ശങ്കർ വെങ്കിടേശ്വരന്റെ "മിന്നുന്നതെല്ലാം" അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ
- ഒപ്പീനിയന്
ചാക്കോ ഡി അന്തിക്കാട്
KSNAയുടെ-25 അമേച്വർ നാടക പ്രോജക്ടിൽ, ശങ്കർ വെങ്കിടേശ്വരന്റെ "മിന്നുന്നതെല്ലാം",
ഞാറയ്ക്കലിൽ സഫ്ദർ ഹാഷ്മി കലാസമിതിയുടെ സംഘാടനത്തിൽ, അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ...
സംഭവിച്ചത്...(2022-മെയ് 5)
നാടകം കഴിഞ്ഞുള്ള കാണികളുടെ പോസിറ്റീവ് & നെഗറ്റീവ് താൽക്കാലിക റിയാക്ഷൻ
"മിന്നുന്നതെല്ലാം"എന്ന നാടകത്തിണ് ശേഷമുള്ള
അഭിപ്രായ പരിസമാപ്തി ദൃശ്യം! (ഇതും സംവിധായകൻ പ്ലാൻ ചെയ്തതായിരിക്കാം?!? ആയിരുന്നെങ്കിൽ
അത് ആശാവഹം... ടീമിന്റെ സംവാദ സാധ്യത നിലനിർത്തും. ജനാധിപത്യ മൂല്യബോധം ഊട്ടിയുറപ്പിക്കാൻ സഹായിക്കും)
ഷാജി പട്ടാമ്പി സെൻട്രൽ കഥാപാത്രവും
പിന്നെ 'ഇന്റർ ആക്ഷൻ വിത്ത് ഓഡിയൻസ്',
(അഗസ്റ്റോ ബോൾ മെത്തേഡ്)
ആയി കാണികളെ ഉപയോഗപ്പെടുത്തുന്ന 'ആക്റ്റീവ് & പാസ്സീവ്' ആയ രീതി!
കൂട്ടത്തിൽ ടീമിന്റെ ട്രെയിനിങ്ങിൽ പ്ലാൻ ചെയ്ത കഥാപാത്രങ്ങളും വരും...
ഇതെല്ലാം അമേച്വർ നാടക പരീക്ഷണത്തിൽ
അനിവാര്യം! പക്ഷേ ഇവിടെ സംഭവിച്ചതോ?
അഗസ്റ്റോ ബോളിന്റെ - "ഇൻവിസിബിൾ തീയേറ്റർ പ്രാക്ടീസ്" രീതിയുടെ
ഇടയ്ക്കുള്ള ചില രംഗങ്ങൾ ഒഴികെ പൊതുവെ ദുർബ്ബലമായ,
അവസാനിപ്പിക്കുമ്പോൾ തീവ്രത കുറഞ്ഞ,
വെറും 'സബ്ജക്റ്റീവ്' ആയ, ഭൂരിഭാഗവും
വെറും 'നരേഷൻ'(കഥപറച്ചിൽ) മാത്രമായ നാടക പ്രയോഗം!
'മർദ്ദിതരുടെ നാടക വേദി' എന്ന വിപ്ലവ രാഷ്ട്രീയ സത്തയുൾക്കൊണ്ട നാടക പ്രയോഗംകൂടി ഇങ്ങനെ ദുർബലമായി ഉപയോഗിക്കണമല്ലേ.
ബ്രെഹ്റ്റിന്റെ 'എപിക് തിയറ്റർ', മെത്തേഡിനെ,
നഷ്ട്ടപ്പെട്ട 'പോപ്പുലർ' ആസ്വാദന ഈസ്തെറ്റിക്സ് പറഞ്ഞ് പറ്റിച്ച്, മേലോഡ്രാമയിലേക്ക് തള്ളിയിട്ട്, തുടർന്നുള്ള
വിപ്ലവ നാടക പ്രയോഗത്തെ, കേരളത്തിലെ പലരും പതുക്കെ മരവിപ്പിച്ചല്ലോ.
വികാര വിരേചനത്തിന്റെയും, 'ഓവർ സെറ്റ് & കളറിംഗ്' കെട്ടിക്കാഴ്ച്ചകളുടെയും പേരിൽ,
പ്രയോഗത്തിൽ, നിഷ്ക്രിയമാക്കിക്കഴിഞ്ഞല്ലോ!
കൊള്ളാം... നടക്കട്ടെ!
കാര്യങ്ങളുടെ 'മർമ്മം' ആരെയാണ് ലക്ഷ്യമാക്കുന്നത്?
ജനകീയ രാഷ്ട്രീയ-വിപ്ലവ നാടക ചരിത്രത്തെ!...
അറിയുന്നുണ്ട്!
