രാജ് മോഹൻ നീലേശ്വരത്തിന് ഹൃദയപൂർവ്വം ആദരവ് 29ന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വേണുമാങ്ങാട് പ്രഥമ നാടക പുരസ്കാരം എന്നിവ നേടിയ പ്രശ്സ്ത നാടകകലാകാരന് രാജ്മോഹന്‍ നീലേശ്വരത്തെ നീലേശ്വരം ജോളി ആര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നീലേശ്വരം പൗരാവലി ആദരിക്കുന്നു. മെയ് 29 ന് ഉച്ചക്ക് 3 മണിക്ക് ശ്രീവത്സം ഓഡിറ്റോറിയത്തിലാണ് ഹൃദയപൂർവ്വം ആദരവ് പരിപാടി നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, ജന.കൺവീനർ പി.സി. രാജൻ, വൈസ്. ചെയർമാന്മാരായ ഡോ.വി.ഗംഗാധരൻ , കെ.എൻ. കീപ്പേരി,ജോളി ആർട്സ് ക്ലബ്ബ് സെക്രട്ടറി കെ.കെ. കുമാരൻ മീഡിയ ചെയർമാൻ സേതു ബങ്കളം പബ്ലിസിറ്റി ചെയർമാൻ ബാലൻ പയ്യന്നൂർ,ബാബു മൂത്തല, കെ.കുമാരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഘാടകസമിതി ചെയര്മാന് പ്രൊഫ. കെ.പി.ജയരാജന്റെ അധ്യക്ഷതയില്‍ കെ.രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്യും. അബൂദാബി ശക്തി അവാര്‍ഡ് കമ്മറ്റി ചെയര്മാന് പി.കരുണാകരന് മുഖ്യാതിഥിയും കേരള സംഗീതനാടക അക്കാദമി വൈസ് ചെയര്മാന് സേവ്യര്‍ പുല്‍പ്പാട്ട് വിശിഷ്ടാതിഥിയുമായിരിക്കും. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഹൃദയപൂർവ്വം ആദരവ് സമര്‍പ്പിക്കും. നഗരസഭാ കൗണ്‍സിലര്‍ ഇ.ഷജീര്‍, ഡോ.വി.ഗംഗാധരന്, ഡോ.വി.സുരേശന്, കെ.കെ.കുമാരന്, പിനാന്‍ നീലേശ്വരം, കെ.വി.ദാമോദരന്‍, കെ.എന്‍.കീപ്പേരി, പി.സി.സുരേന്ദ്രന് നായര്‍, വിജയന് സര്‍ഗം,വിജയൻ
പി.ആര്.ജയചന്ദ്രന് എന്നിവര്‍ ആശംസനേരും. ജനറല്‍കണ്‍വീനര്‍ പി.സി.രാജന് സ്വാഗതവും എം.വിജയൻ നന്ദിയും പറയും. തുടർന്ന് പി.സി.രാജൻ സംവിധാനം ചെയ്ത് ജോളി ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്ന ജി ശങ്കരപിള്ളയുടെ മൂന്ന് പണ്ഡിതൻമാരു പരേതനായ ഒരു സിംഹവും നാടകവും അരങ്ങേറും .