നൃത്തമില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത നര്‍ത്തകിമാരായ എ.എസ്.ഷിംനയും എലിസബത്തും.
- ഒപ്പീനിയന്
എ. സെബാസ്റ്റ്യന്‍
നര്‍ത്തകിമാര്‍ ശരീരം കൊണ്ട് കവിത രചിക്കാന്‍ ശരീരത്തെയാണ് ആയുധമാക്കുന്നത്. അത്കൊണ്ട് ശരീരത്തെ കുറിച്ച് വേവലാതിപ്പെടാത്ത നര്‍ത്തകിമാര്‍ വിരളമാണ്. വിവാഹം പോലും നൃത്തത്തിനായി മാറ്റി വെച്ച് നര്‍ത്തകിമാര്‍ ഉണ്ട്. എന്നാല്‍ വിവാഹ ശേഷം ആടി പ്രശസ്തരായവരുമുണ്ട്. ഇതിന് രണ്ടിനുമിടക്ക് വിവാഹ ശേഷം ഉദ്യോഗസ്ഥരായി ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റി കൊണ്ട് നൃത്തത്തെ പ്രണയിച്ച്, നൃത്തം ചെയ്ത് വിജയം വരിച്ചവര്‍ അപൂര്‍വ്വമാണ് ഇതിന് കടക വിരുദ്ധമായി എ.എസ്.ഷിംനയും എലിസബത്ത് ജാന്സിയും വേദിയില്‍ നിന്നും കൈയ്യടി നേടി പ്രശസ്തിയിലേക്ക്. സ്വപ്നത്തേക്കാള്‍ യാഥാര്‍ത്ഥ്യം മനോഹരമായിരിക്കുമ്പോള് ആ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ചിലങ്ക കെട്ടിയാടി രണ്ട് നര്ത്തകികളല്ല മറിച്ച് ചിലങ്കയില്‍ ജീവതാളം കണ്ടെത്തിയവരാണ് ഇവര്‍. നൃത്തം മാത്രമല്ല ഏതൊരു കലയ്ക്കും പ്രായം തടസ്സമല്ല, മനസ്സാണ് പ്രധാനം എന്ന് ബോധ്യപ്പെടുത്തുന്ന അവതരണമായിരുന്നു ഇവരുടേത്.
വയനാടിന്റെ പ്രകൃതി താളവുമായി ആട്ടം തന്നെ ജീവിതമെന്ന തിരിച്ചറിവില്‍, നൃത്തത്തെ കുടഞ്ഞെറിഞ്ഞ് കളയാതെ മകനെ പ്രസവിച്ച ശേഷം നിരന്തരമായ സാധനയിലൂടെ നൃത്തത്തെ വരിച്ച എ.എസ്.ഷിംനയും ഫോര്‍ട്ടുകൊച്ചിയുടെ ജീവനായ ചവിട്ട്നാടകത്തിന്റെ താളം ഉള്ളിലുള്ളതുകൊണ്ടായിരിക്കാം എലിസബത്ത് ജാന്‍സി വിവാഹ ശേഷം നൃത്തത്തെ പ്രണയിച്ചത്. എട്ടു വര്‍ഷത്തോളം കഠിനമായ പരിശീലനങ്ങളിലുടെ കടന്ന് പോയ് കൊണ്ട് സുധ പീതാബരനും പീതാബരന്‍ സാറും ജീവനാഡിയായി കൊണ്ട് നടക്കുന്ന ശ്രീ ശങ്കര സ്കൂള്‍ ഓഫ് ഡാന്‍സില്‍ നൃത്തം പഠിക്കുമ്പോള്‍ എന്നത്തെയും പോലെ സമൂഹം നൂറായിരം എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടും അതിലൊന്നും കൂസാതെ മുന്നോട്ട് പോകുവാന്‍ കഴിയുന്നത് വ്യക്തമായ ലക്ഷ്യം ഉണ്ടായത് കൊണ്ടാണ്. അതിന്റെ പൂര്‍ത്തീകരണമായി ആഗസ്റ്റ് 27-ാം തിയതി രണ്ട് മണികൂര് നീണ്ടു നിന്ന നൃത്തം അവതരിപ്പിച്ചു കൊണ്ട് ആസ്വാദകരുടെ കൈയ്യടി വാങ്ങി ചെറുപ്പത്തില്‍ കൈവിട്ട് പോയ നൃത്തം തിരിച്ച് പിടിച്ചു എന്ന് മാത്രമല്ല, എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റി കൊണ്ടാണ് ഈ വിജയം നേടിയതെന്ന് അറിയുമ്പോളാണ് ഇരട്ടി മധുരമാകുന്നത്. ഭാര്യ, അമ്മ, മരുമകള്‍ മാത്രമല്ല ജോലിയും ചെയ്ത് കൊണ്ടാണ് ഡാന്‍സ് ചെയ്യുവാന്‍ സമയം കണ്ടെത്തിയതെന്ന് പറയുമ്പോള്‍ ഇതിന് എങ്ങനെ സമയം കിട്ടുന്നു എന്ന ചോദ്യം ഉയര്‍ന്ന് വരുമ്പോള്‍ ഇഷ്ടമുള്ള കാര്യം ചെയ്യുവാന്‍ സമയവും കാലവും കൂടെ പോരുമെന്ന് തന്നെയാണ് ഉത്തരം. ഡാന്‍സ് കഴിഞ്ഞ് കാണികളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങുമ്പോള്‍ ലഭിക്കുന്ന സന്തോഷവും തൃപ്തിയും അത് തന്നെയാണ് എന്തും സഹിക്കാനുള്ള ഊര്‍ജമായി തീരുന്നത്.