"മിന്നുന്നതെല്ലാം", ഭൂരിഭാഗം സമയം,
വെറും കഥപറച്ചിൽ മാത്രമായ, അരാഷ്ട്രീയമായ, അവതരണം എന്ന് പറയാം.
ഷാജിയുടെ ബിഹേവിങ് രീതി മോശമായിട്ടല്ല,(പലയിടത്തും അത് കമ്മ്യൂണിക്കേറ്റീവ് ആയിരുന്നു), പറയുന്ന വിഷയം, അവസാന ഭാഗത്തെത്തുമ്പോഴെങ്കിലും, കൂടുതൽ രൂക്ഷമായ സമകാലിക വിഷയത്തിലേക്ക് വികസിച്ചില്ല എന്നതാണ് യഥാർത്ഥ പ്രശ്നം!
(അതായത്, സമകാലിക വിഷയം വിമർശനാത്മകമായി തുറന്നു പറയാതെ, സംവാദം നടത്താതെ, മലയാള നാടക വേദിക്ക് നിലനിൽപ്പില്ല എന്നും വൈരുദ്ധ്യാത്മകമായി പറയാം)
ഷാജി എന്ന ശക്തനായ നടന്റെ പല പടുതിയിലുള്ള, (വെർട്ടിക്കൽ & ഹോറിസോണ്ടൽ) ഭാവത്തിലുള്ള,
'ഫിസിക്കൽ അഭിനയ' കയറ്റിറക്കങ്ങൾ,
തുറന്ന് പ്രയോഗിക്കാവുന്ന, സാദ്ധ്യതകൾ ഒന്നും ഉപയോഗിച്ചില്ല! (ശങ്കറിനോടും ഷാജിയോടും ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. അവർ അത് ഉൾക്കൊണ്ടിട്ടുണ്ട് എന്നാണ് എനിക്ക് മനസ്സിലായത്)
അറീനയിൽ വട്ടംകറങ്ങി, കഥ പറയുന്നു എന്നല്ലാതെ, അതാത് സമയത്ത് ചെറിയ താൽപ്പര്യം ഉണർത്തുകയും, ചെറിയ തോതിൽ കാണികളുടെ താൽപ്പര്യം ഉണർത്തുകയും ചെയ്യുന്നുണ്ടെങ്കിലും, മനസ്സിൽ കോറിയിടുന്ന, മുറിവേല്പിക്കുന്ന,
ഒരു സന്ദർഭംപോലും സ്ക്രിപ്റ്റിലില്ല,
എന്നതാണ് സത്യം!
(നാടകം കഴിയുമ്പോൾ ഒരു പെയിൻ തരുന്നില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്)
അട്ടപ്പാടി മേഖലയിൽ നിന്നും വരുന്ന ഒരു നാടക സംഘത്തിന്റെ പൊളിറ്റിക്കൽ കമ്മിറ്റ്മെന്റ് എന്താണ്?
മധു എന്ന, ആദിവാസി യുവാവ് കൊല്ലപ്പെട്ടതിന്റെ ചരിത്രമെങ്കിലും പറയാൻ തോന്നുന്നില്ലല്ലോ... ഹാ കഷ്ടം!?
മിഡിൽക്ലാസ്സ് വിഷയങ്ങൾ പരത്തി പറയാനും,
ചുമ്മാ സെന്റിമെന്റ്സ് കിട്ടാനും വിനിയോഗിച്ചതാണ് ഈ നാടകത്തിന്റെ പരാജയം!
വെറും 'തീയറ്റർ ഗെയിം' മാത്രമായി പല ഭാഗങ്ങളും മാറിയത്,
(അത് മോശം പ്രയോഗമല്ല-വിലക്കയറ്റം പോലുള്ള വിഷയങ്ങൾ ഉന്നയിച്ച്,
സമകാലികമായി ഉപയോഗിക്കണം)
ആവർത്തന വിരസതയുണ്ടായിട്ടും, വളരെ ക്ഷമയോടെ കാത്തിരുന്ന കാണികൾക്ക് അഭിനന്ദനങ്ങൾ!
നാടകം കഴിഞ്ഞുള്ള കാണികളുടെ പ്രതിഷേധം തികച്ചും സ്വാഭാവികം!
ശങ്കർ വെങ്കിടേശ്വരൻ, രണ്ട് ലക്ഷം രൂപ KSNAയിൽനിന്നും വാങ്ങി, ഈ 'പരീക്ഷണം' ചെയ്യരുതായിരുന്നു .
സ്വതന്ത്രമായി ഒരു തിയറ്റർ വർക്ക്ഷോപ്പ് വെച്ച് ഈ 'എക്സർസൈസസ്' നാട്ടുകാരെ പരിചയപ്പെടുത്തിയാൽ മതിയായിരുന്നു...
