ബോളിവുഡ് താരം മിഥിലേഷ് ചതുർവേദി(67) അന്തരിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മുംബൈ; പ്രമുഖ ബോളിവുഡ് താരം മിഥിലേഷ് ചതുർവേദി(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്. കോയി മിൽഗയാ, റെഡി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
നാടകങ്ങളിലൂടെയാണ് മിതിലേഷ് ചതുര്‍വേദി കലാരംഗത്ത് തുടക്കം കുറിച്ചത്. ഭായ് ഭായ് ആണ് ആദ്യത്തെ സിനിമ. സത്യ, താല്, ഫിസ, കോയി മില്‍ഗയ, കിസ്നാ, ബണ്ടി ഓര് ബബ്ലി, മൈ ഫ്രണ്ട് പിന്റോ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു.
പത്ത് ദിവസം മുൻപ് ഹൃദയാഘാതം വന്നതിനെ തുടർന്ന് മിഥിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുരയായിരുന്നു. പലർച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് മകളുടെ ഭർത്താവ് ആഷിഷ് ചതുർവേദി പറഞ്ഞു.
നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിൽ എത്തി അമ്പരപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. താൽ, ഫിസ, അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ "സ്കാം" 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് മിഥിലേഷിന് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് രംഗത്തെത്തി. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകുന്നേരം സംസ്കാരം നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.