മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എംഎഫ്എ) കോഴ്സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് ഇക്കൊല്ലം നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എംഎഫ്എ) പെയിന്റിങ്(12 സീറ്റ്), സ്കള്‍പ്ചര്‍(8) കോഴ്സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
നാലുവര്‍ഷത്തെ റഗുലര്‍ ബിഎഫ്എ 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്ഇബിസി/ഒഇസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 47 ശതമാനവും എസ്സി/എസ്ടി/വിഭാഗങ്ങള്‍ക്ക് 45 ശതമാനവും മാര്‍ക്ക് മതിയാകും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും നേരിട്ട് 105 രൂപയും 140 രൂപ കോളജ് പ്രിന്‍സിപ്പലിന് തിരുവനന്തപുരത്ത് മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി അയച്ച് ആവശ്യപ്പെട്ടാല്‍ തപാല്‍ വഴിയും ലഭിക്കും.
വിലാസം: Principal, College of Fine Arts Kerala,Thiruvananthapuram-695033.
രാവിലെ 10 മുതല്‍ വൈകിട്ട് 3 മണിവരെയാണ് ഫോം വിതരണം. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫെബ്രുവരി 14 വരെ സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് www.dtekerala.gov.in ഫെബ്രുവരി 18ന് പ്രസിദ്ധീകരിക്കും.