ലഘുനാടകമത്സരം പകൽ 2ന് ഹരിതം കൂട്ടായ്മയുടെ സൗഹൃദനേരം നാളെ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശൂർ : പ്രൊഫഷണൽ നാടകകലാകാരന്മാരുടെ കൂട്ടായ്മയായ ഹരിതം കൂട്ടായ്മയുടെ സൗഹൃദ നേരം രണ്ടാം വാർഷിക ഒത്തുചേരൽ ഞായറാഴ്ച തൃശൂർ ജവഹർ ബാലഭവനിൽ നടക്കും. രാവിലെ പത്തിന് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. ബാബു ചാക്കോള അധ്യക്ഷനാവും. നടൻ ടി ജി രവി മുഖ്യാതിഥിയാവും. ശിവജി ഗുരുവായൂർ മുഖ്യപ്രഭാഷണവും പയ്യന്നൂർ മുരളി ലോക നാടകദിന സന്ദേശവും നൽകും. സമഗ്രസംഭാവനയ്ക്ക് കെ ബി ഗീതമ്മയ്ക്ക് സി ആർ മനോജ് സ്മാരക പുരസ്കാരവും വത്സല ബാലഗോപാലിന് പ്രമോദ് ചാല പുരസ്കാരവും നൽകും. പകൽ രണ്ടിന് ലഘുനാടക മത്സരം ആരംഭിക്കും. പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
തിയറ്റർ ബ്ലാക്ക് കണ്ണപുരം, കണ്ണൂരിന്റെ കന്നബീസ് ഇൻഡിക്ക, ചങ്ങാതിക്കൂട്ടം നായരമ്പ ലത്തിന്റെ ‘ഒറ്റ’, ചിന്താ തിയറ്റർ ഇടക്കൊച്ചിയുടെ "രഥം', നാടകകുടുംബം തൃശൂരിന്റെ അതെന്താ', കൊച്ചിൻ ഉസ്താദിന്റെ കഥയല്ലിത് ജീവിതം', അമ്മ കലാക്ഷേത്ര പല്ലിശേരി തൃശൂരിന്റെ കാഫ്കയുടെ കൂട്ടുകാരൻ എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്.