അറുപത് കഴിഞ്ഞു-നാടകത്തിനൊപ്പം ഒഴികിയതിനാൽ സർക്കാർ ക്ഷേമനിധിയിൽ അംഗമായില്ല. എനിക്കിനി പെൻഷൻ കിട്ടുമോ?
- ലേഖനം
സതീഷ് കെ സതീഷ്
പ്രിയപ്പെട്ടവരെ....കേൾക്കണം... എന്നിൽ കനക്കുന്ന കനത്ത സങ്കടങ്ങൾ..
സതീഷ്കെ സതീഷും അത്ഭുത വിളക്കും... അഥവാ പെൻഷൻ കഥ
എനിക്ക് അറുപതു കഴിഞ്ഞു.... കൃതിമായി പറഞ്ഞാൽ അറുപത്തിരണ്ടു കഴിഞ്ഞു..... നൽപ്പത്തിയിട്ട് വർഷത്തോളം നാടകത്തോടൊപ്പം..... എനിക്കു കേഷ്മനിധി ബോർഡിന്റെ പെൻഷൻ കിട്ടാൻ വല്ല വഴിയും ഉണ്ടോ.....? ഒരു മനുഷ്യന് വയ്യാണ്ടാവുമ്പോഴല്ലേ സർക്കാരിന്റെ ഭാഗത്തുനിന്നും സഹായം കിട്ടേണ്ടത്.... നാടകം ഉപജീവനവും അതിജീവനവുമായുള്ള അലച്ചിലിനിടെ പെൻഷൻ പോലുള്ള സഹായത്തിനൊന്നും അപേക്ഷിക്കാനായില്ല.... നാടകത്തിനൊപ്പം ഒരു പുഴപോലെ ഒഴുകുകയായിരുന്നു.... വൈകിയ ഈ വേളയിൽ തിരിച്ചറിയുന്നു...ഞാൻ ഒരു മഹാ വിഡ്ഢിയാണ്.... ഇന്ന് വിഡ്ഢികളുടെ ദിനം.... ഏതു വിഡ്ഢിക്കും പറയാൻകാണുമല്ലോ ചിലവിഡ്ഢി സങ്കടങ്ങൾ..... അറിയോ....? പല അവസരങ്ങളും വേണ്ടന്നുവെച്ചു ഒരു ഉന്മാദം പോലെ നാടകത്തെ പ്രണയിച്ചപലതും കടലെടുത്തകാലങ്ങൾ..... ഇപ്പോഴിതാ പപ്ലിക്കേഷനിലെ എഡിറ്റർ ജോലിയും പോയിരിക്കയാണ്...... എവിടെയും ഞാൻ തഴയപെടുകയാണ്....
ഞാൻ ഓർക്കയാണ്...
വളരെ ചെറുതായപ്പോഴും.... വലുതായപ്പോഴും അനിയത്തി കുട്ടികൾ എന്നെ ഏപ്രിൽ ഫൂൾ ആക്കുമായിരുന്നു.... അടുത്ത വർഷത്തിൽ ഇനി ഫൂൾ ആവില്ലെന്നും ഉറപ്പിച്ചു ഉറങ്ങാൻ കിടക്കും പിറ്റേന്ന് അവർ എന്നെ വിഡ്ഢിയാക്കയിരിക്കും... ആ അനിയത്തികുട്ടികളൊക്കെ ഇന്ന് ഒരു പാട് വളർന്നിരിക്കുന്നു.... അവർക്കൊക്കെ ഈ ഏട്ടൻ.....?
ഇന്നിപ്പോൾ....
അറിയാവുന്ന തുന്നൽ പണിയും മറന്നു പോയിരിക്കുന്നു..... പുരസ്കരങ്ങൾ കൊണ്ടും അഭിനന്ദനങ്ങൾ കൊണ്ടും വീർപ്പു മുട്ടിയ കാലത്തു ഞാൻ ഒരു നാടകം എഴുതി.... അഭിനന്ദങ്ങൾ കൊണ്ട് എങ്ങനെ വിശപ്പു മാറ്റാം.... അതിനും കിട്ടി ഒരുപാട് പുരസ്കാരങ്ങളും അഭിനന്ദനങ്ങളും..... ഈ അടഞ്ഞ കാലത്തു വീഡിയോ ഡ്രാമ മുന്ന് പകലും രാത്രിയും ജഡ്ജു ചെയ്തതിനു വാട്സാപ്പിലുടെ പൂചെണ്ട്..... ആശംസക്കും.... ചർച്ചക്കും... ഓരോ ഇമോജികൾ സൗകര്യം പോലെ അതു ഫോണിൽ താളം തുള്ളിവരും..... പണ്ടാരമടങ്ങിയവന്റെ തലക്ക് ഇടിവെട്ടെറ്റതു പോലെ.... ഇനിയും ഈ പണ്ടാരം പിടിച്ച തല എത്ര ഇടി വെട്ടെൽക്കാനായി കത്തിരിക്കേണ്ടി വരും....
പ്രിയപ്പെട്ട വരെ അറിയാതെ ഞാൻ എൻ്റെ ചില സങ്കടങ്ങൾ പറഞ്ഞു പോയി...
???? സദയം പൊറുക്കുക....
ഒരു ആശ്വാസമുണ്ട്...പണ്ടൊരു വിഡ്ഢി പറഞ്ഞതുപോലെ ഏതു വിഡ്ഢിക്കും ഉണ്ടല്ലോ ഒരു ദിവസം....