"ഇതിഹാസം" തിരുവനന്തപുരം സൗപർണ്ണികയുടെ നാടകം(2019-2022)- ഓർമ്മകളിൽ എന്നും സൂക്ഷിക്കാവുന്ന പ്രൊഫഷണൽ നാടക അനുഭവം തന്നെയാണ്!
- ലേഖനം
പുല്ലൂറ്റ് 'ചമയം' നാടകവേദിയുടെ
വാർഷികാഘോഷങ്ങളുടെ
ഭാഗമായി 2022 ഒക്ടോബർ 24
(ദീപാവലി ദിവസം)
ഇരിഞ്ഞാലക്കുട ടൗൺഹാളിൽ,
ഞാനും മകൻ തിയോയും
ശരിക്കും ഈ അവതരണം
അനുഭവിച്ചറിഞ്ഞു!
പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്ത,
2022 ഒക്ടോബർ 24-29
വരെയുള്ള നാടകരാവിൽ,
ആദ്യദിവസം, നിറഞ്ഞ സദസിൽ
മഹാനായ കവി വില്ല്യം
ഷേയ്ക്ക്സ്പീയറുടെ ജീവചരിത്രം
'വൈഡ്, 'മിഡ്' ' & 'ക്ലോസപ്പിൽ'
അനുഭവിപ്പിക്കാൻ,
തിരുവനന്തപുരം
സൗപർണ്ണികയിലെ എല്ലാ
ആർട്ടിസ്റ്റുകൾക്കും കഴിഞ്ഞു!
സാധാരണ പ്രൊഫഷണൽ (കമ്മേഴ്ഷ്യൽ)
നാടകങ്ങൾ, അവാർഡുകൾ ധാരാളം ലഭിച്ചാലും, ഒരുപാട്
അന്വേഷണങ്ങൾക്കു ശേഷം
മാത്രം, വളരെ ശ്രദ്ധിച്ചു കാണാൻ
പോകുന്ന എന്റെ രീതിക്ക്,
ഈ നാടകം, അവതരണം
തുടങ്ങിയ അന്നുമുതൽ,
പലരുടെയും അഭിപ്രായത്തിൽ
നല്ല പ്രതീക്ഷ നൽകിയിരുന്നു.
അറിയാം...ധാരാളം ഫൈൻ ആർട്സ് / ഉത്സവക്കളികൾ/മത്സരക്കളികൾ മുന്നിൽ കണ്ട്, ട്രൂപ്പുകൾ നാടകം ഒരുക്കുമ്പോൾ, അമേച്വർ നാടകവേദി ചെയ്യുന്ന, വളരെ 'വിശാലമായ ടൈം & സ്പേസ് പരീക്ഷണങ്ങൾ' സാധ്യമല്ലല്ലോ? 28 / 24 അടി നീളം & വീതിയുള്ള സ്റ്റേജ് മുന്നിൽ കണ്ടാണ് എല്ലാ സംവിധായകരും ഡിസൈൻ ചെയ്യുന്നത്. പരമാവധി പോർട്ടബിൾ & മൂവബിൾ സെറ്റ് & പ്രോപ്സ് വേണമല്ലോ, യാത്രക്ക് എളുപ്പം കൈകാര്യം ചെയ്യാൻ...
അതിന്റെ സാധ്യത വിദഗ്ധമായി ആർ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ഞാനും നോക്കിയത്. അത് ഈ നാടകം, ഒഴുക്ക് നഷ്ടപ്പെടാതെ, പ്രാക്ടീസ് ചെയ്തു എന്നത് എടുത്തുപറയാതെ വയ്യ!
കൊറോണ വന്നില്ലായിരുന്നെങ്കിൽ
ഇതിനകം 1000 അവതരണങ്ങൾ
പൂർത്തിയാക്കുമായിരുന്ന
ഈ മികച്ച അവതരണം,
എന്റെ സ്ഥല-കാല പരിമിതിയിൽ
അടുത്തു കാണാൻ,
2 വർഷം കാത്തിരിക്കേണ്ടിവന്നു.
2 വർഷത്തെ കാത്തിരിപ്പിനുശേഷം,
വേദി ലഭിച്ചതോ, എനിക്ക് ഏറെ
പ്രതീക്ഷയുള്ള 'ചമയം'
നാടക വേദിയുടെ
സംഘാടനത്തിൽ തന്നെ
സാധിച്ചു എന്നതും,
അഭിമാനിക്കാവുന്ന കാര്യം!
