കവി ബിനു എം. പള്ളിപ്പാടിൻ്റെ സ്മരണാർത്ഥം കവിതാ പുരസ്കാരം ഏർപ്പെടുത്തുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അകാലത്തിൽ വേർപിരിഞ്ഞ കവി ബിനു എം. പള്ളിപ്പാടിൻ്റെ സ്മരണാർത്ഥം കോറം ഫോർ പോസിറ്റീവ്, പള്ളിപ്പാട് എന്ന സൗഹൃദക്കൂട്ടായ്മ കവിതാ പുരസ്കാരം ഏർപ്പെടുത്തുന്നു. 10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബിനു എം. പള്ളിപ്പാട് സ്മാരക ആറ്റുമാലി പുരസ്കാരം.
ആത്മസുഹൃത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനും പുതിയ കവികൾക്ക് പ്രോത്സാഹനം കൊടുക്കുന്നതിനും ലക്ഷ്യമിട്ടാണ് പള്ളിപ്പാട്ടുള്ള അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ഈ പുരസ്കാരം ഏർപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളുടെ മൂന്നു കോപ്പികൾ ആണ് പുരസ്കാരത്തിനായി അയക്കേണ്ടത്. വിദഗ്ദ്ധ മൂന്നംഗ ജൂറിയാവും തിരഞ്ഞെടുപ്പ് നടത്തുന്നത്. അനുസ്മരണക്കൂട്ടായ്മയിൽ അവാർഡ് ദാനം നടത്തും. കൃതികൾ അയക്കേണ്ട വിലാസവും മറ്റു വിവരങ്ങളും ഉടൻ പ്രസിദ്ധീകരിക്കുന്നതാണ് എന്നും സംഘാടകർ അറിയിച്ചു.