ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ദിനേശ് കുറ്റിയിലിനെ അനുസ്മരിക്കുന്നു.
പി വി രാധാകൃഷ്ണ പിള്ള
ദിനേശ് കുറ്റിയിലും അരങ്ങൊഴിഞ്ഞു. 2021ലെ അവസാനനഷ്ടം. ബഹ്റിനിലെ കലാരംഗത്ത് ഒരു ദശാബ്ദക്കാലം നിറഞ്ഞു നിന്നിരുന്ന ദിനേശ് കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡാനന്തര അസുഖങ്ങളെത്തുടർന്നു നാട്ടിൽ ഗുരുതരാവസ്ഥയിലായിരുന്നു. വടകര വില്യാപ്പള്ളി സ്വദേശിയായ ദിനേശ് 1971 മേയ്13നു ജനിച്ചു 2021 ഡിസംബർ 31നു വിട വാങ്ങുമ്പോൾ പ്രായം വെറും 51. പക്ഷെ ബഹ്റിനിലും നാട്ടിലുമായി നൂറുകണക്കിന് ആസ്വാദകരുടെ മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠനേടിയിട്ടാണ് അദ്ദേഹം വേദി വിട്ടൊഴിഞ്ഞത്.
ദിനേശ് കുറ്റിയിൽ സ്കൂൾ കലാമത്സരവേദികളിലൂടെയാണ് അരങ്ങിലെത്തിയത്. വളരെ ചെറുപ്പകാലത്തുതന്നെ ജില്ലാ-സംസ്ഥാന യുവജനോത്സവങ്ങളിൽ പങ്കെടുക്കുകയും മോണോ ആക്ട്, മിമിക്രി, പ്രച്ഛന്ന വേഷം എന്നി വയിൽ സമ്മാനം നേടുകയും, നാടകത്തിൽ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കു കയും ചെയ്തു. അമേച്വർ നാടകങ്ങളിലൂടെ മികച്ച നടനെന്ന കഴിവു തെളിയിച്ച് പ്രഫഷണൽ നാടക രംഗത്ത് എത്തിയ ദിനേശ് വടകര സിന്ദൂര, കോഴിക്കോട് കലാഭവൻ, കണ്ണൂർ ഗാന്ധാര, കോഴിക്കോട് സോമ ,കോഴിക്കോട് രംഗഭാഷ എന്നീ ട്രൂപ്പുകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
2006 ലോ 07 ലോ ആണ് ദിനേശ് കുറ്റിയിൽ ബഹ്റിനിലെത്തുന്നത്. തുടർന്ന് 12 വർഷത്തോളം നിരവധി നാടകങ്ങളിലും സ്കിറ്റുകളിലും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തുകൊണ്ട് ബഹ്റിനിലെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി. ഗുദൈ ബിയയിലെ പഴയ സമാജത്തിലും, സെഗായയി ലെ പുതിയ ഓഡിറ്റോറിയത്തിലും എത്രയെത്ര കഥാപാത്രങ്ങളെയാണ് അദ്ദേഹം അവിസ്മര ണീയമാക്കിയിട്ടുള്ളത്. 2007 മുതൽ 2018ൽ ബഹ്റൈൻ വിടുന്നതുവരെയുള്ള ദിനേശിന്റെ 12 വർഷത്തെ പ്രവാസജീവിതം ബഹ്റിൻ മലയാളിയുടെ നാടകജീവിതത്തിന്റെ ചരിത്രം കൂടിയാണ്.
പ്രഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ 3 തവണയും GCC റേഡിയോ നാടക മത്സരങ്ങളിൽ 4 തവണയും മികച്ച നടനായി ദിനേശ് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. കെ.പി.എ.സി യുടെ "അശ്വമേധം" നാടകം മോഹൻരാജ് സംവിധാനം ചെയ്തു 2012 മാർച്ച് 1, 2 തീയതികളിൽ അവതരിപ്പിച്ചപ്പോൾ കുഷ്ഠരോഗിയുടെ വേഷം ദിനേശ് അവതരിപ്പിച്ചതുകണ്ട് കാണികൾ അക്ഷരാർ ത്ഥത്തിൽ വിതുമ്പിപ്പോയി. അന്ന് അതിഥി ആയെത്തിയ കെ. പി. എ. സി. ലളിത അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചത് ഇന്നും എന്റെ ഓർമ്മയിലുണ്ട്.
