നാടക മേഖലയിൽ വിവാദമായി പയ്യന്നൂർ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിപ്പോർട്ട് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യിച്ച് ഒരു കൂട്ടം നാടക പ്രവർത്തകർ
സാംസ്കാരിക ലേഖകൻ
പ്രശസ്ത നാടക ചലച്ചിത്ര നടൻ പയ്യന്നൂർ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. പ്രാഫഷണൽ നാടക വേദിയിലെ സംഘടനകൾ ഒന്നും ചെയ്യുന്നില്ല എന്ന് ഒരു പൊതുചടങ്ങിൽ പ്രശസ്ത നാടകകൃത്ത് പരാമർശ്ശം നടത്തിയതും പയ്യന്നൂർ മുരളിയെ വേദിയിൽ അവഹേളിച്ചതുമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ശേഷം പോസ്റ്റ് റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യിക്കാനും ശ്രമം നടന്നു.
പയ്യന്നൂർ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം.
**************************
ഒരു വിശദീകരണ കുറിപ്പ്
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
പ്രിയപ്പെട്ടവരെ :-
സമൂഹ മാധ്യമം വഴി വളരെ സജീവമായ് എന്നും ഞാൻ ഇടപെടാറുണ്ട്.
പക്ഷെ!
നാളിതുവരെ ഒരാളെ കുറ്റപ്പെടുത്താനോ, പരിഹസിക്കാനോ ഈ മാധ്യമം ഞാൻ ഉപയോഗിച്ചിട്ടില്ല എന്നത് പരമമായ സത്യം.......
സാധാരണ ഞാൻ Fbയിൽ പോസ്റ്റ്
ചെയ്യുമ്പോൾ മിക്ക വരെയും Tag ചെയ്യാറുണ്ട്. ഇവിടെ അത് ചെയ്യുന്നില്ല. കാരണം, ഇത് - തികച്ചും ദു:ഖകരം, വ്യക്തിപരം!!
എന്നാൽ സമൂഹ മാധ്യമം വഴി അറിയിക്കേണ്ടുന്ന കാര്യം. കാരണം, രണ്ട് ദിവസമായി എന്നെ കേന്ദ്രീകരിച്ച് ഇത് വഴി ചർച്ചകൾ നടക്കുന്നു.
ധാരണകൾ ഒരിക്കലും വഴിമാറി സഞ്ചരിക്കരുതല്ലോ!
അതു കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു വിശദീകരണക്കുറിപ്പ്. ഇങ്ങനെ കുറിക്കേണ്ടി വരുന്നതിൽ ദു:ഖവും, വേദനയും, ലജ്ജയുമുണ്ട്.....
ഇത് പറയാൻ ബാക്കി വെച്ചതോ... ഒരു തുടർച്ചയോ... അല്ല. മനസ്സിൻ്റെ ഭാരം ഇറക്കി വെക്കുക മാത്രം!!!
#കാര്യത്തിലേക്ക്:
----------------------------
2021ഓഗസ്റ്റ് 15 ന് പ്രൊഫഷണൽ നാടക രംഗത്തെ ഒരു സംഘടനയും, അമെച്വർ, പ്രൊഫഷണൽ നാടക വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബും ചേർന്ന്, പ്രൊഫഷണൽ നാടക രംഗത്തെ പ്രവർത്തകരെ ആദരിച്ച്, ഓണക്കിറ്റ് നൽകുന്ന, കൊല്ലം ജില്ലയിലെ ഒരു സാംസ്കാരിക കലാ വേദി.!!!
ആ വേദിയിലേക്ക് എന്നെ ക്ഷണിച്ചതിൽ ഒരാൾ ഇന്ന് നമ്മോടൊപ്പമില്ല.
ഒട്ടും പ്രതിക്ഷിക്കാതെ,
അദ്ദേഹത്തെ കുറിച്ചുള്ള അനുസ്മരണം ഞാൻ നടത്തേണ്ടി വരുന്നു.
MLA, മുൻ MLA, നാടകരംഗത്തെ ഗുരുതുല്യർ തുടങ്ങിയർ വേദിയിൽ.
ഉൽഘാടനം കഴിഞ്ഞ് എൻ്റെ അനുസ്മരണ പ്രഭാഷണം.!!!!!
