സത്യത്തിൽ മെഹറു മാപ്ള
- ചെറുകഥ
മിനി ഉതുപ്പ്
സത്യത്തിൽ മെഹറു മാപ്ല ആരായിരുന്നു.....? ഇഞ്ചൂർ വാരപ്പെട്ടിക്കരയിലെ നിഷ്കളങ്കനായൊരു മനുഷ്യൻ...
മെഹറു മാപ്ല വാരപ്പെട്ടിയിലെ ധനികരിൽ ഒരാളായിരുന്നു... അല്ല അങ്ങനെ അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവില്ല....
പക്ഷേ സത്യം അതായിരുന്നു.
മെഹറു മാപ്ലയുടെ മകൻ മൊയ്തീനിക്കായുടെ മകളെ കെട്ടിച്ചു വിട്ടത് ഒരു കിലോ സ്വർണ്ണവും കൊടുത്തിട്ടാണ്....
വാരപ്പെട്ടി എ എൽ പി സ്കൂൾ നിൽക്കുന്നത് മെഹറു മാപ്ല കൊടുത്ത സ്ഥലത്തായിരുന്നു...
ധാരാളം ദാനധർമ്മങ്ങൾ ചെയ്യുന്ന ആൾ ആയിരുന്നു മെഹറു മാപ്ല....
വാരപ്പെട്ടിയിലെ മുസ്ലിം പള്ളി മെഹറു മാപ്ലയുടെ സ്ഥലത്താണ് നിൽക്കുന്നത്....
അല്ല മെഹറു മാപ്ല കൊടുത്ത സ്ഥലത്ത്...
എന്തോരം സ്ഥലമുണ്ടായിരുന്നു മെഹറു മാപ്ലയ്ക്ക്....
അങ്ങനെ പറഞ്ഞാൽ കുറെയുണ്ട് പറയാൻ....
വാരപ്പെട്ടിയിലെ മുസ്ലിം പള്ളി പണി തീർത്തത് മെഹറു മാപ്ലയും പുതുക്കാട്ടുകാരും കൂടെയാണ് എന്ന് തോന്നുന്നു എന്നാണ് എന്നോട് പറഞ്ഞയാൾ പറഞ്ഞത്
പുള്ളിയുടെ അക്ഷരത്തിന് വലിയ വിലയാണ്... റേഷൻ വാങ്ങുമ്പോൾ പൈസ ബാലൻസ് വരുമല്ലോ....
റേഷൻ കാർഡിൻ്റെ പുറകിൽ മെഹറു മാപ്ല 10 എന്നോ 5 എന്നോ എത്രയാണെന്ന് വച്ചാൽ അത്രയും
എഴുതി വയ്ക്കും. അത് പിന്നെ കാണിച്ചാൽ മതി... പിന്നീട് അത് വെട്ടുകയും ചെയ്യും
ഇങ്ങനെയൊക്കെയാണ് യഥാർത്ഥത്തിൽ മെഹറു മാപ്ല..