പ്രവാസ ജീവിതം മതിയാക്കി ദിനേശ് നാട്ടിലേക്ക് മടങ്ങിയത് പ്രൊഫഷണൽ നാടകരംഗത്തും, സീരിയൽ-സിനിമാ രംഗത്തും ശ്രദ്ധ കേന്ദ്രീകരി ക്കുന്നതിനു വേണ്ടിക്കൂടിയായിരുന്നു.
അഞ്ചോളം ഷോട്ട് ഫിലിമുകളിലും അമൃത ചാനലിന്റെ ഒരു സീരിയലിലും TV ചന്ദ്രന്റെ മോഹവലയം, സിബി മലയിലിന്റെ 'കൊത്ത്' എന്നീ സിനിമകളിലും ദിനേശ് അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് രംഗഭാഷയുടെ നിരപരാധികളുടെ ജീവിതയാത്ര, അതൊരു കഥയാണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലുട നീളം മഹാമാരി പടർന്നു പിടിക്കുന്നത്. കോവിഡ് മൂലം പട്ടിണിയിലായ അസംഖ്യം നാടകകലാകാരന്മാരെ സഹായിക്കുന്നതിനും, അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനുമാണ് ശ്രീ ശിവാജി ഗുരുവായൂരിന്റെ നേതൃത്വത്തിൽ ദിനേശ് കുറ്റിയിലും മറ്റു മുപ്പതോളം കലാകാരന്മാരും ചേർന്നു ഈ കൊറോണ കാലത്ത് കാസർഗോ ഡ് മുതൽ തിരുവനന്തപുരം വരെ ബ്ലാക്ക്ഔട്ട് എന്ന പേരിൽ ഒരു നാടക അതിജീവനയാത്ര സംഘടിപ്പിച്ചു. ആഴ്ചകൾ നീണ്ട ആ നാടക യാത്ര വിജയകരമായി പര്യവസാനിച്ചുവെങ്കി ലും, യാത്രാനന്തരം ദിനേശിന് കോവിഡ് ബാധിക്കുകയുണ്ടായി. കോവിഡിൽ നിന്നു വിമുക്തി നേടിയെങ്കിലും, അതുണ്ടാക്കിയ ആഘാതത്തിൽ നിന്നു കരകയറുവാൻ അദ്ദേഹത്തിന്റെ ശരീരത്തിന് കഴിഞ്ഞില്ല. അഭിനയിക്കുവാനുള്ള അനേകം വേഷങ്ങൾ മാറ്റിവെച്ചിട്ടു അകാലത്തിൽ യാത്രയായ ആ അതുല്യ കലാകാരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ !
ദിനേശ് സമാജത്തിലവതരിപ്പിച്ച നാടകങ്ങൾ താഴെക്കൊടുക്കുന്നു. (മോഹൻ രാജിനോട് കടപ്പാട്)
1. 2008ൽ ആദ്യ നാടകത്തിൽ അഭിനയിച്ചു നാടകം : "ആയിഷ", രചന: ദാമുകോറോത്ത്, സംവിധാനം : രാധാകൃഷ്ണൻ കൊടുങ്ങല്ലൂർ
2. 2008ൽ പഴയ സമാജം നടത്തിയ നാടകോത്സവത്തിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന്റെ ചെറിയ ഭാഗം അവതരിപ്പിച്ചു
സംവിധാനം .രാധാകൃഷണൻ കൊടുങ്ങല്ലൂർ
3 .2008ൽ വിലപ്പെട്ടതെല്ലാം...
ആദ്യമായി നാടകം സംവിധാനം ചെയ്തു.