ഇതിന്റെ രചനയും സംവിധാനവും
നിർവ്വഹിച്ച അശോക്-ശശി ടീമിനെ
പ്രത്യേകം അഭിനന്ദിക്കുന്നു!
അവർ, 16-ആം നൂറ്റാണ്ടിന്റെ സംഭാവനയായ ഈ നവോത്ഥാന നാടക പ്രതിഭയുടെ ജീവിതം പകർത്താൻ, നന്നായി റെഫർ ചെയ്തിട്ടുണ്ട്. നന്ദി.
വിവാദമായേക്കാവുന്ന ചില അവസാന മരണരംഗങ്ങൾ, (മദ്യത്തിൽ വിഷം കലർത്തിയതാണെന്ന് ഒരു വിവാദ സംസാരം ഉണ്ട്?), ധീരമായി, നന്നായി സമയമെടുത്തു, 'മരണം എന്ന രംഗബോധമില്ലാത്ത കോമാളി' യുടെ അവതരണത്തിന്റെ ചടുലതയോടെ, മനോഹരമായി പറഞ്ഞിട്ടുമുണ്ട്.
മകളുടെ വിവാഹത്തിന് പങ്കെടുത്തതിന് ശേഷം, 'ഹാർട്ട് അറ്റാക്ക്' വന്നതെന്നും ചില സൂചന, പല ജീവചരിത്ര പഠനങ്ങളിലും വന്നിട്ടുണ്ട്. ഞാൻ അങ്ങനെ പഠിപ്പിച്ചതായി ഓർക്കുന്നു...
അമിത മദ്യപാനവും, പുകവലിയും, ഷേയ്ക്ക്സ്പീയറെ ശരീരികമായി തളർത്തിയത്, പല നിരൂപകരും എഴുതിയിട്ടുണ്ട്. (പുകവലി ഇവിടെ രംഗത്ത് ഒഴിവാക്കിയിട്ടുണ്ട്?)
ഇനി
അവതരണത്തിലേയ്ക്ക് വരാം...
തീയും, പുകയും, മൂടൽമഞ്ഞും
മലയും, ഓവർ കളറിങ്ങും,
ഒന്നും ഒരുക്കാതെ,
(ബാലെ സ്റ്റൈൽ
കെണിയിൽ പെടാതെ)
പൂർണ്ണമായും
അഭിനേതാക്കളുടെ, എല്ലാ സ്റ്റേജ് ബിസിനസ്സുകളും, ചലനങ്ങളും,
ഭാവപ്രകടനങ്ങളും, വിവിധ
'പോസ്റ്ററു'കളിലെ ശില്പഭംഗിയും,
കാണികൾക്ക് വ്യക്തമായി
ആസ്വദിക്കാവുന്ന രീതിയിലുള്ള,
വെളിച്ച നിയന്ത്രണം,
അരോചകമല്ലാത്ത,
അർത്ഥവത്തായ സംഗീതം,
സ്ഥൂലമല്ലാത്ത സെറ്റ് & ഡിസൈൻ,
ഒക്കെകൂടി, ഈ നാടകത്തിന്റെ
അവതരണം മികച്ചതാക്കാൻ,
നല്ലൊരു ടീം വർക്കിന് സാധിച്ചു.
ഇടയ്ക്കിടെ ഫ്രന്റ് കർട്ടൻ
മറികടന്നുള്ള,
(ഷേയ്ക്ക്സ്പീയറുടെ 'ഗ്ലോബ്
തിയ്യറ്ററി'ന്റെ-'ത്രസ്റ്റ് ഫോം'
മാതൃകയുടെ-'മീനിയേച്ചർ' പ്രയോഗം),
കഥാപാത്രങ്ങളെ ജനങ്ങളോട്
കൂടുതൽ 'ഇന്റിമേറ്റ്' ആയി
അടുപ്പിക്കും.
അത് പൊതുവെ
കൊമ്മേർഷ്യൽ തിയ്യറ്റർ
പരിമിതിയിൽ ആരും
പ്രയോഗിക്കാറില്ല.
('കലാനിലയം' പോലും).
അമേച്വർ നാടകക്കാർ
നന്നായി പരീക്ഷിച്ചിട്ടുമുണ്ട്!
