സംഗീത നാടക അക്കാദമി അമേച്ചർ നാടകോത്സവത്തിൽ സുവീരന്റെ നാടകത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാടക പ്രവർത്തകരുടെ സംയുക്ത പ്രതിഷേധ പ്രഖ്യാപനം.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട്: സംഘപരിവാർ ആക്രമണത്തെ തുടർന്ന് റിഹേർസൽ നിർത്തി വെക്കേണ്ടി വന്ന 'ജാരൻ' എന്ന നാടകത്തിന് പകരം മറ്റൊരു നാടകത്തിന് കേരള സംഗീത നാടക അക്കാദമി നാടകോത്സവത്തിൽ അവതരിപ്പിക്കാൻ അവതരണാനുമതി നൽകിയതുമായി ബന്ധപ്പെട്ട് നാടക പ്രവർത്തനകരുടെ സംഘടന നൽകിയ പരാതിയെ തുടർന്ന് നാടകം നിർത്തി വെക്കാൻ അക്കാദമി ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഞാറക്കലും, വടകരയിലും നാടകം അവതരിപ്പിക്കാനാവില്ല എന്നും വാങ്ങിയ ഗ്രാന്റ് തുകയായ ഒരു ലക്ഷം രൂപ തിരിച്ച് നൽകാൻ തയ്യാറാണെന്നും കോഴിക്കോട് ബാക്ക് സ്റ്റേജ് നാടക സംഘത്തിന്റെ അമരക്കാരനും, നാടകത്തിന്റെ സംവിധായകനുമായ സുവീരൻ ഫേസ് ബുക്ക് ലൈവിലൂടെ വിശദീകരിച്ചിരുന്നു. ഇത്തരം അനാവശ്യ വിവാദങ്ങൾ സംഘപരിവാറിന് വളരാനുള്ള മണ്ണാണ് ഒരുക്കുന്നത് എന്ന് സംയുക്ത പ്രതിഷേധ പ്രസ്ഥാനയിൽ നാടക പ്രവർത്തകർ ആരോപിക്കുന്നു.
സംയുക്ത പ്രസ്ഥാവനയുടെ പൂർണ്ണരൂപം
കേരള സംഗീത നാടക അക്കാദമി അമേച്ച്വർ നാടകോത്സവത്തിൽ സുവീരന്റെ നാടകത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കലാ സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന.
ഈ വർഷം ഫെബ്രുവരി 16ന്, നിരവധി സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ നാടക ചലച്ചിത്ര സംവിധായകൻ സുവീരനും ഭാര്യ അമൃതയും നാടക റിഹേർസലിന് വേണ്ടി കുറ്റ്യാടി വേളത്തെ സ്വന്തം വീട്ടിൽ സ്ഥലമൊരുക്കുമ്പോൾ വർഗ്ഗീയ വാദികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ കാര്യം വാർത്തകളിലൂടെ എല്ലാ കലാ സ്നേഹികളും അറിഞ്ഞ സംഭവമാണ്. ജനാധിപത്യ പുരോഗമന സമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് സുവീരനും അമൃതയ്ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതാണ്. KTDY105/22 എന്ന ഫയൽ നമ്പരിൽ ഈ വിഷയത്തിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
കേരള സംഗീത നാടക അക്കാദമി അമേച്ച്വർ നാടക സംഘങ്ങൾക്ക് നാടക അവതരണത്തിനായി നൽകിയ ഗ്രാന്റ് ഉപയോഗിച്ച് ' ജാരൻ' എന്ന നാടകം റിഹേർസൽ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നപ്പോഴാണ് സുവീരനും ഭാര്യ അമൃതയും ഇത്തരത്തിൽ ആക്രമണം നേരിട്ടത്.
ഈ സാഹചര്യത്തിൽ മാനസികവും, ശാരീരികവും, സാമൂഹികവുമായ കാരണങ്ങളാൽ ഈ നാടകം തുടരാൻ കഴിയാതെ വരികയും, തുടർന്ന് ആ നടകത്തിന് പകരം, മറ്റൊരു നാടകം നിർമ്മിക്കാൻ അനുമതി തേടുകയും, അക്കാദമി നിർവ്വാഹക സമിതി അത് പരിശോധിച്ച് ശരി വെക്കുകയും ചെയ്തു.
എന്നാൽ വർഗ്ഗീയ വാദികൾക്ക് പിൻതുണ നൽകുന്ന രീതിയിൽ നാടക പ്രവർത്തകരുടെ സംഘടന എന്നവകാശപ്പെടുന്ന ഒരു കൂട്ടം വ്യക്തികൾ ഈ നാടകാവതരണത്തിനെതിരെ സംഗീത നാടക അക്കാദമിയിൽ പരാതി നൽകുകയും അതിനെത്തുടർന്ന് ഇപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ 4/5/22 ന് എറണാകുളം ഞാറയ്ക്കലിൽ നടക്കുന്ന അക്കാദമി അമേച്ച്വർ നാടകോത്സവത്തിൽ ഈ നാടകം അവതരിപ്പിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.
