ശാന്തനോർമ്മയിൽ നാളെ (ഡിസംബർ 3) "ആരോ ഒരാൾ" അരങ്ങിലേക്ക്.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട്: തിയറ്റർ കൾച്ചർ കോഴിക്കോട് സംഘടിപ്പിക്കുന്ന ശാന്ത നോർമ്മ നാടകോത്സവത്തിൽ ആരോ ഒരാൾ എന്ന എ. ശാന്തകുമാറിൻ്റെ നാടകം ഡിസംബർ 3ന് കോഴിക്കോട് ടൗൺ ഹാളിൽ അരങ്ങേറുന്നു.
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറിൻ്റെ തന്നെ അമേച്ചർ പരീക്ഷണ നാടക കൂട്ടായ്മയായ തിയറ്റർ ലവേഴ്സാണ് അദ്ദേഹത്തിൻ്റെ രചന അരങ്ങിലെത്തിക്കുന്നത്.
എ ശാന്തകുമാറിനോടുള്ള അനുസ്മരണാർത്ഥം കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തിൻ്റെ പ്രസിദ്ധീകരിക്കാത്ത നാടകങ്ങളുടെ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. എഴുപത്തിയഞ്ചിലധികം നാടകങ്ങളെഴുതിയ ശാന്തകുമാറിൻ്റെ പ്രസിദ്ധീകരിക്കാത്ത നാടകങ്ങളിലൊന്നായിരുന്നു 'ആരോ ഒരാൾ'. വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ ഷൈജു അന്തിക്കാട് മാത്രമാണ് ഒരു തവണ ഈ നാടകം അരങ്ങിലെത്തിച്ചത്. 'ആരോ ഒരാൾ' എന്ന നാടകം കോഴിക്കോട്ടെ നാടക പ്രേമികളുടെ മുന്നിൽ ആദ്യമായാണ് എത്തുന്നത്. എം.എം.രാഗേഷാണ് സംവിധാനം. സുധീർ പറമ്പിൽ, സുധി ബാലുശ്ശേരി, രമ്യ രാഗേഷ് എന്നിവർ വേദിയിലെത്തുന്നു.
രാധാകൃഷ്ണൻ പേരാമ്പ്ര, മനീഷ മണി, സുബീഷ് ചേളന്നൂർ, രാഹുൽ മക്കട, സജീവൻ കോട്ടൂളി,റഹിം ഇച്ചൂസ് എന്നിവരാണ് അണിയറയിൽ. ഡിസംബർ മൂന്ന്, നാല് തീയതികളിലായി ആകെ എട്ട് നാടകങ്ങളാണ് അരങ്ങേറുന്നത്. രണ്ട് ദിവസങ്ങളിലും സാംസ്കാരിക കൂട്ടായ്മകളും, നാടക ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്.
M M Ragesh 8086327608.