സർക്കാർ ജീവനക്കാരുടെ ഏഴാമത് അഖില കേരള നാടക മത്സരം "അരങ്ങ് 2021" സംഘാടക സമിതി രൂപീകരിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള എൻ ജി ഒ യൂണിയൻറെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടെ ഏഴാമത് അഖിലകേരള ഏകാങ്കനാടക മത്സരം 2021 ഒക്ടോബർ 31 നവംബർ 1 തീയതികളിൽ തൃശ്ശൂർ റീജിയണൽ തീയേറ്ററിൽ നടക്കും. പൂർണമായും ജീവനക്കാർ അണിയിച്ചൊരുക്കുന്ന 15 നാടകങ്ങളാണ് രണ്ടുദിവസങ്ങളിലായി അവതരിപ്പിക്കപ്പെടുക. നാടകമത്സരം വിജയിപ്പിക്കുന്നതിനായി തൃശ്ശൂരിലെ സാംസ്കാരിക പ്രവർത്തകരുടെയും സംഘടനകളുടെയും ജീവനക്കാരുടെയും വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഇ. പത്മനാഭൻ സ്മാരക ഹാളിൽ ചേർന്നു. യോഗം പ്രശസ്ത ചലച്ചിത്രകാരൻ പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡൻറ് ഇ. പ്രേംകുമാർ നാടക മത്സര പരിപാടി വിശദീകരിച്ചു. കലാസമിതി സംസ്ഥാന കൺവീനർ എം. വി. ശശിധരൻ സ്വാഗതം ആശംസിച്ച യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.വരദൻ ആദ്ധ്യക്ഷം വഹിച്ചു. പ്രശസ്ത കലാ പ്രവർത്തകരായ സി. രാവുണ്ണി, ഇ.ഡി.ഡേവിസ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.എൻ.വിനയകുമാർ, കെ.എൽ.ജോസ് എന്നിവരും യൂണിയൻ സംസ്ഥാന നേതാക്കളായ കെ.വി.പ്രഫുൽ, ഇ നന്ദകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ നന്ദി പറഞ്ഞു. നാടക മത്സര നടത്തിപ്പിനായി
ഡോ.സി.രാവുണ്ണി ചെയർമാനും കെ.വി. പ്രഫുൽ ജനറൽ കൺവീനറുമായി യോഗത്തിൽ 21 അംഗ സംഘാടകസമിതി രൂപീകരിച്ചു.
കമ്പിളി ( എന്‍.ജി.ഒ. കലാവേദി, കാസര്‍ഗോഡ്), ആണി (സംഘവേദി, കണ്ണൂര്‍), ഒരു ദേശം നുണ പറയുന്നു (ഗ്രാന്മ വയനാട്), പെണ്ണകലം (എന്‍.ജി.ഒ ആര്‍ട്സ്, കോഴിക്കോട്), ആറാം ദിവസം (ജ്വാല, മലപ്പുറം), മൂത്ത (ഫോര്‍ട്ട് കലാവേദി, പാലക്കാട്), കവചിതം (സര്‍ഗവേദി തൃശൂര്‍), റെഡ് അലര്‍ട്ട് (സംഘ സംസ്ക്കാര, എറണാകുളം), മണ്ണിര (കനല് കലാവേദി, ഇടുക്കി ), സമുസയും ജറെനിയം പൂക്കളും (തീക്കതിര്‍, കോട്ടയം), പിയാത്ത (റെഡ് സ്റ്റാര്‍ കലാവേദി, ആലപ്പുഴ), കനല് തുരുത്ത് (പ്രോഗ്രസിവ് ആര്‍ട്സ്, പത്തനംതിട്ട), അമ്മ + ഉമ്മ = സാതന്ത്ര്യം (ജ്വാല കലാസമിതി, കൊല്ലം), കാകാ (സംഘ സംസ്കാര, തിരുവനന്തപുരം നോര്‍ത്ത്), ഗുല്‍മോഹര്‍ വീണ്ടും പൂക്കുന്നു (അക്ഷര കലാവേദി, തിരുവനന്തപുരം സൌത്ത്) തുടങ്ങിയ 15 നാടകങ്ങളാണ് രണ്ട് ദിവസങ്ങളിലായി അവതരിപ്പിക്കപ്പെടുക.