വീട്ടരങ്ങുമായി മുംബൈയിൽ നിന്നും ഒരു നാടകസംഘം.
- ഫെയിസ്ബുക്ക് പോസ്റ്റ്
"ലിറ്റിൽ
തീയ്യറ്റേഴ്സ് മുംബൈ" എന്നൊരു നാടക സൗഹൃദ സംഘം രൂപീകരിച്ച വിവരം ഏവരെയും സന്തോഷ പൂർവ്വം അറിയിക്കുന്നു.
സ്വതന്ത്രമായ നാടക പഠനവും പ്രവർത്തനവുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഞങ്ങളുടെ ആദ്യ സംരംഭം "ഉള്ളരങ്ങാണ് "
ഉള്ളരങ്ങിന്റെ ആദ്യ അവതരണം ആഗസ്റ്റ് 15 ന് ഖാർഘറിൽ നടന്നു.
സാമൂഹ്യ പ്രവർത്തകനും, ഖാർഘർ കേരള സമാജം സെക്രട്ടറിയുമായ ശ്രീ വത്സലൻ മൂർകോത്തിന്റെ വീടിന്റെ ഉള്ളാണ് അരങ്ങായത്.
കേരളത്തിലെ പ്രശസ്ത നാടക പ്രവർത്തകനും, നാടക രചയിതാവും,അധ്യാപകനും, സംവിധായകനും, നടനും ആയ ശ്രീ. ജയപ്രകാശ് കുളൂർ രചനയും, സംവിധാനവും നിർവഹിച്ച
"ശുംഭമുഹൂർത്തം" എന്ന നാടകമാണ് ഉള്ളരങ്ങിന്റെ ആദ്യ അവതരണത്തിൽ നടന്നത്.
ഒരുതരത്തിലും ഉള്ള സാങ്കേതിക സംവിധാനങ്ങളും ഇല്ലാതെ ഏറ്റവും പരിമിതമായ സ്ഥലത്തും കളിക്കാവുന്ന രീതിയിലാണ് കുളൂർ മാഷ്,ഈ നാടകം ചിട്ട പ്പെടുത്തിയിരിക്കുന്നത്.
ശ്രീ. ജയ പ്രകാശ് കുളൂരിന്റെ മറ്റൊരു നാടകം "ചോരണ കൂര" സെപ്റ്റംബർ 18 ന് ഉച്ചക്ക് ഖാർഘറിലും, അന്നേ ദിവസം വൈകീട്ട് ഗൻസോളിയിലും അവതരിപ്പിക്കും.
മുംബൈയിലെ സജീവ നാടക പ്രവർത്തനങ്ങൾ നടത്തുന്ന ഖാർഘർ കേരള സമാജത്തിന്റെ നാടക പ്രവർത്തകരാണ് ലിറ്റിൽ തിയേറ്റഴ്സിന്റെ അണിയറശില്പികൾ.
മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളര ങ്ങൊരുക്കുവാൻ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9833367567 എന്ന നമ്പറിൽ ബന്ധപ്പെടുക.
രാമകൃഷ്ണൻ എം. വി.