എനിക്ക് ശേഷമുള്ള പ്രസംഗത്തിൽ, ഞാൻ ഗുരുതുല്യനെ പോലെ സ്നേഹിക്കുന്ന ജ്യേഷ്ഠ സഹോദരൻ, പ്രസംഗത്തിനിടയിൽ അനവസരത്തിൽ സൂചിപ്പിച്ച, പരിഹസിച്ച, ചില യാഥാർത്ഥ്യങ്ങളുടെ സത്യാവസ്ഥ.!!!!!!
അദ്ദേഹം പറഞ്ഞു:-
********
1) കേരളത്തിലെ പ്രൊഫഷണൽ നാടക സംഘടനകളെക്കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്, പ്രൊഫഷണൽ നാടക രംഗത്ത് ചെറുതും വലുതു മായി 108 നാടകസംഘടനകളും, വാട്സ്ആപ്പ് കൂട്ടായ്മകളുമുണ്ട് കേരളത്തിൽ...
ഇതൊക്കെ വെറും കടലാസ് സംഘടനകൾ, ഫാൻസ് അസോസിയേഷൻ സംഘടനകൾ,
ഒന്നും കാര്യമായ് പ്രവർത്തിക്കുന്നില്ല.
എന്നിട്ട് വേദിയിലുള്ള എന്നെ ചൂണ്ടി പരിഹസിച്ച് ചിരിച്ച് കൊണ്ട് അദ്ദേഹം പറയുന്നു - ആ108 - സംഘടനയുടെ കൂടെ ഈ പയ്യന്നൂർ മുരളിയുമുണ്ടാകും -
ഇവരൊക്കെ പ്രൊഫഷണൽ നാടകക്കാർക്ക് വേണ്ടി എന്ത് ചെയ്യുന്നുണ്ട്? എന്ന്.
പ്രൊഫഷണൽ നാടക സംഘടനകള അവർക്ക് മുന്നിൽ വെച്ച് തന്നെ അടച്ചാക്ഷേപിക്കുന്നതിന് തുല്യം!
അദ്ദേഹം പറഞ്ഞു-
"നിങ്ങൾ അമെച്വർ നാടക സംഘടനയെ കണ്ട് പഠിക്കണം സംഘടനയിലെ ഒരാൾ അകാലത്തിൽ അന്തരിച്ചപ്പോൾ, 24 ലക്ഷം രൂപ പിരിച്ച് നൽകി. "ശേഷം അതിൻ്റെ സെക്രട്ടറിയെ ഒറ്റയാൾ പുകഴ്ത്തൽ നടത്തി അവിടെ പ്രശംസിക്കുന്നു.......
NB :- ആ സംഘടന ചുരുങ്ങിയ ദിവസം കൊണ്ട് ചെയ്തത് എത്ര പ്രശംസിച്ചാലും മതിയാകില്ല എന്ന പക്ഷക്കാരനാണ് ഞാനും!!!!????
പക്ഷെ ?.....
ഒരു സംഘടനയുടെ നന്മ വിളിച്ചു പറയാൻ താൻ നിൽക്കുന്ന മേഖലയിലെ സംഘടനകളെ പരിഹസി ക്കണമായിരുന്നോ?
................................
സർ മനസ്സിലാക്കണം:
ഞാൻ 7 വർഷമായി നാടക സമിതി നിർത്തിയിട്ട്!!
അരങ്ങിൽ അഭിനയിച്ചിട്ട്!!
സംവിധാനം നിർവ്വഹിച്ചിട്ട്!!
ഇന്ന് എൻ്റെ ജീവിതമാർഗ്ഗം നാടകമല്ല - ചെറിയ രീതിയിൽ സീരിയൽ, സിനിമ രംഗത്ത് നിന്ന് കിട്ടുന്ന വരുമാനം തന്നെ!!
എന്നിട്ടും 108 സംഘടനയ്ക്കൊപ്പം സഞ്ചരിക്കുന്നത്, നിങ്ങളൊക്കെ - പാവപ്പെട്ടവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നൊക്കെ പറയുന്ന ആ നാടകക്കാരുടെ നാടക സംഘടനയുടെ കൂടെയാണെന്നോർക്കണം. അല്ലാതെ സിനിമാ - സിരിയൽ സംഘടനയുടെ കൂടെയല്ല.....!
ഇത്, ഒരു വേദിയിൽ വെച്ച് പരസ്യമായി പരിഹസിക്കപ്പെടേണ്ടതാണോ?
പ്രൊഫഷണൽ നാടക സംഘടനകൾ കൂട്ടായ്മകൾ ഒന്നും ചെയ്യുന്നില്ല എന്ന് അങ്ങ് പറഞ്ഞു.