ഈയൊരു നടപടി ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന സംഘപരിവാർ അതിക്രമങ്ങളുടെ മാതൃകയിൽ വർഗ്ഗീയകക്ഷികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന കടന്നു കയറ്റമായിട്ടാണ് ഞങ്ങൾ വിലയിരുത്തുന്നത്. സുവീരൻ സംഘപരിവാർ ആക്രമണം നേരിട്ടപ്പോൾ കേരളത്തിലെ എല്ലാ പുരോഗമന ജനാധിപത്യ സംഘടനകളും നാടക പ്രവർത്തകരും പ്രതികരിച്ച സമയത്തും ഈ പരാതി നൽകിയ സംഘടന നിശ്ശബ്ദമായിരുന്നത് മുകളിലെ സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്. നാടകം അവതരിപ്പിക്കാൻ നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഇത്തരം ഒരു ഓർഡർ ഇറക്കി നാടക സംഘത്തെ സംഘർഷത്തിലാക്കുന്നത് സംഘപരിവാർ സംഘങ്ങൾക്ക് വളരാനുള്ള അവസരം നൽകലും, അവരുടെ പദ്ധതികൾ നടപ്പാക്കാൻ സഹായിക്കലും തന്നെയാണ്. നാടക അവതരണത്തെ നിയമക്കുരുക്കുകൾ പറഞ്ഞ് തടയാൻ മുൻകൈയെടുത്ത നാടക സംഘടനയും അവരുടെ വാക്കുകൾ പിൻപറ്റി നാടകാവതരണം തടഞ്ഞ അക്കാദമിയുടെ നീക്കവും വർഗ്ഗീയ ശക്തികളുടെ നിലപാടിനൊപ്പം നിന്ന് അവരെ വളരാനേ വഴി തെളിക്കൂവെന്നും അങ്ങനെയുള്ള നടപടികൾ കേരളത്തിലെ പുരോഗമന സമൂഹത്തിന് ചേരുന്നതല്ല എന്നും ഞങ്ങൾ വിലയിരുത്തുന്നു. ഇത്തരത്തിലുള്ള പ്രവണതകൾ ഇല്ലാതാക്കാൻ പൊതു സമൂഹവും, സർക്കാരും ഇനിയെങ്കിലും ജാഗ്രത പുലർത്തേണ്ടതാണ്. ഒപ്പം സുവീരന്റെ നാടകാവതരണം ഇല്ലാതാക്കാൻ ശ്രമിച്ചവരെ പുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ തിരിച്ചറിയണം എന്നും അത്തരം കുടിലതകൾക്കെതിരെ പ്രതിഷേധിക്കണം എന്നും കലാസാംസ്കാരിക പ്രവർത്തകരായ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
NB: ഈ സംയുക്ത പ്രതിഷേധ പ്രസ്ഥാവനയുമായി നിങ്ങൾ യോജിക്കുന്നു എങ്കിൽ ഈ പ്രസ്ഥാവന കോപ്പി ചൈയ്ത് താങ്കളുടെ പേരും കൂടെ ചേർത്ത് സോഷ്യൻ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു.
1. സതീഷ് കെ സതീഷ്
(നാടക രചയിതാവ്,സംവിധായകൻ)
2.പ്രൊഫ:പി.ഗംഗാധരൻ
(നാടക രചയിതാവ്,സംവിധായകൻ)
3.നരിപ്പറ്റ രാജു
(നടൻ, സംഘാടകൻ നാടക സംവിധായകൻ)
4.രേണു രാമനാഥ്
(നാടക സംഘാടക,എഴുത്തുകാരി)
5.ചാക്കോ ഡി അന്തിക്കാട്
(നാടക രചയിതാവ്,സംവിധായകൻ)
6.പ്രെഫ:ചന്ദ്രദാസൻ
(നാടക രചയിതാവ് ,സംവിധായകൻ, സംഘാടകൻ)
7.ശശിധരൻ നടുവിൽ
(നാടക രചയിതാവ് ,സംവിധായകൻ, സംഘാടകൻ)
8.പ്രദീപ് മണ്ടൂർ
(നാടക,ചലച്ചത്ര രചയിതാവ്, നാടക സംവിധായകൻ)
9.എ.രത്നാകരൻ
(നാടക രചയിതാവ് ,സംവിധായകൻ, സംഘാടകൻ)
10. ടി. സുരേഷ് ബാബു
( നടൻ,നാടക സംവിധായകൻ,സംഘാടകൻ)
11.ശിവജി ഗുരുവായൂർ
(നാടക ചലച്ചിത്ര നടൻ)
12. സന്തോഷ് കീഴാറ്റൂർ
(നാടക ചലച്ചിത്ര നടൻ)
13.ഹേമന്ദ് കുമാർ
(നാടക ചലച്ചിത്ര രചയിതാവ്)
14.രാജേഷ് ഇരുളം
(നാടക ചലച്ചിത്ര സംവിധായകൻ)
15.കെ.വി സജയ്
(എഴുത്തുകാരൻ അധ്യാപകൻ)
16.ഡോ : എസി ശ്രീഹരി
( അധ്യാപകൻ, എഴുത്തുകാരൻ )
17.മധു മാങ്കൂട്ടിൽ ( നാടകപ്രവർത്തകൻ സംഘടകൻ)
18.പി. ഹരീന്ദ്രനാഥ് (ചരിത്രഗ്രന്ഥരചയിതാവ്)
19.ജീന രാജീവ്
(അഭിനേത്രി)
അരവി ബേക്കൽ (നടൻ)
20.ജിത്തു കോളയാട് ( സംവിധായകൻ )
21.സന്തോഷ് സാരഗ് ( നടൻ )
22ഷാജഹാൻ ( നടൻ, നാടക പ്രവർത്തകൻ )
23.ഷിനിൽ വടകര (നടൻ നാടക പ്രവർത്തകൻ)
24.അഷ്റഫ് കിരാലൂർ -
( നടