കാലാനിലയും ശാന്തക്ക് വിട.
- ലേഖനം
സി ജെ രഘുനാഥ്
ശ്രീമതി കലാനിലയം ശാന്ത നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ശ്രീമതി ശാന്തയുടെ കുടുംബത്തോടൊപ്പം നൃത്ത ഭവൻ കുടുംബാംഗങ്ങളും ദുഃഖത്തിൽ പങ്കുചേരുന്നു. ശാരീരിക കാരണങ്ങളാൽ കുറെ കാലമായി കലാ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹത് വ്യക്തിത്വം. അതാണ് കലാനിലയം ശാന്ത. വർഷങ്ങളോളം നടിയായും ഗായികയായും കലാനിലയം നാടകവേദിയിൽ നിറഞ്ഞുനിന്ന കലാപ്രതിഭ. തുടർന്ന് നൃത്ത ഭവനിൽ സഹകരിച്ചു പോന്നു. നൃത്ത ഭവന്റെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച വരുടെ പട്ടികയിൽ ശ്രീമതി ശാന്ത ക്ക് പ്രഥമ സ്ഥാനമാണ്. ശ്രീമതി ശാന്തയുടെ കുടുംബം അക്ഷരാർത്ഥത്തിൽ കലാ കുടുംബം ആണ്. ഭർത്താവ് അന്തരിച്ച ശ്രീ തങ്കപ്പൻ കലാ നിലയത്തിലെ നടനും ടെക്നിഷ്യനും ആയിരുന്നു. രണ്ടു പെൺമക്കളും അവരുടെ ഭർത്താക്കന്മാരും പ്രൊഫഷണൽ ആർട്ടിസ്റ്റുകളാണ്. മകൻ സലിം പ്രസിദ്ധ ഗിറ്റാറിസ്റ്റ് ആണ്. സലിം മിന്റെ ഭാര്യയും ഒരു നല്ല കലാകാരിയാണ്. ശ്രീമതി ശാന്തയുടെ വിയോഗത്തിൽ നൃത്ത ഭവൻ കുടുംബാംഗങ്ങൾ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുന്നു. ആ ധന്യ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്, ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നൃത്ത ഭവൻ കുടുംബത്തിനുവേണ്ടി സി. ജി. രഘുനാഥ്.