ബിഹൈൻഡ് ദി കർട്ടൻ തീയ്യേറ്റർ ഗ്രൂപ്പിന്റെ ഏഴാമത് സംസ്ഥാന നാടക പ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
- വാർത്ത - ലേഖനം
ബിഹൈൻഡ് ദി കർട്ടൻ തീയ്യേറ്റർ ഗ്രൂപ്പിന്റെ ഏഴാമത് സംസ്ഥാന നാടക പ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
2023 ലെ നാടക പ്രതിഭ ആയി പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ. ശ്രീജിത്ത് പൊയിൽക്കാവിനെ തെരഞ്ഞെടുത്തു. 9 ഭാഷകളിലായി 30 അധികം നാടകങ്ങളെഴുതി 200 അധികം നാടകങ്ങൾ സംവിധാനം ചെയ്ത വ്യക്തിത്വമാണ് ശ്രീജിത്ത് പൊയിൽക്കാവ് നാടക രംഗത്തെ യുവ പ്രതിഭ ആയി തിരുവനന്തപുരം സ്വദേശിയായ ശ്രീ. ഹസീം അമരവിളയെ തെരഞ്ഞെടുത്തു.
നാടക രംഗത്ത് വളർന്ന് വരുന്ന മികച്ച നാടക പ്രവർത്തകനാണിദ്ദേഹം.
തീയേറ്റർ ആർട്സിൽ എം.ഫിൽ ബിരുദധാരിയായ ഇദ്ദേഹം കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ സെന്റർ അഞ്ചലിൽ നാടക അധ്യാപകനായി ജോലി ചെയ്തു വരുന്നു.
ഏപ്രിൽ മാസം അവസാന വാരം കണ്ണൂരിൽ വെച്ച് പുരസ്ക്കാരങ്ങൾ നൽകും.
അവാർഡ് തുകയും, ഫലകവും, സർട്ടിഫിക്കറ്റ്, പൊന്നാടയും ആണ് പുരസ്ക്കാരം.
ജൂറി ചെയർമാൻ ടി.പി. സുനിൽകുമാർ, ജൂറിമാരായി ശ്രീമതി. മിനി രാധൻ, സുധീർ ബാബൂട്ടൻ, ബിഹൈൻഡ് ദി കർട്ടന്റെ കോ-ഓഡിനേറ്റർ വി.വി മോഹനൻ, ഡയറക്ടർ ബിജു ഇരിണാവ്, ട്രഷറർ സനൽ കണ്ടോത്ത്, പ്രോഗ്രാം കൺവീനർ ഉണ്ണിരാജ് ചെറുവത്തൂർ അടങ്ങിയ കമ്മിറ്റി ആണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.