ബഹറുകളിൽ നാടക തിരയിളക്കം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോവിഡ് കാലത്തെ ഒരിടവേളക്ക് ശേഷം ബഹ്റൈനിൽ വീണ്ടും നാടകോത്സവരാവുകൾക്ക് തിരി തെളിയുകയായി. ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പതിനേഴാമത് പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തോടനുബന്ധിച്ചു 2022 ജനുവരി 11 മുതൽ 19 വരെ തീയതികളിൽ ഒൻപത് നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. .
ജനവരി 11 ചൊവ്വാഴ്ച ഉദ്ഘാടന ദിവസം
രാത്രി 8 മണിക്ക് ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയും ലൈബ്രറി വിങ്ങും സംയുക്തമായി അവതരിപ്പിക്കുന്ന , ബേബിക്കുട്ടൻ കൊയിലാണ്ടിയുടെ സംവിധാനത്തിൽ അരങ്ങിലെത്തുന്ന നാടകം "ദി ലാസ്റ് സല്യൂട്ട് " . നാടക രചന ജയൻ തീരുമന, പ്രെറ്റി റോയ്.
ജനുവരി 12 ബുധനാഴ്ച ജയൻ മേലേത്ത് രചനയും സംവിധാനവും നിർവ്വഹിച്ചു
ബഹ്റൈൻ പ്രതിഭ റിഫ മേഖല അവതരിപ്പിക്കുന്ന നാടകം "അനർഘ നിമിഷങ്ങൾ' .
മൂന്നാം ദിനം ജനുവരി 13 വ്യാഴാഴ്ച കലാകേന്ദ്ര ആർട്സ് സെന്റർ അവതരിപ്പിക്കുന്ന നാടകം "ഉമ്മീദ് " . രചന, സംവിധാനം പ്രജിത് നമ്പ്യാർ.
ജനുവരി 14 വെള്ളിയാഴ്ച വൈഖരി അവതരിപ്പിക്കുന്ന നാടകം "ദ്രാവിഢപ്പെണ്ണ് " . രചന, സംവിധാനം ദീപ ജയചന്ദ്രൻ.
ജനുവരി 15 ശനിയാഴ്ച, പ്രദീപ് മണ്ടൂരിന്റെ രചനയിൽ കൃഷ്ണകുമാർ പയ്യന്നൂർ സംവിധാനം നിർവ്വഹിച്ചു കോൺവെക്സ് മീഡിയ , സഹൃദയ പയ്യന്നൂർ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന
നാടകം "ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കഥ ".
ജനുവരി 16 ഞായറാഴ്ച . ബോണി ജോസ് രചനയും സംവിധാനവും ചെയ്തു അരങ്ങിലെത്തുന്ന നാടകം " കൂട്ട് " .
ഏഴാം ദിവസം, ജനുവരി 17 തിങ്കളാഴ്ച ഔർ ക്ലിക്സും പ്രവാസി ബഹ്റൈനും സംയുക്തമായി അവതരിപ്പിക്കുന്ന" അനാമികളുടെ വിലാപം " . രചന ഗിരീഷ് പീ സീ പാലം. സംവിധാനം ശ്രീജിത്ത് പറശ്ശിനി.
ജനുവരി 18 ചൊവ്വാഴ്ച "ഐ സീ യു " . നാടക രചന ജയൻ മേലത്ത് സംവിധാനം ഷാഗിത്ത് രമേശ്.
ജനുവരി 19 ബുധനാഴ്ച. നാടകം "അൽ അഖിറ".
ഫിറോസ് തിരുവത്ര രചന ഹരീഷ് മേനോൻ സംവിധാനം.
ബഹ്റൈനിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചു തുടർച്ചയായ ഒമ്പത് ദിവസങ്ങളിൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും നാടകോത്സവരാവുകളിലേക്ക് എല്ലാ നാടക പ്രേമികളുടെയും കലാസ്വാദകരുടെയും സാന്നിദ്ധ്യം ക്ഷണിക്കുന്നതായും സമാജം പ്രസിഡണ്ട് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള
ജനറൽ സെക്രട്ടറി ശ്രീ. വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിനും ഒൻപതു നാടകങ്ങളിലായി അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാ നാടക ബന്ധുക്കൾക്കും ലോക നാടക വാർത്തകൾ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മയുടെ സ്നേഹാഭിവാദ്യങ്ങൾ.