സംസ്ഥാനതല കലാമത്സരങ്ങള്‍ : വിധി നിര്‍ണ്ണയം നടത്തുന്നതിന് ജൂറി പാനല്‍ അംഗങ്ങളാകുന്നതിന് അപേക്ഷക്ഷണിച്ചു
- വാർത്ത - ലേഖനം
ജില്ലാ - സംസ്ഥാനതലത്തില്‍ വിവിധ ഔദ്യോഗിക കലാമത്സരങ്ങള്‍ വിധിനിര്‍ണ്ണയം ചെയ്യുന്നതിന് ആവശ്യമായ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തികൊണ്ട് ഒരു ജൂറി പാനല്‍ ഉണ്ടാക്കുന്നതിന് കേരള സംഗീത നാടക അക്കാദമി ഉദ്ദേശിക്കുന്നു. അക്കാദമിയുടെ പരിധിയില്‍പ്പെടുന്ന സംഗീതം, നൃത്തം, നാടകം, കൂത്ത്, കൂടിയാട്ടം, കഥകളി, വാദ്യകലകള്‍, കഥാപ്രസംഗം, മാജിക്, മിമിക്രി, എന്നീ കലാമേഖലയിലും അവയുടെ ഉപവിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന കലാകാരന്മാരില് നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രവര്‍ത്തനമേഖല, പ്രവൃത്തി പരിചയം,അതാതുമേഖലകളിലെ അടിസ്ഥാന യോഗ്യതകള്‍ എന്നിവ ഉള്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ ബയോഡാറ്റ 2023 ഡിസംബര്‍ 7-ാം തീയതി വൈകീട്ട് 4 മണിക്കുള്ളില്‍ അക്കാദമിയിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം : സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ - 680 020
ഫോണ്‍ : 0487 -2332134.
ഇമെയില്‍ : This email address is being protected from spambots. You need JavaScript enabled to view it.