സമഗ്രസംഭാവന: ജേക്കബ് ഉതുപ്പിന് ദമാം നവയുഗത്തിന്റെ ആദരം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
'മേടനിലാവ്-2022 വിഷു-ഈദ് ആഘോഷം മെയ് 6ന് ദമാം- ജേക്കബ് ഉതുപ്പിനെ ദമാം നവയുഗം ആദരിയ്ക്കുന്നു. സൗദി അറേബ്യയുടെ പ്രവാസ ലോകത്തെ കലാസാം സ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവും നാടക പ്രവർത്തകനും സി നിമ-ടെലിഫിലിം നിർമാതാവും, സാമൂഹ്യ പ്രവർത്തകനുമായ ജേക്കബ് ഉതുപ്പിനെ കലാ പ്രവർത്തനങ്ങൾക്കുള്ള സമഗ്ര സംഭാവന മുൻനിർത്തിയാണ് നവയുഗം സാംസ്കാരിക വേദി ആദരിയ്ക്കുന്നത്.
പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിലും കലയ്ക്കും നാടകത്തിനും സംഗീതത്തിനും ഉഴിഞ്ഞുവെച്ച ജീവിതമാണ് ജേക്കബ് ഉതുപ്പിന്റേത്. സൗദി അറേബ്യ യിലെ കിഴക്കൻ പ്രവിശ്യയിലെ കലാ പ്രവർത്തന കൂട്ടായ്മകളിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ദമാം നാടക വേദിയുടെ 'ശിഖണ്ഡിനി', 'ഇരയും വേട്ടക്കാരനും', 'അവനവൻ തുരുത്ത്' എന്നിവയിൽ അഭിനയിച്ചിട്ടുമുണ്ട്.
ഹൃദയ നൊമ്പരങ്ങളിൽ ചാലിച്ച് പ്രവാസത്തിന്റെ നേർക്കാഴ്ചയുമായി, ജേക്കബ് ഉതുപ്പ് തിരക്കഥയെഴുതി സംവിധാനം ചെയ്തു മുഖ്യ വേഷത്തിൽ അഭിനയിച്ച, പൂർണമായും സൗദി അറേബ്യയിൽ നിർമിച്ച് യൂ ട്യൂബിൽ റിലീസ് ചെയ്ത കൊച്ചു സിനിമയായ 'ദിയ' ഏറെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.
ശ്രദ്ധേയമായ കൊച്ചു ചിത്രം 'മഴപ്പാറ്റകൾ', ക്രിസ്തീയ ഭക്തിഗാന ആൽബം 'യഹോവ, മ്യൂസിക്കൽ ആൽബം 'നീയോർമകൾ' എന്നിവയുടെ നിർമാതാവായ അദ്ദേഹം പ്രാഞ്ചിയേട്ടന്മാർ' എന്ന വെബ് സീരീസിലും, 'മൗന നൊമ്പരം' എന്ന മ്യൂസിക്കൽ ആൽബത്തിലും അഭിനേതാവായും തിളങ്ങി.
ഹേമന്ദ് കുമാർ തിരക്കഥ എഴുതി, രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി അഭി നയിക്കുന്ന 'നൊണ' എന്ന സിനിമയുടെ നിർമാതാവായി മലയാള സിനിമാ ലോക ത്തിലേക്കും കടന്നു ചെന്നിരിക്കുകയാണ് അദ്ദേഹം. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ഈ ചിത്രത്തിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതത്തിൽ ഒരു പങ്ക് അവശതയനുഭവിക്കുന്ന നാടക കലാകാരന്മാർക്ക് വേണ്ടി ചെലവഴിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
മെയ് ആറിന് അരങ്ങേറുന്ന നവയുഗം കുടുംബവേദി കേന്ദ്ര കമ്മിറ്റിയുടെ വിഷു ഈദ് ആഘോഷ പരിപാടിയായ മേടനിലാവ്-2022 ന്റെ വേദിയിൽ വെച്ചാകും ജേക്കബ് ഉതുപ്പിന് ആദരവ് നൽകുക എന്ന് നവയുഗം കുടുംബവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പദ്മനാഭൻ മണിക്കുട്ടനും സെക്രട്ടറി ശരണ്യ ഷിബുവും അറിയിച്ചു.