ഇൻഷുറൻസ് പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമിയും
- വാർത്ത - ലേഖനം
കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന സംഗീതം, നാടകം, നൃത്തം, വാദ്യകല, കഥാപ്രസംഗം, മാജിക്, മിമിക്രി, കഥകളി, ഓട്ടന്തുള്ളല്, ചാക്യാര്‍കൂത്ത്, നാടന്‍കലകള്‍, ഗോത്രകലകള്‍ എന്നീ കലാവിഭാഗങ്ങളില്പ്പെടുന്ന കലാകാരന്മാരെയും കലാകാരികളെയും അപകട വൈദ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബന്ധപ്പെട്ട സമിതികളില്‍ നിന്നും കലാകാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കലാപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച 20നും 70നും ഇടയില്‍ പ്രായമുള്ളവരും ഇപ്പോഴും കലാരംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരുമായ കലാപ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് അക്കാദമി അപകടവൈദ്യ ഇന്‍ഷ്വറന്‍സ് (മെഡിക്ലെയിം ഇന്‍ഷ്വറന്‍സ്) ഏര്‍പ്പെടുത്തുന്നത്.
ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ, കലാസമിതികള്‍ മുഖേനയോ അപേക്ഷ നല്‍കണം. 2022 ജനുവരി മുതല്‍ 2023 ഫെബ്രുവരി മാസം വരെ ഈ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കലാകാരന്മാര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. എം.പി/എം.എല്‍.എ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ കലാകാരന്/കലാകാരിയാണെന്നുള്ള സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പുക്കാവ്. തൃശൂര്‍ - 680 020 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നകം അപേക്ഷിക്കണം.
അപേക്ഷയുടെ മാതൃക അക്കാദമി വെബ്സൈറ്റായ http://www.keralasangeethanatakaakademi.in