ലോക നാടകദിനത്തിൽ ഇപ്റ്റ സമാഹരിച്ച ഫണ്ടിന്റെ ആദ്യ ഗഡു ടി.എസ്. സന്തോഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ടി.എസ്. സന്തോഷ് കുമാർ കുടുംബ സഹായ ഫണ്ട് ആദ്യ ഗഡു Rs.5,00,000/- (അഞ്ച് ലക്ഷം രൂപ) ഇപ്റ്റ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ. ടി. വി.ബാലൻ സന്തോഷിൻ്റെ ഭാര്യ ശ്രീമതി പ്രീതി സന്തോഷിനെ ഏൽപ്പിച്ചു.
ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാലചന്ദ്രൻ, ദേശീയ കമ്മിറ്റി അംഗവും കുടുംബ സഹായ സമിതി ചെയർമാനുമായ ആർ.ജയകുമാർ, ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് ആന്റണി, ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സി.പി. മനേക്ഷ, ജില്ലാ സെക്രട്ടറി കെ. സജീവൻ, ശ്രീമതി ഗീതാ പുഷ്കരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് അനന്തൻ, എം.ഡി. അനിൽകുമാർ, പി.എസ്. സുഗന്ധപ്പൻ, സജീവ് കാട്ടൂർ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ്കുമാർ, സഹായ സമിതി ജനറൽ കൺവീനർ വി.എം.മനോജ്, ഇപ്റ്റ നാട്ടരങ്ങ് കലാകാരൻമാർ, നാടക പ്രവർത്തകർ, നാടൻ പാട്ട് സംഘാംഗങ്ങൾ തുടങ്ങിയവർക്കൊപ്പം സന്തോഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സന്തോഷിൻ്റെ മകൾ അനിക സന്തോഷിൻ്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തുടങ്ങിയ പുതിയ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൻ്റെ ആദ്യ തുക നിക്ഷേപിച്ച് ശ്രീമതി ഗീതാ പുഷ്കരൻ പാസ്സ് ബുക്ക് കൈമാറി. ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസിലും ആർക്കും തുക നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് അക്കൗണ്ട് വിവരങ്ങൾ:
പോസ്റ്റ് ഓഫീസ്: കലവൂർ
സ്കീം: പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (PPF)
അക്കൗണ്ട് നമ്പർ:
010014665499
പേര്: അനിക സന്തോഷ്
രക്ഷാകർത്താവ്: പ്രീതി.സി.ഡി(മാതാവ്)
ഇപ്റ്റ സമാഹരിക്കുന്ന കുടുംബ സഹായ ഫണ്ടിന്റെ അടുത്ത ഗഡു സന്തോഷ് കുമാറിന്റെ ഒന്നാം ചരമവാർഷിക ദിനമായ 2022 ജൂൺ 6 ന് കുടുംബാംഗങ്ങളെ ഏൽപ്പിക്കുമെന്ന് ഇപ്റ്റ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
സ്നേഹവും കരുതലുമായി കൂടെ നിന്ന മുഴുവൻ സുമനസ്സുകൾക്കും ഇപ്റ്റയുടെ ഊഷ്മളമായ നന്ദി അറിയിക്കുന്നു.