പ്രവാസി നാടക പുരസ്കാരം മനോഹരൻ പാവറട്ടിക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മികച്ച പ്രവാസി നാടക അഭിനേതാവിനുള്ള പാവറട്ടി തജ്നീദ് ക്ലബ്ബ് നാടക പുരസ്കാരം മനോഹരൻ പാവറട്ടിക്ക്. ബഹ്റൈൻ കേരളീയ സമാജത്തിലും ഇതര കലാസാസ്കാരിക രംഗത്തും നിറസാന്നിദ്ധ്യമായ മനോഹരൻ തൃശ്ശൂർ മരുതയൂർ സ്വദേശിയാണ്.
തജ്നീദ് ക്ലബ്ബ് പ്രസിഡന്റ് നിസാർ മരുതയൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മനോഹരന്റെ സഹധർമ്മിണി ഗിരിജ മനോഹരൻ പുരസ്കാരവും പ്രശസ്തി പത്രവും പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങി. സെക്രട്ടറി ഇ കെ ശിഹാബ്, ഗ്രാമ പഞ്ചായത്ത് അംഗം സുനിത രാജു, കവി ഗോപിനാഥ് പണിക്കശ്ശേരി, എൻ പി കാദർ മോൻ, എൻ ജെ ജയിംസ്, കെ സി കാദർ മോൻ, അഷ്റഫ്, ആർ വി നബീസു പുതുമനശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
കേരള സംഗീത നാടക അക്കാദമി പ്രവാസി നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയിട്ടുള്ള മനോഹരൻ ബഹ്റൈനിൽ അറിയപ്പെടുന്ന ഗായകനും കാഥികനും സംഘാടകനുമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രവാസിയുടെ അതിജീവനം പ്രമേയമാക്കി ബഹ്റൈനിൽ ചിത്രീകരിച്ച നിയതം എന്ന ടെലി ഫിലിമിൽ ശ്രദ്ധേയമായ നായക കഥാപാത്രത്തെ അവതരിപ്പിച്ചു നിരവധി ചലച്ചിത്രോത്സവങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ മനോഹരൻ പാവറട്ടി ലോക നാടക വാർത്തകൾ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹിയും സംഘാടകനുമാണ്.
മനോഹരൻ പാവറട്ടിക്ക് ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ.