മീഡിയ ഹബ് നടൻ ഭരത് മുരളിയുടെ പേരിൽ നടത്തിയ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവലിൻ്റെ പുരസ്കാര വിതരണം ആഗസ്റ്റ് 24ന് ആറ്റിങ്ങലിൽ നടക്കും.
സാംസ്കാരിക ലേഖകൻ
മീഡിയ ഹബ് നടൻ ഭരത് മുരളിയുടെ പേരിൽ നടത്തിയ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെൻററി ഫെസ്റ്റിവലിൻ്റെ പുരസ്കാര വിതരണം ആഗസ്റ്റ് 24ന് ആറ്റിങ്ങലിൽ നടക്കും. അനംതാരാ റിവർവ്യൂ റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി, എം എൽ എ മാരായ ഒ എസ് അംബിക, വി ശശി, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപെഴ്സൺ കുമാരി, കോൺഗ്രസ്സ് നേതാവ് ബി.എസ്. അനൂപ്, ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ, സാജൻ ചക്കരയുമ്മ, മഞ്ജിത്ത് ദിവാകർ, അനു റാം, ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ജി.കെ. ഹരീഷ് മണി, ഡോ.രജത് കുമാർ, സീരിയൽ താരങ്ങളായ അനിൽ ആറ്റിങ്ങൽ, അലിഫ് ഷാ എന്നിവർ പങ്കെടുക്കും. മീഡിയ ഹബ് സാരഥികളായ നിസ്സാർ ആറ്റിങ്ങൽ, എ.കെ. നൗഷാദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. ഗൾഫിലും നാട്ടിലും പ്രശസ്തനായ റേഡിയോ അവതാരകൻ ശശികുമാർ രത്ന ഗിരി പ്രോഗ്രാം നിയന്ത്രിക്കും. നടൻ ഇർഷാദ് അലിക്ക് 2021ലെ മീഡിയ ഹബ് - ഭരത് മുരളി സ്മാരക പുരസ്കാരം സമ്മാനിക്കും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ച് സെഷനുകളായാണ് പരിപാടി. കലാ-സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച പതിനാലോളം പേരെയും, മീഡിയ ഹബ് മുഖ്യ ഇവൻ്റ് സ്പോൺസർമാരെയും, മീഡിയ പാർട്ണർമാരെയും ചടങ്ങിൽ ആദരിക്കും.