ഹൃദയമുള്ള മനുഷ്യരേ, ഒരു നിമിഷം... ഇതൊന്നു വായിച്ചിട്ടേ പോകാവൂ...????
ഇനി അത്ഭുതങ്ങൾ സംഭവിച്ചാലേ തിരിച്ചു വരൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ
"പൊന്നരിവാൾ അമ്പിളിയില്......."
പാടി ചെറുചിരിചേർത്ത്, കൈകാലുകളിളക്കി ഏവരേയും അത്ഭുതപ്പെടുത്തിയ മനുഷ്യനാണ്!
ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ അടുത്ത് ചെന്ന സുഹൃത്തുക്കളോട്
ചെറു ശബ്ദങ്ങൾ കൊണ്ടും, തലയിളക്കിയും,
മുഷ്ടി ചുരുട്ടിയും പ്രതികരിച്ചയാളാണ്.
പറഞ്ഞു വരുന്നത് ദിനേശ് കുറ്റിയിൽ എന്ന ഞങ്ങളുടെ ദിനേശേട്ടനെ കുറിച്ചാണ്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നാടകവേദികളിൽ
(വിദേശത്തും)വിസ്മയങ്ങൾ സൃഷ്ടിച്ച
നാടക പ്രതിഭയെക്കുറിച്ചാണ്.
നടൻ ശിവജി ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ
നാടക കലാകാരൻമാരുടെ അതിജീവന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കോവിഡും,ന്യൂമോണിയയും ബാധിക്കുകയും,
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ സ്ഥിതി വഷളാവുകയുമായിരുന്നു.
ഇന്ന് അദ്ദേഹത്തെ മെഡിക്കൽ കോളജിൽ നിന്നും മിംസിലേക്ക് മാറ്റിയിട്ടുണ്ട്.
കോവിഡ് കാലത്തെ നഷ്ട വേദികളാൽ നിരാശ പൂണ്ടിട്ടും,
അതൊന്നും വകവെക്കാതെ
RRTവളണ്ടിയറായി സ്വയം സമർപ്പിച്ച വലിയ മനസ്സുള്ള മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്.
ഞങ്ങൾക്കുറപ്പുണ്ട് വേദികളായ വേദികളും,
കണ്ടു വിസ്മയിച്ച സദസ്സുകളും ആ മനുഷ്യനെ കൈവിടില്ലെന്ന്.
നമ്മൾ ഒപ്പം നിന്നാൽ,
ചുറ്റുവട്ടങ്ങളെ കിടുക്കുന്ന രീതിയിലുള്ള പൊട്ടിച്ചിരിയുമായി ദിനേശേട്ടൻ തിരിച്ചു വരിക തന്നെ ചെയ്യും.
ഇന്നലെ അടുത്തിരുന്ന് പാട്ട് പാടിക്കൊടുത്തപ്പോൾ,
ഓർമ്മകളിലേക്ക് തിരിച്ചു വിളിക്കാൻ ശ്രമിച്ചപ്പോൾ
ഒരു വേള കണ്ണുകൾ തുറന്ന് എന്നെ നോക്കി,
വലത് കൈ എൻ്റെ ഇടത് തോളിൽ അമർത്തി വെച്ച
ആ നിമിഷം മറ്റൊന്നുമാവില്ല ആ നാടകാർത്തിക്കാരൻ പറയാതെ പറഞ്ഞിട്ടുണ്ടാവുക...
"മ്മക്ക് ഇനീം കൊറേ സംഗതികള് ചെയ്യണമെടോ... നാടായ നാട്ടിലൊക്കേം നാടകമാടണമെടോ.... "
എന്നാവും.....
ഭാര്യക്കും, രണ്ട് മക്കൾക്കും നമ്മളേ തുണയുള്ളൂ... കൈ വിടരുത്....????????
ഹരീഷ് പഞ്ചമി
Anila K
w/o Dinesh Kuttiyil
Account No:31901093210
IFSC code:SBIN0005048
CIF No:86117106304
SBI branch Vatakara
Google pay 9383405277
Dinesh Kuttiyil