നാടക പ്രവർത്തകൻ സുവീരനും കുടുംബത്തിനും എതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ചേർപ്പ് പർപ്പിൾ തിയറ്റർ സംഘടിപ്പിച്ച പ്രധിഷേധയോഗം; സി.പി.ഐ.എം. ചേർപ്പ് ഏരിയ മെമ്പറും, തൃശ്ശൂർ ലോയേഴ്സ് യൂണിയന്റെ ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ.ജി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
RSS-വർഗ്ഗീയ ക്രിമിനലുകളുടെ ആക്രമണത്തിനിരയായ, പ്രശസ്ത നാടക-സിനിമ സംവിധായകൻ സുവീരനും, ഭാര്യ അമൃതയ്ക്കും, കോഴിക്കോട് ബാക്ക്സ്റ്റേജിനും, ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ചേർപ്പ് 'പർപ്പിൾ'(PURPLE Theatre) തിയറ്റർ സംഘടിപ്പിച്ച പ്രധിഷേധയോഗം, സി.പി.ഐ.എം. ചേർപ്പ് ഏരിയ മെമ്പറും, തൃശ്ശൂർ ലോയേഴ്സ് യൂണിയന്റെ ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ.ജി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.
2022 ഫെബ്രുവരി 20ന് വൈകീട്ട 6ന്, ചേർപ്പ് 'കോംറൈഡ്' ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, ചാക്കോ ഡി അന്തിക്കാട് അധ്യക്ഷത വഹിച്ചു. അഭിനേത്രി ലത മോഹൻ-പാലക്കാട്, നടൻ രാജേഷ് വല്ലച്ചിറ, ഗായകൻ തിയോ സി, എന്നിവർ സംസാരിച്ചു.
ഡേവിസ് കെ.എ. സ്വാഗതവും, സുരേഷ് നന്മ നന്ദിയും രേഖപ്പെടുത്തി.
സഹകരണം : പുരോഗമന കലാസാഹിത്യ സംഘം ചേർപ്പ് ഏരിയ കമ്മിറ്റി, PART-ONO Films-തൃശ്ശൂർ, ബദൽ മീഡിയ & നാടക സാധകം ചേർപ്പ്.