കോഴിക്കോടൻ അരങ്ങുണരുന്നു. "ശാന്തനോർമ്മ" തിയേറ്റർ കൾച്ചർ കോഴിക്കോട്
- വാർത്ത - ലേഖനം
നാടക ലേഖകൻ
"തിയേറ്റർ കൾച്ചർ കോഴിക്കോട്" കോഴിക്കോട് ടൗൺഹാളിൽ രണ്ടുദിവസമായി "അതിജീവനത്തിന് നാടകോത്സവം"
നടത്തുന്നു. ടൌൺഹാളിന്റെ ലഭ്യത അനുസരിച്ചു നവംബർ അവസാനമോ/ഡിസംബർ ആദ്യവാരമോ ആയിരിക്കും നാടകോത്സവം.
20 മിനുട്ടിൽ കുറയാതെയും 30 മിനുട്ടിൽ അധികമാകാതെയുമുള്ള നാടകങ്ങളാണ് ഉൾപ്പെടുത്തുന്നത്.
തിയേറ്റർ കൾച്ചർ കൂട്ടായ്മയിലെ അഞ്ചു നാടക സംഘങ്ങളുടെ നാടകങ്ങൾക്കൊപ്പം പുറമെ നിന്നുള്ള 3 നാടകങ്ങൾ കൂടി ഉൾപ്പെടുത്തി മൊത്തം 8 നാടകങ്ങളാണ് അവതരിപ്പിക്കുക. നാടകം അവതരിപ്പിക്കാൻ താല്പര്യമുള്ള സംഘങ്ങൾ നാടകത്തിന്റെ ഡയറക്ടർ നോട്ട് മുൻകൂട്ടി സ്ക്രീനിംഗ്.കമ്മറ്റി മുൻപാകെ സമർപ്പിക്കേണ്ടതാണ്. സതീഷ്.കെ.സതീഷ് ,എ.രത്നാകരൻ ,കരീം ദാസ് ,ഷെഫീഖ് ചെള്ളിക്കാട് എന്നിവരാണ് സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ..നാടകങ്ങൾ അവതരണ ദിവസം കൃത്യം 6:30 ന് ആരംഭിക്കും.നാടകങ്ങൾ തമ്മിലുള്ള ഇടവേള 30 മിനിറ്റ് ആയിരിക്കും. നാടക സംഘങ്ങൾക്ക് പ്രാഥമികമായ വെളിച്ചവും, ശബ്ദവും കമ്മറ്റി നൽകുന്നതാണ്. കമ്മറ്റി നൽകുന്ന ലൈറ്റിൽ കൂടുതലായി ആവശ്യമെങ്കിൽ അത് സംഘങ്ങൾ കൊണ്ടുവരേണ്ടതാണ്. ഓരോ സംഘത്തിനും 5000 രൂപ മാത്രമാണ് അവതരണ ചെലവിലേക്കായി നൽകുക.
ഇതൊരു നാടക മത്സരമല്ല, അടഞ്ഞു കിടക്കുന്ന നാടക ലോകത്തെ വീണ്ടും സജീവമാക്കാനുള്ള ഒരു ശ്രമം ആണെന്ന് ഓർക്കുമല്ലോ .
നാടകം നടക്കുന്ന രണ്ടു.ദിവസങ്ങളിലും 4 മുതൽ 5:30 വരെ നാടക അനുബന്ധ സെമിനാറുകളും, അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരവും നടക്കും. രണ്ടു ലക്ഷം രൂപയോളമാണ് നാടകോത്സവത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്. എല്ലാ നാടക സുഹൃത്തുക്കളുടെയും പരിപൂർണ്ണമായ സഹായവും,സഹകരണവും പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
ബൈജു മേരികുന്ന്
ചെയർപേർസൺ
ഷാജി പോലൂർ
കൺവീനർ