രാജീവം 2022 : ചിൽഡ്രൺസ് തീയേറ്റർ വർക്ക്ഷോപ്പ് നടന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാടകസംവിധായകനും സിനിമാപ്രവർത്തകനും സംഘാടകനും ഗവേഷകനും സംരംഭകനുമായ രാജീവ് വിജയന്റെ ഓർമ്മയ്ക്കായി കുട്ടികളുടെ ഏകദിന നാടക ശില്പശാലയും കൂടിച്ചേരലും നടന്നു. 2022 ഓഗസ്റ്റ് 15ന് രാവിലെ 10.30 മുതൽ 1 വരെ വടക്കാഞ്ചേരി പാർളിക്കാട് ജി യു പി സ്കൂളിലെ 4, 5, 6, 7 ക്ളാസുകളിലെ 50 കുട്ടികളും മുതിർന്നവരും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു. ഡോ. ഷിബു എസ് കൊട്ടാരം, ഡോ. ശ്രീജിത്ത് രമണൻ, നജുമുൽ ഷാഹി, മോഹനൻ കെ ആർ, ഫിറോസ് ഖാൻ, അഭീഷ് ശശിധരൻ, മാളു ആർ എസ്, സുന്ദര പാണ്ട്യൻ, നിധി എസ് ശാസ്ത്രി, ഹിമ ശങ്കരി, ഷിനിൽ എ ന്, സുബീഷ് സുധാകരൻ, ശ്യാം രജി, ജലീൽ ടി കുന്നത്ത്, ബിരേഷ് കൃഷ്ണൻ, ജിഷ്ണു കിളി, ജൻസൺ ആലപ്പാട്, സന്തോഷ് അരങ്ങത്ത് മെജോ എന്നിവരായിരുന്നു ഫാക്കൽറ്റിമാരും കലാപ്രവർത്തകരും. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അരവിന്ദാക്ഷൻ, കൗൺസിലർ ധന്യ നിധിൻ, ഐശ്യര്യ, അനൂപ് കിഷോർ, ഹെഡ്മാസ്റ്റർ ജോൺസൺ സി ഐ, എസ് എം സി ചെയർമാൻ ബിനു പോൾ, വി കെ വിജയൻ, കനകലത അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ശിൽപ്പശാലയിൽ പങ്കാളികളായിരുന്നു. പാർളിക്കാട് 'ബ്രാഞ്ച്' നാടക പഠന കേന്ദ്രത്തിന്റെയും തൃശൂർ ഓഫ് ഡ്രാമ പൂർവ്വവിദ്യാർഥികളുടെയും രാജീവ് വിജയൻ അനുസ്മരണ കൂട്ടായ്മയുടെയും പാർളിക്കാട് ജി യു പി സ്കൂളിന്റെയും നേതൃത്വത്തിലാണ് ശില്പശാലയും അനുസ്മരണ കൂടിച്ചേരലും നടത്തിയത്. കുട്ടികൾക്കും മുതിർന്നവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്നും അനുസ്മരണവുമായി ബന്ധപ്പെട്ട് കലാ നാടകപ്രവർത്തനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.