സാഹിത്യ നൊബേൽ പുരസ്കാരം ഫ്രഞ്ച് സാഹിത്യകാരി അനി എർനുവിന്
- വാർത്ത - ലേഖനം
നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരിയായ അനി എർനുവിന്. ക്ലീൻഡ് ഔട്ട്, എ മാൻസ് പ്ലേസ്, സിംപിൾ പാഷൻ, ദ് ഇയേഴ്സ് എന്നിവയാണ് അനി എർനുവിന്റെ പ്രശസ്ത കൃതികൾ. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി.
സാഹിത്യ അധ്യാപികയായ അനി എർനുവിന്റെ കൃതികൾ ഏറെയും ആത്മകഥാപരമാണ്. 1974-ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവൽ ക്ലീൻഡ് ഔട്ട് ആണ് ആദ്യ കൃതി. നിരവധി കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അനി എർനു രചിച്ച പുസ്തകങ്ങളിൽ പലതും പതിറ്റാണ്ടുകളായി ഫ്രാൻസിലെ സ്കൂൾ പാഠങ്ങളാണ്.
സ്വന്തം ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്നാണ് അനി എർനു വിശേഷിപ്പിക്കപ്പെടുന്നത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്വീഡിഷ് ടെലിവിഷനിൽ നൽകിയ അഭിമുഖത്തിൽ തനിക്ക് ലഭിച്ച പുരസ്കാരം വളരെ വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് അനി എർനു പറഞ്ഞു.