ഉത്തരം:
ഈ കോവിഡ് കാലത്ത് അങ്ങ് കുറ്റപ്പെടുത്തിയ watsaap കൂട്ടായ്മകൾ, ചാരിറ്റി സംഘടനകൾ, ഏജൻസി, ഇതര നാടക സംഘടനകൾ വഴി (ആ വേദിയിലും ) ചെറുതെങ്കിലും സഹപ്രവർത്തകരോട് കാണിക്കുന്ന കാരുണ്യം, ചേർത്തു വെക്കൽ,
കണ്ടിട്ടും, അറിഞ്ഞിട്ടും, എന്ത് കൊണ്ട് കാണാത്തവനെപ്പോലെ അങ്ങ് നടിക്കുന്നു?
താങ്കൾ പരിഹസിച്ച, ഈ ഞാൻ ചെയർമാനായി മുന്നിൽ നിന്ന്, 3 മാസം മുൻപ് മരണപ്പെട്ട ഒരു നാടക ബന്ധുവിന്, (പേര് പറയുന്നില്ല) നാടകക്കാരോട് മാത്രം വാട്സപ്പ് വഴി സന്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ
10,00,000/=(പത്ത് ലക്ഷം രൂപ) അദ്ദേഹത്തിന്റെ മക്കളുടെ പേരിൽ LIC-യിൽ നിക്ഷേപിച്ചു. ഈ
കാര്യം അവിടെ വെച്ച് അപ്പോൾ തന്നെ ഞാൻ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി. അങ്ങ് കേട്ടിട്ടും കേട്ട ഭാവം പോലും നടിച്ചില്ല.
ഏറെ ഖേദമുണ്ട് സർ, സഹപ്രവർത്തകർ ചെയ്യുന്ന കാര്യങ്ങളെ, കാരുണ്യങ്ങളെ പരിഹസിച്ച് അങ്ങ് നടത്തിയ "തമാശ പ്രസംഗം".!!
അങ്ങ് വിണ്ടും പറയുന്നു
(2) വർഷങ്ങൾക്കു് മുൻപ് കേരളത്തിലെ ആദ്യ പ്രൊഫാഷണൽ നാടക സംലടന രൂപീകരിച്ചപ്പോൾ, അന്ന് അതിൽ തോപ്പി ഭാസി, NNപിള്ള തുടങ്ങിയ മഹാരഥൻമാർ ഉണ്ടായിരുന്നില്ല എന്ന്..
അതുപോലെ ഞാനും ഒരു സംഘടനയുടെ ഒപ്പവും ഈ വാര ഉണ്ടായില്ല എന്ന് !!
ഉത്തരം :-
സർ, തെറ്റ്!! 8 വർഷം മുൻപ് അങ്ങയുടെ ആശയ നിർദ്ദേശത്തിലുടെ, അങ്ങ് തന്നെ മുൻകൈ എടുത്ത് എഴുത്ത്കാരുടെയും, സംവിധായകരുടെയും ഒരു സംഘടന രൂപീകരിച്ചു. അങ്ങ് ആദ്യം സമീപിച്ചതും, അങ്ങ് പരിഹസിച്ച ഈ എന്നെ തന്നെ.
20-ഓളം വരുന്ന മീറ്റിങ്ങ് നടത്തിയത് എറണാകുളം നെട്ടൂരിലുള്ള എൻ്റെ വീട്ടിൽ വെച്ച് - അങ്ങ് അതിൻ്റെ പ്രഥമ #പ്രസിഡണ്ട്.......
നിഷേധിക്കാമോ?....
അങ്ങ് മുന്നിൽ നിന്ന് നയിച്ച ആ സംഘടന എന്തു കൊണ്ട് നിലനിർത്താൻ അങ്ങേയ്ക്ക് കഴിഞ്ഞില്ല?......
സർ, ചിന്തിക്കണം.......!!
എന്നിട്ടാണ് ഒരു മൈക്ക് കിട്ടിയപ്പോൾ അങ്ങയുടെ പദവി മറന്ന്, നിൽക്കുന്ന ഇടം മറന്ന്, ഉപജീവന മാർഗ്ഗം നേടുന്ന, അങ്ങ് നിലനിൽക്കുന്ന അതേ കലയുടെ സംഘടനകളെ പരിഹസിച്ച്, വ്യക്തിഹത്യ നടത്തി പരിഹസിക്കുന്നത് ശരിയാണോ????
ഇതാണോ സാമൂഹ്യബോധം?....
ഇതാണോ സാംസ്കാരിക ബോധം?....
..................................
