പ്രദീപ് മണ്ടൂരിൻ്റെ നാടക പുസ്തകം 'നമുക്ക് ജീവിതം പറയാം' പ്രകാശനം ചെയ്തു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കണ്ണൂർ : പ്രശസ്ത നാടക കൃത്തും സംവിധായകനുമായ പ്രദീപ് മണ്ടൂരിൻ്റെ നാടക പുസ്തകം 'നമുക്ക് ജീവിതം പറയാം' പ്രകാശനം ചെയ്തു.
ഇന്ന് വൈകുന്നേരം 3 മണിക്ക് വിളയാങ്കോട് ഈസ്റ്റ് വായനശാലയിൽ കെ. കെ. സുരേഷിന്റെ അധ്യക്ഷതയിൽ ശ്രീ.സി.വി.ബാലകൃഷ്ണൻ പ്രകാശനവും, മാധവൻ പുറച്ചേരി ഏറ്റുവാങ്ങുകയും ചെയ്തു.
2004ലെ പെരളശ്ശേരി ഏ.കെ.ജി.സ്മാരക നാടക മത്സരത്തിൽ സുരാസു നാടകവേദി പയ്യന്നൂർ അവതരിപ്പിച്ച നാടകമാണ്
"നമുക്ക് ജീവിതം പറയാം". അകാലത്തിൽ വിട പറഞ്ഞ ശ്രീ.ശശിധരൻ കോക്കാടണ് സംവിധാനം ചെയ്ത്, എ.കെ.മുരളി, പി.ടി.മനോജ്, സുജാത മേലടുക്കം എന്നിവർ അഭിനയിച്ചു.
മത്സരത്തിൽ മികച്ച രചനക്കും അവതരണത്തിനുള്ള രണ്ടാം സമ്മാനവും കിട്ടി. ആ നടകതോട്ടൊപ്പം മറ്റ് ഏഴ് നാടകങ്ങളും കൂടി ഉണ്ട് ഈ പുസ്തകത്തിൽ. നാടകത്തറ"യാണ് പ്രസാധകർ.
ശ്രീ. ബാബു അന്നൂർ, ശ്രീ. സന്തോഷ് കിഴറ്റൂർ, ശ്രീമതി. സി പി ശുഭ, ശ്രീ. ഗീരിഷ് ഗ്രാമിക, ശ്രീ. ടി വി സുധാകരൻ, ശ്രീ. സതീശൻ വിളയാങ്കോട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുസ്തക പ്രകാശനത്തോട് അനുഭന്തിച്ചു 'പ്രതിഛയ', 'ബവുൽ', എന്നി നാടകങ്ങൾ അരങ്ങേറി.
പുസ്തകം ആവശ്യമുള്ളവർ ഈ നമ്പരുകളിലൊന്നിൽ വാട്സാപ് മെസേജായി അയച്ചാൽ
9961540981 , 9961112766, 9539339323,9207860752,9447685021 പുസ്തകം VPP ആയി അയച്ചുതരുന്നതാണ്. (250 രൂപയാണ് മുഖവില.200 രൂപയും VPP ചാർജും നൽകി പുസ്തകം വാങ്ങാൻ പറ്റും)