രചന: SR ഖാൻ
4. 2008 മാർച്ച് 15ന്അമ്മത്തൊട്ടിൽ സത്യൻ എന്ന വേഷം ചെയ്തു. രചന: ജയൻ തിരുമന സംവിധാനം: അനീഷ് മടപ്പള്ളി
5. 2008ൽ സമാജം നടത്തിയ G.A നായർ സ്മാരക നാടകമത്സരം : നാടകം, കസേരക്കളി. ഭാഗ്യവാൻ എന്ന കഥാപാത്രമായി അഭിനയി ക്കുകയും നാടകം സംവിധാനം ചെയ്യുകയും ചെയ്തു .മത്സരത്തിൽ മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു . നാടകരചന: ജി ശങ്കരപ്പിള്ള
6. 2012 സപ്തം: 20ന് കനലാട്ടം നാടകത്തിൽ മാധവൻ എന്ന വേഷം ചെയ്തു .രചന: ആശാ മോൻ കൊടുങ്ങല്ലൂർ, സംവിധാനം : രാധാകൃ ഷ്ണൻ കൊടുങ്ങല്ലൂർ
7 . 2013 ഫിബ്രവരി പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ "മരുഭൂമിയിലെ ഇലകൾ "എന്ന നാടകത്തിൽ അബൂക്ക എന്ന വേഷം ചെയ്തു മികച്ച നടനു ള്ള പുരസ്കാരം ലഭിച്ചു. നാടകരചന: നൗഷാദ് ഇബ്രാഹിം. സംവിധാനം : SR ഖാൻ
8. 2012 മാർച്ച് 1നും 2നും അശ്വമേധം നാടകത്തിൽ കുഷ്ഠരോഗി (ഗോവിന്ദനായി) അഭിനയിച്ചു രചന: തോപ്പിൽ ഭാസി
സംവിധാനം: മോഹൻരാജ് പി.എൻ
9. 2012ൽ ആദ്യത്തെ കുട്ടികളുടെ നാടക സംവിധാനം :കുന്താപ്പി ഗുലു ഗുലു
രചന: തുപ്പേട്ടൻ
10. 2013 ജൂലൈയിൽ" ചോരണ കൂര " - ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവത രിപ്പിച്ചു കാന്തൻ എന്ന വേഷം ചെയ്യുകയും നാടകം സംവിധാനം ചെയ്യുകയും ചെയ്തു
രചന: അഡ്വ.ജയപ്രകാശ് കൂളൂർ
11. 2016 ജനുവരിയിൽ സമാജം വനിതാവേദി ക്കു വേണ്ടി "പെണ്ണമ്മ "നാടകം സംവിധാനം ചെയ്തു. രചന: എ ശാന്തകുമാർ
12. 2012 ഏപ്രിലിൽ "ടിപ്പുവിന്റെ ആർച്ച".
പാണനായി വേഷം ചെയ്തു
രചന: ആശാ മോൻ കൊടുങ്ങല്ലൂർ
സംവിധാനം : പ്രകാശ് വടകര
13. 2012 ആഗസ്റ്റിൽ സമാജം ഓണാഘോഷ ത്തിന്റെ ഭാഗമായി "ആണുങ്ങളില്ലാത്ത വീട്"
നാടകത്തിൽ ഗോവിന്ദൻ എന്ന വേഷം ചെയ്തു
രചന: എ ശാന്തകുമാർ
സംവിധാനം: മനോജ് നാരായണൻ
14. 2011ൽ മലയാളം പാഠശാലക്കു വേണ്ടി ടിവി കൊച്ചുബാവയുടെ മായകാഴ്ചകൾ എന്ന കഥ നാടകമായി അവതരിപ്പിക്കുകയും സംവിധാനം ചെയ്യുകയും വിക്ടർ എന്ന കഥാപാത്രമായി അഭിനയിക്കുകയും ചെയ്തു.
15. 2011ൽ ഗോദോയെ കാത്ത്: ഈ നാടകത്തി ൽ എസ്ട്രഗൺ എന്ന വേഷം ചെയ്തു .
