സുവീരന്റെ "ജീവിച്ചിരിക്കുക എന്നാൽ" പ്രീവ്യൂ ഗംഭീര വിജയം!
- ഫെയിസ്ബുക്ക് പോസ്റ്റ്
ചാക്കോ ഡി അന്തിക്കാട്
: :"ജീവിച്ചിരിക്കുക എന്നാൽ"
-പ്രീവ്യൂ
മികച്ച അഭിപ്രായം!
സുവീരന്റെ അഭിനയം-താളബോധം-ഡയലോഗ് റെൻഡറിങ്ങ്-ടൈമിംഗ്-സ്റ്റേജ് ആക്ടിവിറ്റീസ് & ആഡിയൻസ് ഇൻവോൾവ്മെന്റ്...
ഗംഭീരം! അഭിനേതാവിനെ മുക്കിക്കൊല്ലാത്ത ക്രിയേറ്റീവ് & മീനിങ്ങ്ഫുൾ ആയ വ്യക്തമായ ലൈറ്റിങ്ങ് & മ്യൂസിക് പാറ്റേൺസ്! മൊത്തം കറുത്ത ഫലിതം... ശക്തം! വിഷയം സമകാലികം!
A Post-Covid Theatre
Intervention!
മൊത്തം ഒന്നര മണിക്കൂർ! ക്ഷണിക്കപ്പെട്ട 50 പേർക്ക് മുൻപിൽ സുവീരൻ + സുഹൃത്തുക്കൾ നിറഞ്ഞാടി എന്നു കേൾക്കുന്നു! അഭിനന്ദനങ്ങൾ!
കോഴിക്കോട് 'ബാക്ക് സ്റ്റേജി'ന്റെ നല്ലൊരു ടീം വർക്ക്! കേരളം നിറയെ
കളിപ്പിക്കപ്പെടേണ്ടത്!... നേരിട്ട് കണ്ടില്ലെങ്കിലും (ഉദ്ഘാടന അവതരണം കാണും) കോഴിക്കോട് നാടക ഗ്രാമത്തിലെ മധു എന്നെ വിളിച്ച് ഇപ്പോൾ
വിശദമായി പറഞ്ഞപ്പോൾ മനം നിറയെ സന്തോഷം!... (സുവീരനെ വിളിച്ചപ്പോഴും അദ്ദേഹം നിറഞ്ഞ സന്തോഷത്തിൽ പ്രതികരിച്ചു...)
കഴിഞ്ഞ ഒന്നര വർഷക്കാലമായി വിവിധ കോർണറുകളിൽനിന്നും, ശത്രുക്കളാലും (മൗനം കൊണ്ട്) മിത്രങ്ങളാലും ശാരീരികമായും മാനസികമായും തകർക്കപ്പെടുന്ന ഒരാൾ(ആർട്ടിസ്റ്റ്) സ്വന്തം അനുഭവത്തിന്റെ, മാധ്യമജ്ഞാനത്തിന്റെ, തലച്ചോറിന്റെ,
ദർശനത്തിന്റെ, ചെറുത്തുനിൽപ്പ് ചിന്തയിൽ, സാമൂഹ്യ-ചരിത്ര ബോധവും
ചേരുമ്പോഴുള്ള ഊർജ്ജതാണ്ഡവത്തിൽ, സംവാദത്തിൽ, വിശ്വസിക്കുകയും,
നാടകം അഭിനയിച്ചുതന്നെ ഒരു നാടകഗറില്ലയെപ്പോലെ സമരം ചെയ്തു
മുന്നേറുന്നതിന്റെ, അതിജീവിക്കുന്നതിന്റെ, എല്ലാം സൗന്ദര്യശാസ്ത്രവും
ഉൾച്ചേർന്നുള്ള രംഗപാഠത്തിന്റെ പ്രീവ്യൂ ഒരുക്കിയതും ഗംഭീരം!... എന്നാണ്
വടകര നിന്നുള്ള ആദ്യപ്രതികരണം!
ഇനി അധികം വൈകാതെ നാടകപ്രേമികൾക്കുവേണ്ടി വടകര ടൗൺഹാളിൽ ഉദ്ഘാടനം ജൂലൈയിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട് എന്ന് കേൾക്കുമ്പോൾ... വല്ലാത്ത ആവേശം തോന്നുന്നു!... കാത്തിരിക്കുന്നു... കേരളത്തിലെ സുവീരൻ എന്ന നാടക പ്രതിഭയെ സ്നേഹിക്കുന്ന നാടക പ്രേമികൾ... ലാൽസലാം...
നാടകം മുന്നോട്ട്