി മാസ്റ്റർ അനുസ്മരണ അന്തർദേശീയ ബാല നാടക രചനാ മത്സരം
നിബന്ധനകൾ
1.മുപ്പത് മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന രചനകൾ ആയിരിക്കും മത്സരത്തിലേക്ക് പരിഗണിക്കപ്പെടുക.
2.പുസ്തക രൂപത്തിലോ മറ്റ് മാധ്യമ ങ്ങളിലോ പ്രസിദ്ധീകരിച്ചതൊ അവതരിപ്പിച്ചു കഴിഞ്ഞതൊ ആയ നാടക രചനകൾ അനുവദനീയമല്ല.
3.ഒരു രചയിതാവ് ഒന്നിൽ കൂടുതൽ രചനകൾ സമർപ്പിക്കുവാൻ പാടുള്ളതല്ല.
4.രചനകൾ കുട്ടികൾക്ക് അവതരിപ്പിക്കാൻ കഴിയുന്നതൊ കുട്ടികൾക്കായി മുതിർന്നവർക്ക് അവതരിപ്പിക്കാൻ കഴിയുന്നതൊ ആയിരിക്കണം.
5.മലയാളത്തിൽ രചിക്കപ്പെട്ട കവിതകൾ, കഥകൾ, നോവലുകൾ
എന്നിവ അവലംബമാക്കിയ നാടകാവിഷ്കാര രചനകൾ അനുവദനീയമാണ്. അവലംബമാക്കിയ സൃഷ്ടിയുടെ രചയിതാവിന്റെ സമ്മത പത്രവും പൂർണ വിലാസവും രചനയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
6.അന്യ ഭാഷാ നാടക രചനകൾ തർജ്ജമ ചെയ്തു സമർപ്പിക്കുവാൻ പാടുള്ളതല്ല.
7.ലോക നാടക വാർത്തകൾ നൽകുന്ന ഈ മെയിൽ വിലാസത്തിൽ ടൈപ്പ് ചെയ്ത് പി. ഡി. എഫ്. ഫോർമാറ്റിൽ വേണം നാടക രചനകൾ
സമർപ്പിക്കേണ്ടത്.
8.നാടകത്തിന്റെ പേര് രചനയോടൊപ്പം എഴുതിയിരിക്കണം.
പേജ് നമ്പർ ഫുട്ടറായി എഴുതി ചേർത്തിരിക്കണം.
9.രചയിതാവിന്റ പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം, എന്നിവ രചനക്കൊപ്പമോ അല്ലാതെ മറ്റൊരു പേപ്പറിലോ ഈ മെയിൽ സബ്ജക്റ്റിലോ ചേർക്കുക.
10.രജിസ്ട്രേഷൻ ഫീസ് ഇല്ല. ഏത് പ്രായക്കാർക്കും നാടകരചനകൾ അയക്കാവുന്നതാണ്.
11.മികച്ച ആദ്യ മൂന്ന് നാടക രചനകൾക്ക് ഡി പാണി സ്മാരക അവാർഡ് ( മെമെന്റോയും ക്യാഷ് അവാർഡും ) നൽകുന്നതായിരിക്കും.
12.നാടക രംഗത്തെ പ്രശസ്തരും പ്രഗത്ഭരും അടങ്ങുന്ന മൂന്നംഗ സമിതി രചനകൾ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും.
13.വിധി കർത്താക്കളുടെ നിർണയവും തീരുമാനവും അന്തിമമായിരിക്കും.
രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 31.
ടൈപ്പ് ചെയ്ത നാടകങ്ങൾ PDF ഫോർമാറ്റിലും, wordfile ഫോർമാറ്റിലും നാടക കൃത്തിന്റെ ഒരു ഫോട്ടാ സഹിതം This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാത്തിൽ ഇമെയിൽ ആയി അയക്കേണ്ടതാണ്.
മത്സരത്തിലേക്ക് സമർപ്പിക്കുന്ന രചനകൾ രചയിതാവിന്റെ അനുവാദത്തോടെ ലോക നാടക വാർത്തകൾ ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.lnvmagazine.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 98470 96392,+973 3923 4535,+965 6604 1457 എന്നീ നമ്പരുകളിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുകയോ ചെയ്യാം.