രചന: സാമുവൽ ബക്കറ്റ്
പരിഭാഷ: കടമ്മനിട്ട രാമകൃഷ്ണൻ
സംവിധാനം: മോഹൻരാജ് പി എൻ
ഇതേ നാടകം ബഹറിനെ പ്രതിനിധീകരിച്ച് 2018 ജനുവരി 5ന് GCC പ്രവാസി നാടകോത്സവത്തിൽ കോഴിക്കോട് ടൗൺ ഹാളിലും അവതരിപ്പിച്ചു
16. 2018ൽ ഡീസി ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി "ബിരിയാണി" നാടകം അവതരിപ്പിച്ചു. അസ്സനാ ർച്ച എന്ന വേഷം ചെയ്തു
കഥ: സന്തോഷ് ഏച്ചിക്കാനം
രചന:സംവിധാനം: അനിൽ സോപാനം
17. 2012 നവം: 1ന് മലയാളം പാഠശാലക്കു വേണ്ടി കുട്ടികളുടെ നാടകം : ദരിദ്രവാസി സംവിധാനം ചെയ്തു.
രചന: തുപ്പേട്ടൻ
18. 2013 ഡിസം: 19നും 20നും കുറിയേടത്ത് താത്രി: നാടകത്തിൽ മൂന്ന് വേഷങ്ങൾ ചെയ്തു ( ചുട്ടി കുത്തുകാരൻ ,കാര്യസ്ഥൻ ,വൃദ്ധൻ )
രചന: ഹേമന്ദ് കുമാർ
സംവിധാനം: പ്രകാശ് വടകര
നിർദ്ദേശം: മനോജ് നാരായണൻ
19. 2013 ജൂലൈ 4ന് ഓണാഘോഷ പരിപാടി യിൽ കുട്ടികൾക്കു വേണ്ടി "മാരിയപ്പന്റെ പുരയിലെ കുട്ടികൾ" എന്ന നാടകം സംവിധാനം ചെയ്തു
രചന: എ. ശാന്തകുമാർ
20. 2014ൽ വനിതാ വിഭാഗം ഉത്ഘാടനത്തിനു വേണ്ടി പാൽപ്പായസം നാടകം സംവിധാനം ചെയ്തു
രചന: അഡ്വ: ജയപ്രകാശ് കൂളൂർ
21. 2013ൽ സമാജം ഓണാഘോഷത്തോടനുബന്ധിച്ച് "സോപ്പ് ചീപ്പ് കണ്ണാടി "നാടകം സംവിധാ നം ചെയ്തു.
രചന: അഡ്വ: ജയപ്രകാശ് കൂളൂർ
22. 2018ൽ മലയാള പാഠശാലക്കു വേണ്ടി കുട്ടികളുടെ നാടകം "പൂവൻപഴം" സംവിധാനം ചെയ്തു
കഥ: വൈക്കം മുഹമ്മദ് ബഷീർ
23. 2015 മാർച്ച് 1ന് കേരള സംഗീത നാടക അക്കാഡമി പ്രവാസി നാടക മത്സരത്തിൽ സാക്ഷി നാടകത്തിൽ അഭിനയിച്ചു.
രചന: സംവിധാനം: അനിൽ സോപാനം
24. 2017 സപ്തം: 5ന് ചിൽഡ്രൻസ് വിങ്ങിലെ കുട്ടികൾക്കു വേണ്ടി നെയ്യപ്പം നാടകം സംവിധാ നം ചെയ്തു
രചന: ഗിരീഷ്
25. 2015 മാർച്ചിൽ സമാജംഓണാഘോഷ പരിപാടിയുടെ ഭാഗമായി
"പുറത്തൊരാൾ കാത്തു നിൽക്കുന്നു " നാടകത്തിൽ മലയാളം മാഷിന്റെ വേഷം ചെയ്യുകയും നാടകം സംവിധാനം ചെയ്യുകയും ചെയ്തു. രചന: പി ഹരീന്ദ്രനാഥ്
26. 2018 ഡീസി ബുക്ക് ഫെസ്റ്റിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴം കഥ പാവനാടകമായി അവതരിപ്പിച്ചു .അതിൽ മജീദിന് ശബ്ദം കൊടുത്ത് അഭിനയിച്ചു
സംവിധാനം: കൃഷ്ണകുമാർ
27. 2014 നവം: 29ന് പ്രഫ. നരേന്ദ്ര പ്രസാദ് നാടകമത്സരത്തിൽ "കക്കേഷ്യയിലെ കടുവ കുട്ടികളെ തേടുന്നു" നാടകത്തിൽ അഭിനയിച്ചു
രചന: അഡ്വ:ജലീൽ
സംവിധാനം: ഹരീഷ് മേനോൻ
28. 2014ൽ കുട്ടികൾക്കായി വൈലോപ്പള്ളിയുടെ സഹ്യന്റെ മകൻ നാടകം സംവിധാനം ചെയ്തു
29. സ്കൂൾ ഓഫ് ഡ്രാമക്കു വേണ്ടി പരേതൻ നിര്യാതനായി നാടകം സംവിധാനം ചെയ്യുകയും അതിൽ പ്യൂണിന്റെവേഷം ചെയ്യുകയും ചെയ്തു
രചന: രവി മലാറമ്പത്ത്
30. 2015 ആഗസ്റ്റ് 15ന് കുട്ടികളുടെ കേമ്പിന്റെ ഭാഗമായി മനോജ് നാരായണൻ സംവിധാനം ചെയ്ത മാ തുജേ പ്രണാം എന്ന നാടകത്തിൽ അഭിനയിച്ചു.