(3) പുതിയ തലമുറയിലെ നാടകപ്രവർത്തകരെ അങ്ങ് അവിടെ വെച്ച് കുറ്റപ്പെടുത്തി.
പഴയ തലമുറയെ അറിയുകയും, പഠിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നതിനൊപ്പം
പുതിയ തലമുറയെ അറിയുകയും, പ്രോത്സാഹിപ്പിക്കുകയും, പുതിയ പാഠങ്ങളുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്?..
അതും ഒരു തെറ്റാണോ?.....
സർ, ഒരു പാട് വിഷമമുണ്ട്........
അങ്ങയെ ബഹുമാനിക്കുന്നവരാണ് പ്രൊഫഷണൽ നാടകക്കാർ, പ്രൊഫഷണൽ നാടക സംഘടനകൾ....
കാരണം
അങ്ങ് മലയാള പ്രൊഫഷണൽ നാടക രംഗത്തിന് നൽകിയ സംഭാവനകൾ വിസ്മരിക്കുന്നില്ല..
വർഷങ്ങളായിട്ടും ഇന്നും അങ്ങ് എഴുത്ത് രംഗത്ത് നിലനിൽക്കുന്നു എന്നത് അങ്ങ് നേടിയെടുത്ത ത്യാഗം!!
ഈ കെട്ട കാലത്ത്, വരുമാനമില്ലാത്ത കാലത്ത്, നാടക രംഗത്ത് പ്രവർത്തിക്കുന്ന എനിക്കോ, താങ്കൾക്കോ ഒരു രൂപ പോലും സാമ്പത്തികമായി ഒരാളെ സഹായിക്കാൻ കഴിയില്ല.
പക്ഷെ!!! സഹായിക്കുന്നവർക്കൊപ്പം ചേർന്ന്, ഓണക്കോടിയും, കിറ്റ് വിതരണവും, സ്നേഹ സാന്ത്വനവും നൽകുന്നവർ ക്കൊപ്പം സഞ്ചരിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട്, അങ്ങനെയൊരു പരാമർശം വേണ്ടായിരുന്നു.????
കലാചേതന നാടക കുടുംബത്തിൻ്റെ വാതിൽ എന്നും (വാടകയ്ക്ക് താമസിക്കുമ്പോഴും) എത് പാതിരാത്രിയിലും കേരളത്തിലെ നാടകപ്രവർത്തകർക്കു വേണ്ടി തുറന്ന് വെച്ചിരുന്നു - -
നാടകസമിതിയില്ലാത്ത ഈ ഏഴ് വർഷങ്ങൾക്കിപ്പുറവും!!! അത് അങ്ങേയ്ക്കറിയാത്തതല്ല അങ്ങ് എഴുതിയ നാടക സമിതികളോട് ഒന്നന്വേഷിക്കണം.!!!
അങ്ങയെക്കുറിച്ച് ഈ അടുത്ത ദിവസവും നാടക പ്രവർത്തകരോട് ഞാൻ സംസാരിച്ചിരുന്നു. പക്ഷെ!! ഏതെങ്കിലും ഒരാൾ പറയട്ടെ ഞാൻ അങ്ങയെ പരിഹസിച്ചോ കുറ്റപ്പെടുത്തിയോ സംസാരിച്ചു എന്ന്......
അങ്ങ് പ്രൊഫഷണൽ നാടകക്കാരുടെ പ്രതിനിധിയായ് സർക്കാർ കലാസംഘടനയിലെ പ്രധാന ഉത്തരവാദിത്വം വഹിക്കുന്ന ആളാണ്. ഒരുപക്ഷെ,
അതിലൂടെ ഒരു പാട് ഉയരങ്ങളിൽ എത്തിപ്പെടാൻ യോഗ്യതയുമുള്ള ആളാണ്......
ഇങ്ങനെ ചില പരിഹാസവാക്കുകൾ ഒദ്യോദികമായി പ്രഖ്യാപികുമ്പോൾ എവിടെയാണ് 'ഇടിവ്' സംഭവിക്കുന്നത് എന്ന് ഞാനും അങ്ങും ചിന്തിക്കേണ്ടതുണ്ട്!!!
കഴിഞ്ഞ 35-വർഷത്തോളമായി പുരോഗമന ചിന്തയിലൂടെ.... പ്രവർത്തനത്തിലൂടെ---- നടനായും, സംവിധായകനായും നാടക സംഘാടകനായും നാടക സഞ്ചാരം നടത്തുന്ന ആളാണ് ഞാനും.