ആ സമയത്ത്
പരമാവധി ബ്രൈറ്റ് ലൈറ്റ് കൊടുത്തുള്ള സംവിധാനം
പ്രശംസ അർഹിക്കുന്നു!
കേരള സംസ്ഥാന പ്രൊഫഷണൽ
നാടക മത്സരത്തിൽ
8 അവാർഡുകൾ! അതും ചരിത്രം!
1-മികച്ച അവതരണം,
2-മികച്ച നടൻ
(സാബു ആലപ്പുഴ-ഷേയ്ക്ക്സ്പീയർ),
3-മികച്ച സംഗീതം,
4-മികച്ച രംഗപടം,
5-മികച്ച വ്സത്രാലങ്കാരം,
6-രണ്ടാമത്തെ രചന,
7-രണ്ടാമത്തെ സംവിധാനം,
8-രണ്ടാമത്തെ നടി
(രേഷ്മ-ഷേയ്ക്ക്സ്പീയറുടെ അമ്മ+മറ്റ് വേഷങ്ങൾ)...
ഒപ്പം മറ്റ് മത്സരങ്ങളിൽ
നിരവധി അവാർഡുകൾ!
ഒരു മഹാനാടക പ്രതിഭയുടെ
ജീവിതസംഘർഷം തുടിച്ചു
നിൽക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ...
(യൗവ്വനം, ദാരിദ്ര്യം, കളവ്, നാടുവിടൽ, വിചാരണ, കവിയുടെ, നാടകകൃത്തിന്റെ, അഭിനയ പ്രതിഭയുടെ വിളയാട്ടം, എതിർപ്പ്, ചെറുത്തുനിൽപ്പ്, അതിജീവനം, അംഗീകാരം, ബഹുമതി, അനശ്വരത!)
ഒരുക്കിയ ഈ രചന,
പലർക്കും അറിയപ്പെടാത്ത
ഷേയ്ക്ക്സ്പീയറെ
പരിചയപ്പെടുത്തും...
പണ്ട്, പ്രൈവറ്റ് കോളേജിൽ
ട്യൂഷൻ ആയി, ഞാൻ
ഷേയ്ക്ക്സ്പീയറുടെ
('ഒഥല്ലൊ', 'മാക്ബെത്', 'ജൂലിയസ് സീസർ', 'ടെംപെസ്റ്റ്' അടക്കം)
ഒരുപാട് കൃതികൾ പഠിപ്പിച്ച
1980-90 കൾ അറിയാതെ ഓർത്തുപോയി.
ഈ നാടകം എന്നിൽ മറ്റ് ചില ജീവചരിത്ര നാടകങ്ങൾ, പണ്ട് കണ്ട ഓർമ്മയുണർത്തി...
കണ്ണൂർ സംഘചേതനയുടെ 'ചരിത്രം അവസാനിക്കുന്നില്ല'
(കാൾ മാർക്സിന്റെ ജീവിതം)
പണ്ട് കണ്ടതിനുശേഷം, അത്രയ്ക്ക് മനസ്സിൽ തട്ടിയ മറ്റൊരു ജീവചരിത്ര നാടകം, പ്രോസീനിയം സ്റ്റേജിൽ, ഇപ്പോഴാണ് ഞാൻ കാണുന്നത് (പ്രൊഫഷണൽ നാടക വേദിയിൽ).
അഭിമാനിക്കാം...
ഞാൻ അമേച്വർ നാടകവേദിയിൽ
(എങ്ങണ്ടിയൂരിൽ- കേരളോത്സവത്തിൽ-2000 മുതൽ)
അഭിനയിപ്പിച്ച ഉദയൻ തൊട്ടപ്പിള്ളി
(വാൽ ഗീൽഗഡ് രചന-
'Two Corporals'ലെ ഹിറ്റ്ലർ &
ബഷീറിന്റെ 'ശബ്ദങ്ങൾ'
നാടകമാക്കിയപ്പോൾ-പട്ടാളക്കാരൻ, എന്റെ നാടകം-'ബ്രൂട്ടസിന്റെ ആത്മഗത'ത്തിലെ ബ്രൂട്ടസ്-നടൻ)
'ഇതിഹാസ'ത്തിൽ ബ്രൂട്ടസ് ആയും, സുഹൃത്തായും തിളങ്ങി!