31. 2018ൽവനിതാ വിഭാഗത്തിനു വേണ്ടി കാരക്കലമ്മ എന്ന നാടകം സംവിധാനം ചെയ്തു
32. 2016 ഫിബ്രവരി 20ന് സംഗീത നാടക അക്കാഡമി പ്രവാസി നാടക മത്സരത്തിൽ നാഴി മണ്ണ് നാടകത്തിൽ അഭിനയിച്ചു
രചന: പ്രദീപ് മണ്ടൂർ
സംവിധാനം: അനിൽ സോപാനം
33. 2015 മെയ് 21ന് ശൂരനാട്ടിന്റെ മക്കൾ നാടകം സംവിധാനം ചെയ്തു
രചന: ആർ.കെ സത്യൻ
34. 2016 ആഗ്സ്റ്റ് 26ന് സ്ക്കൂൾ ഡ്രാമക്കു വേണ്ടി അവതരിപ്പിച്ച
യെർമ നാടകത്തിൽ രണ്ട് വേഷം ചെയ്തു രചന: ലാർക്ക
സംവിധാനം: s സുനിൽ കുമാർ
35. 2018ൽ ഡീസി ബുക്സ് ഫെസ്റ്റിൽ ദി ട്രാപ്പ് എന്ന വൺമേൻ ഷോ പാവനാടകം അവതരിപ്പിച്ചു
രചനയും സംവിധാനവും അഭിനയും ദിനേശ് കുറ്റിയിൽ
36. 2015 ആഗസ്റ്റിൽ സ്കൂൾ ഓഫ് ഡ്രാമക്കു വേണ്ടി ചെമ്പൻപ്ലാവ് നാടകത്തിൽ അഭിനയിച്ചു
രചന: സതീഷ്.കെ.സതീഷ്
സംവിധാനം :ഉദയൻ കുണ്ടംകുഴി
37. 2017 ൽസ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച മൈക്രോ ഡ്രാമ ഫെസ്റ്റിൽ ജോക്കർ നാടകത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു
38. സ്കൂൾ ഓഫ് ഡ്രാമയുടെ തീയേറ്റർ ഗ്രാഫ് നാടകമായ കൊക്കരക്കോയിൽ
അഭിനയിച്ചു
സംവിധാനം: ഉദയൻ കുണ്ടംകുഴി
39. 2017 ജൂണിൽ ബക്രീദ് പ്രോഗ്രാമിന്റെ ഭാഗമായി സഫർ എന്ന നാടകം സംവിധാനം ചെയ്തു
40. 2016 പ്രഫ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ സ്വപ്നവേട്ട നാടകത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു ഈ മത്സരത്തിൽ മികച്ച നടനായും സംവിധായകനായും പുരസ്കാരം ലഭിച്ചു
41. 2016 ജൂൺ 8ന് സമാജം സ്ക്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച ഊരുഭംഗം നാടകത്തിൽ അഭിനയിച്ചു
രചന: ഭാസൻ
സംവിധാനം :വിഷ്ണു നാടക ഗ്രാമം
42. 2011 ആഗസ്റ്റിൽ ജിജോയിയുടെ നേതൃത്വത്തിൽ നടന്ന സ്ക്കൂൾ ഓഫ് ഡ്രാമയുടെ നാടക കേമ്പിന്റെ ഭാഗമായി അവതരിപ്പിച്ച കണ്ടതും കേട്ടതും നാടകത്തിൽ അഭിനയിച്ചു
43. 2014 ജൂലൈയിൽ ഈദ് ആഘോഷത്തോടനുബന്ധിച്ച് നൗഷാദ് ഇബ്രാഹിം രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ അഭിനയിച്ചു
44. 2010 ൽ വനിതാ വിഭാഗം ഉൽഘാടനത്തിന് മുത്തശ്ശി 2010 എന്ന നാടകം സംവിധാനം ചെയ്തു
45. 2013 ജൂൺ 8ന് വനിതാ വിഭാഗത്തിനു വേണ്ടി സൈത്രണം നാടകം സംവിധാനം ചെയ്തു രചന: ആശാ മോൻ കൊടുങ്ങല്ലൂർ
46. സമാജം ഓണാഘോഷത്തോടനുബന്ധിച്ച് ഗിരീഷ് പി സി പാലം രചിച്ച് അഡ്വ: പ്രേം പ്രസാദ് സംവിധാനം ചെയ്ത മണ്ണ് നാടകത്തിൽ അഭിനയിച്ചു.