ഹിമഗിരി തനയേ ഹേമലതയേ എന്ന കീര്‍ത്തനത്തിനൊപ്പം ചുവട് വെച്ച് രസം പകര്‍ന്ന് സന്തോഷമേകുമ്പോള് ശരീരമല്ല മനസ്സാണ് ഇവിടെ വിജയിക്കുന്നത്. ഏത് സ്റ്റേജിലും കയറി നൃത്തം ചെയ്യുവാനുള്ള കരുത്താണ് അതിലൂടെ ലഭിക്കുന്നത്. പദത്തിന് പക്കമേളമൊരുക്കി കീര്‍ത്തനത്തില്‍ നിന്നും പിറവിയെടുക്കുന്ന ലയത്തിനൊപ്പം ചുവട് വെച്ച് ആസ്വാദകരുടെ ഹൃദയത്തിലേക്കിറങ്ങി നവ്യമായ കാഴ്ചയാക്കി മാറ്റുമ്പോഴാണ് കൃതിയും താളവും കാലവും മറന്ന് ആട്ടമതിന്റെ ഉന്നതിയിലെത്തുന്നത്. അത് ഒരു ലഹരിയായി പെയ്തിറങ്ങുമ്പോഴാണ് ശരീരത്തിനുമപ്പുറം നൃത്തം താളാത്മകമായി മാറുന്നത്. എഴുതിവെച്ചതിനും ഗുരുക്കള്‍ പഠിപ്പിച്ചതിനുമപ്പുറം തന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ രസചരട് പൊട്ടാതെ നല്കുവാന് കഴിയുന്നിടത്താണ് നൃത്തവും അതിന് ടൂളായി വര്‍ത്തിച്ച ശരീരവും അംഗീകാരം നേടുന്നത്. ആ അംഗീകാരം വേണ്ടുവോളം ലഭിച്ചിട്ടുണ്ട് ഷിംന എന്ന നര്‍ത്തകിക്ക്. പ്രായത്തിനും ശരീരത്തിനും മനസ്സിനും ചെറുപ്പമാകുന്നിടത്താണ് 9 വര്‍ഷമെന്ന നൃത്ത പരിശീലന കാലയളവിലേക്ക് എത്തിച്ചേരുവാനാകുന്നത്. വിജയിച്ച എല്ലാ പുരുഷന്മാരുടെ പിന്നില്‍ ഊര്‍ജമായി സ്ത്രീയെ കെട്ടുമ്പോള്‍ വിജയിച്ച സ്ത്രീയുടെ പിന്നില്‍ പുരുഷന് ഉണ്ടാകുന്നത് ഉചിതം ഇല്ലെങ്കില്‍ പോലും അവര്‍ക്ക് കരുത്തായി വര്‍ത്തിക്കുന്നത് അവഗണനയും കുറ്റപ്പെടുത്തലുകളുമായിരിക്കും ആ ഊര്‍ജം പോസിറ്റിവ് ആയി കണ്ടത് തന്നെയാണ് ഇവരുടെ കരുത്തിന്റെ ആകെത്തുക. എന്തെല്ലാം പിടിച്ച് വലിച്ചാലും മധുര ചുട്ടെരിച്ച കണ്ണികയുടെ കരുത്തോടെ മുന്നേറുവാനാകുന്നത് ഉള്ളിലുള്ള അടങ്ങാത്ത നൃത്തത്തോടുള്ള ആവേശം ഒന്ന് മാത്രമാണ് അത് ആടിത്തളര്‍ന്ന് നില്ക്കുമ്പോള് ഉയരുന്ന കരഘോഷത്തിന്റെ കരുത്തിലാണ് മുന്നോട്ടുള്ള പ്രയാണം തുടരുന്നത്. ആടുമ്പോള് മനസ്സ് ചെറുപ്പമാക്കി ശരീരത്തെ വരുതിയിലാകുമ്പോഴാണ് തളര്‍ച്ചയെന്തെന്നറിയാതെ ആട്ടം പൂര്‍ത്തിയാകുന്നത്. കച്ചേരി സമ്പ്രദായത്തില്‍ ഭരതനാട്യത്തിലെ അലാരിപ്പ്, ജതിസ്വരം, കീര്‍ത്തനം, വര്‍ണ്ണം, പദം, തില്ലാന എന്നിവയിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത്. സ്വയം ആനന്ദിക്കാനും മറ്റുള്ളവരെ ആനന്ദിപ്പിക്കാനും കഴിയുന്നിടത്താണ് കല വിജയം വരിക്കുന്നത്.
വേദികളില്‍ നിന്നും വേദികളിലേക്കുള്ള പ്രയാണത്തിന്റെ ആരംഭമായി ഇതിനെ കണ്ടാല്‍ മതി. ഇനിയും അത്ഭുതങ്ങള്‍ കാണുവാനിരിക്കുന്നുള്ളു കലാലോകം ഇവരില്‍ നിന്നും.
ചിത്രം : നൃത്തം ചെയ്യുന്ന എ.എസ്.ഷിംനയും എലിസബത്ത് ജാന്സിയും.