സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന തല നാടക മത്സരം 'ഒറ്റ്' മികച്ച നാടകം, പി.എൻ മോഹൻരാജ് സംവിധായകൻ, മിനി രാധൻ മികച്ച നടി, ടി.സുരേഷ് ബാബു മികച്ച നടൻ.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന നാടക മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
ഏറ്റവും മികച്ച ഒന്നാമത്തെ നാടകമായി ഒറ്റ്( രചന - പ്രദീപ് മണ്ടൂർ) തെരഞ്ഞെടുത്തത്. ഈ നാടകം സംവിധാനം ചെയ്ത പി.എൻ. മോഹൻരാജ് ഏറ്റവും മികച്ച സംവിധായകനായി. ഏറ്റവും മികച്ച രണ്ടാ മത്തെ നാടകം കോഴിക്കോട് ജില്ല അവതരിപ്പിച്ച 'അവാർഡ്' എന്ന നാടകത്തിന് ലഭിച്ചു. ഈ നാടകത്തിൽ അഭിനയിച്ച സുരേഷ് ബാബു നല്ല നാടനായും, ഈ നാടകത്തിലെ ആദർശ് പി. ആനന്ദ് മികച്ച ബാല നടനായും തെരഞ്ഞെടുത്തു. മികച്ച മൂന്നാമത്തെ നാടകം കാസർകോഡ് ജില്ല അവതരിപ്പിച്ച പാവത്താൻ നാട് എന്ന നാടകം നേടി. ഏറ്റവും നല്ല നടിയായി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അവതരിപ്പിച്ച നിലാവിനൊപ്പം എന്ന നാടക ത്തിലെ മിനി രാധനെ തെരഞ്ഞെടുത്തു. ഏറ്റവും നല്ല നാടക രചന മലപ്പുറം ജില്ല അവ തരിപ്പിച്ച നേർച്ചക്കോഴി എന്ന നാടകം എഴുതിയ ജയൻ കാക്കാട്ടുപാറയ്ക്ക് ലഭിച്ചു. ഏറ്റവും നല്ല ബാലനടിയായി പാലക്കാട് ജില്ല അവതരിപ്പിച്ച സ്റ്റേറ്റ്സ്മാൻ എന്ന നാടകത്തിൽ അഭിനയിച്ച ശിഖയെ തെരഞ്ഞെടുത്തു.