47. 2015 നവം: 21 പ്രഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ കുട്ടപ്പായി നാടകം സംവിധാനം ചെയ്തു
രചന: ഷീജ ജയൻ
48. 2012 ഡിസംബറിൽ ചിൽഡ്രൻസ് വിംഗിനു വേണ്ടി ബൊമ്മനഹള്ളിയിലെ കിന്നരയോഗി എന്ന നാടകത്തിന്റെ ടെക്നിക്കൽ സൈഡിൽ പ്രവർത്തിച്ചു
രചന: പ്രഫ: ചന്ദ്രദാസൻ സംവിധാനം: ജിക്കു ചാക്കോ
49. രാജാവ് നഗ്നനാണ് എന്ന ചൊൽക്കാഴ്ച സമാജം വേദിയിൽ സംവിധാനം ചെയ്തു.
രചന: ബിജു എം സതീഷ്
സമാജം GCC റേഡിയോ നാടക മത്സരങ്ങൾ
1. കണാരന്റെ ലോകം
രചന, സംവിധാനം: ദിനേശ് കുറ്റിയിൽ
ഈ നാടക മത്സരത്തിൽ കണാരൻ എന്ന കഥാപാത്രത്തിനു ശബദവും കൊടുത്തു മികച്ച രണ്ടാമത്തെ നടനുള്ള പുരസ്ക്കാരം ലഭിച്ചു
2. കുരുക്കും കൊന്തയും സംവിധാനം ചെയ്ത് ശബ്ദം കൊടുത്തു
രചന: സുധി പുത്തൻവേലിക്കര
3. 2013 ഡിസം: 8ന് അത്ഷാൻ ബെന്യമിന്റെ അടുജീവിതത്തിന്റെ റേഡിയോ നാടകാവിഷക്കാര നജീബിനു വേണ്ടി ശബ്ദം കൊടുത്തു
രചന: മിനേഷ് രാമനുണ്ണി
സംവിധാനം :ഹരീഷ് മേനോൻ ഈ നാടകത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
4. 2016 ഫിബ്ര: 1ന് സർവ്വൈവൽ നാടകം
സംവിധാനം ചെയത് ശബ്ദം കൊടുത്തു
രചന: മിനേഷ് രാമനുണ്ണി
മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു.
5. 2014 ഡിസം 26 ഓൾ ഈസ് വെൽ
രചന: അഡ്വ.ജലീൽ അബദുള്ള
സംവിധാനം: ഹരീഷ് മേനോൻ
ഈ നാടകത്തിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചു.
6. 2013 ൽ സ്ത്രൈണം റേഡിയോ നാടകം സംവിധാനം ചെയ്തു രചന: ആശാമോൻ കൊടുങ്ങല്ലൂർ
7. 2017ൽ ആർത്തു പെയ്യുന്ന മഴയിൽ
രചന: പ്രദീപ് മണ്ടൂർ
സംവിധാനം: കൃഷ്ണ കുമാർ പയ്യന്നൂർ