ടോണി പേരാമംഗലം ചെയ്ത, അച്ഛൻ അടക്കം, വിവിധ വേഷങ്ങൾ, കോമാളി ഉൾപ്പെടെ,
പലരും ചെയ്ത വിവിധ വേഷങ്ങൾ,
ഉദയന്റെ ഭാര്യ രേഷ്മയുടെയും (അമ്മ, കാമുകി, etc), ഷേയ്ക്ക്സ്പീയറുടെ ഭാര്യയായും,
ക്വീൻ എലിസബത്തായും
അഭിനയിച്ച നടിയുടെയും
പ്രകടനങ്ങൾ അതിഗംഭീരം!
കേരളം നേരത്തെ
ഏറ്റെടുത്ത ഈ മികച്ച 'ഇതിഹാസം', അതിന്റെ പെർഫെക്ഷൻ കൊണ്ടും പ്രതിബദ്ധതകൊണ്ടും,
ടീംവർക്ക് കൊണ്ടും, പുതുമ കൊണ്ടും, ക്ലാരിറ്റി കൊണ്ടും, മലയാള പ്രൊഫഷണൽ നാടക ചരിത്രത്തിൽ കൃത്യമായ 'ഇടം' നേടിയിരിക്കുന്നു!
(അവിടവിടെ ശീലംകൊണ്ടു വരുന്ന,
'മോട്ടിവേഷൻ' ഇല്ലാത്ത
കമ്മേഴ്ഷ്യൽ, 'സ്റ്റൈലൈസ്ഡ്' 'മാനറിസങ്ങൾ', ചലനങ്ങൾ-ആക്ടിങ്ങ് രീതിയെ-തല്ക്കാലം മറക്കാം * ടോട്ടൽ ആക്ടിങ്ങ് മികവിൽ അതൊരു കുറവല്ല!)
കൊല്ലം കാളിദാസക്കുവേണ്ടി ജോസ് ചിറമ്മൽ,1988ൽ സംവിധാനം ചെയ്ത,
'റെയിൻബോ'
കണ്ണൂർ സംഘചേതനയുടെ
'സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ',
(ഗാന്ധി ചരിത്രം-നടൻ ഉണ്ണി സത്താർ-ഗാന്ധി)
മഞ്ജുളൻ അഭിനയിച്ച
'ചെഗുവേര',
എന്നീ മികച്ച
അവതരണങ്ങളുടെ ലിസ്റ്റിൽ (എന്റെ മനസ്സിൽ സൂക്ഷിക്കുന്നവ),
ഇപ്പോൾ 'ഇതിഹാസ'വും!
ഈ നാടകം
ഇനിയും ധാരാളം കളികൾ ലഭിക്കട്ടെ...അവാർഡുകൾ വാരിക്കൂട്ടട്ടെ!
പൊതുവെ പ്രൊഫഷണൽ
നാടക വേദിയിൽ ഇടയ്ക്കിടെ സംഭവിക്കുന്ന അത്ഭുതങ്ങൾക്ക്
വഴിയൊരുക്കാൻ, പുതിയ അവതരണ-പരീക്ഷണ
'ഇതിഹാസ'ങ്ങൾക്ക് സാധിക്കട്ടെ!
(കെ.ടി.യുടെ, പി. ജെ. ആന്റണിയുടെ, എസ്. എൽ. പുരത്തിന്റെ, എൻ. എൻ. പിള്ളയുടെ, ധീരമാതൃകകൾ ആരും മറന്നിട്ടില്ലല്ലൊ! മറക്കാൻ കഴിയില്ലല്ലോ! മറക്കരുതല്ലോ!)...
അഭിനന്ദനങ്ങൾ! അഭിവാദ്യങ്ങൾ'
സസ്നേഹം,
ചാക്കോ ഡി അന്തിക്കാട്
(PART-ONO Films-Thrissur
&
നാടക സാധകം-ചേർപ്പ്
With Regards!Chacko D Anthikad(Dir.PART-ONO Films-Tcr)*'RIYAZ'(H), P.O.Cherpu-Thrissur -Pin-680561*Mob-09447084849/09645157077*Email:This email address is being protected from spambots. You need JavaScript enabled to view it./This email address is being protected from spambots. You need JavaScript enabled to view it.*FB:Chacko D Anthikad Chackosky*Web:www.partonofilms.com