പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷന്റെ (PPAF)15-ാം സംസ്ഥാന സമ്മേളനം ഒൿടോബറിൽ പത്തനംതിട്ട ജില്ലയിൽ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷന്റെ 15-ാം സംസ്ഥാന സമ്മേളനം പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തുവാൻ 05/06/2022 ൽ തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വച്ച് കൂടിയ PPAF ന്റെ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗിൽ തീരുമാനിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പ്രൊഫഷണൽ സമിതികളുടെ പോസ്റ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ട് 'ഓർമ്മപ്പുസ്തകം' എന്ന ഒരു മാഗസിൻ ഇറക്കാനും തീരുമാനിച്ചു.
കേരളത്തിൽ നിന്നുള്ള എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ ഗുരുവായൂർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി, സംസ്ഥാന ട്രഷറർ രഘു സാരഥി, ജില്ലാ കൺവീനർമാർ എന്നിവർ സംസാരിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ കമ്മറ്റികൾ ശക്തിപ്പെടുത്താനും രണ്ടു വർഷമായി ദുരിതമനുഭവിക്കുന്ന സമിതികളുടെ നിലനിൽപ്പിനുവേണ്ടി പരമാവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ച് കൊടുക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ ഏജൻസി സുഹൃത്തുക്കളോടും ജനറൽസെക്രട്ടറി അഭ്യർത്ഥിച്ചു.