പക്ഷെ ഞാനിന്നുവരെ ഒരു സ്ഥാനത്ത് ഇരിപ്പിടം പ്രതീക്ഷിച്ചിട്ടില്ല...
അക്കാദമി അവാർഡുകൾക്കുള ശ്രമം നടത്തിയിട്ടില്ല....
അത് തികച്ചും എൻ്റെ പോരായ്മയും, പരാജയവും ആയിരിക്കാം.
പക്ഷെ!!
ദീപസ്തംബം മഹാശ്ചര്യം പാടാത്തത്
എൻ്റെ അഭിമാനം -സന്തോഷം????
ഒരിക്കൽ വ്യക്തിപരമായി അങ്ങ് എനിക്ക് നൽകിയ സ്നേഹം.. സഹകരണം ഞാനിവിടെ വിസ്മരിക്കുന്നില്ല.
7 വർഷം മുൻപ് ഒരു മിററിങ്ങിന് വന്നപ്പോൾ എൻ്റെ വിട്ടിലെ ഒരു സൗഹൃദ സംഭാഷണ ത്തിൽ വെച്ച് - മുരളിയും കുടുംബവും നാടകത്തോട് --- നാടകപ്രവർത്തകരോട് --- കാണിക്കുന്ന സ്നേഹത്തിന് മുരളിക്കു് അടുത്ത വർഷം ഞാൻ ഫ്രീ ആയി നാടകം
എഴുതിക്കൊടുക്കാം എന്ന് ചെറുന്നിയൂർ ജയപ്രസാദേട്ടൻ പറഞ്ഞപ്പോൾ, വേണ്ട ഞാനെഴുതാം എന്ന് അഡ്വ: മണിലാൽ സർ പറഞ്ഞപ്പോൾ, അതു വേണ്ട ഞാനെഴുതാം എന്ന് പറഞ്ഞ് ഒരു രൂപ പ്രതിഫലം ആഗ്രഹിക്കാതെ എനിക്ക് അങ്ങ് നാടകമെഴുതി തന്നു. ആ മനസ്സിനെ ഞാൻ ഇന്നും ബഹുമാനിക്കുന്നു.????
അതോടൊപ്പം ഞാനോർക്കുന്നു, ആ നാടക സീസനിൽ തന്നെ അങ്ങയുടെ വീടിനടുത്തുള്ള ഒരു ഫൈൻ ഞങ്ങൾ ആർട്സിൽ നാടകം അവതരിപ്പിക്കാൻ വന്നപ്പോൾ, ഞാനും എൻ്റെ കുടുംബവും അങ്ങയുടെ കുടുംബത്തിൽ വന്ന് ഞങ്ങളുടെ 'സ്നേഹം'- ചെറുതെങ്കിലും കൈമാറിയത്, അങ്ങയ്ക്കുള്ള പ്രതിഫലമല്ല. എൻ്റെ കുടുംബത്തിന് അങ്ങയുടെ കുടുംബത്തോടുള്ള ഇഷ്ടം മാത്രം.
എന്നിട്ടും......!!!
ഒരു മുൻ വൈരാഗ്യവുമില്ലാത്ത എന്നെ പരസ്യമായ് ഒരു വേദിയിൽ വെച്ച് പരിഹസിച്ചതിലുള്ള വിഷമം എത്ര മറക്കാൻ ശ്രമിച്ചിട്ടും!!!.
യഥാർഥ്യങ്ങളെ തിരിച്ചുവിടാനുള്ള ചില ശ്രമങ്ങൾ കമൻറായും, തർക്കമായും,
നാളെ അത്, ആരെങ്കിലും നാടകക്കാർ തമ്മിലുള്ള യുദ്ധമായി ചിത്രീകരിക്കുമോ എന്ന ഭയത്തിൽ നിന്നാണ്.....
ഒരു പക്ഷെ ഒരു ഫോൺ കോളിൽ പറയേണ്ടുന്ന കാര്യം ഈ സമൂഹമാധ്യമം വഴി തന്നെ പറഞ്ഞ്കൊണ്ട് ഞാനവസാനിപ്പിക്കുന്നത്..
അങ്ങയുടെ എത് ചോദ്യത്തിനും ഉത്തരം നൽകാൻ ഞാൻ ബാദ്ധ്യസ്ഥനാണ്....
ഒരു തർക്കത്തിലൂടെയല്ല പരസ്പരം മനസ്സിലാക്കി സ്നേഹ ബഹുമാനത്തോടെ....
ഇത്രയും ഈ വഴി എഴുതേണ്ടി വന്നതിൽ വേദമുണ്ട്.