ഒന്ന് രണ്ട് സീനുകൾ ഒഴികെ
(Eg: അച്ഛനുമായുള്ള ഡ്രൈവിങ്ങ്, വിവാഹച്ചടങ്ങ് & ലൈബ്രറിയിൽ സംഭവിച്ച പ്രണയം...), ഒന്നും മനസ്സിൽ സ്പർശിക്കാതെ, അഭിനയ സാധ്യത വെളിപ്പെടാതെയുള്ള, കഷ്ടി ഒന്നര മണിക്കൂർ വലിച്ചു നീട്ടൽ!...
എന്തിന് എന്ന ചോദ്യം ബാക്കി!?!
എല്ലാം കഴിഞ്ഞ്, "സുവീരൻ ഇതിലും ഗംഭീരമായി ഇതേ തിയറ്റർ പ്രാക്ടീസ് ചെയ്യും... എന്തിന് ഒഴിവാക്കി?"- ("ജീവിച്ചിരിക്കുക എന്നാൽ"- ബാക്ക് സ്റ്റേജ്- കോഴിക്കോട്) എന്നു ചോദിച്ചപ്പോൾ, കേട്ടത്... അതിലും വലിയ തമാശ!
സുവീരനെ ആരും വിലക്കിയിട്ടില്ലത്രേ!
സുവീരന്റെ നാടകം മുടക്കിയവർ സമാധാനം പറയണം എന്ന് അക്കാദമിയുടെ ഭാരവാഹിയോട് ചോദിച്ചപ്പോൾ അദ്ദേഹവും പറയുന്നു:
"സുവീരന്റെ നാടകം, മെയ് 4ന് ഞാറയ്ക്കൽ വേദി 'ക്യാൻസൽ' ചെയ്ത് അക്കാദമി കത്ത് അയച്ചിട്ടില്ലെന്ന്!"...
ഞാൻ അപ്പോൾ തീരുമാനിച്ചു...
നുണ ആയുധമാക്കിയ ഫാസ്സിസം വിജയിക്കുകയാണല്ലോ?
KSNA അക്കാദമിയുടെ 'ക്യാൻസലേഷൻ കത്ത് സുവീരന്റെ കൈയ്യിൽ ഉള്ളപ്പോഴാണ് ഈ 'മറിമായം'!
എല്ലാം മറന്ന്, അഭിമാനം പണയം വെച്ച്, ഉളുപ്പുമില്ലാതെ, സുവീരന്, മെയ് 4ന് ഞാറയ്ക്കലിൽ നാടകം കളിക്കാമായിരുന്നല്ലോ?- എന്ന് അക്കാദമി ഭാരവാഹിയുടെ ആരോപണം!
നിയമക്കുരുക്ക് മുറുക്കി, ഈ മനുഷ്യത്വമില്ലായ്മയും, ആശയക്കുഴപ്പവും, സൃഷ്ടിച്ച, പ്രൈവറ്റ് നാടക സംഘടനയുടെ സെക്രട്ടറിയുടെ 'സ്വാർത്ഥ അജണ്ട ട്രാപ്പി'ൽ കുടുങ്ങിയവരെക്കുറിച്ച് സഹതാപം തോന്നുന്നു!
അമേച്വർ നാടക പരീക്ഷണത്തിനായി
50 ലക്ഷം നീക്കിവെച്ച LDF ഗവണ്മെന്റിന്റെ, അത് പ്രായോഗികമാക്കാൻ, നട്ടെല്ലുയർത്തി നിന്ന അക്കാദമിയുടെ, നാടക പ്രോത്സാഹനത്തീ രുമാനങ്ങളെ, ഏതെങ്കിലും
നാടക സംഘടന അവഹേളിക്കാൻ, വിലയിടിച്ചു കാണിക്കാൻ, കച്ച കെട്ടിയിറങ്ങിയാൽ,
അതിനായി, താൽക്കാലിക സെക്രട്ടറിയെ
'ഇന്നർ പ്രഷർ' കൊടുത്ത് തീരുമാനങ്ങൾ എടുപ്പിച്ചാൽ, അത് തിരിച്ചറിയാനുള്ള, തിരുത്താനുള്ള, ചോദ്യം ചെയ്യാനുള്ള, ദീർഘദൃഷ്ടി... തന്റേടം, ആത്മാർത്ഥത, സാംസ്ക്കാരിക നിലപാട്, KSNA യുടെ എക്സിക്യൂട്ടീവുകൾക്ക് വേണം!
അവർ സത്യം തുറന്ന് പറയണം...
NB: ഇനി, സുവീരൻ പിൻവാങ്ങിയ നിലയ്ക്ക്, 26-മത്തെ നാടക സംഘടനയ്ക്ക്, അവതരണത്തിനുള്ള സാധ്യത, അക്കാദമി പരിഗണിക്കുമോ? (ആരാണെങ്കിലും?)
അതോ, അവിടെയും അനിശ്ചിതത്വം നിലനിൽക്കുമോ?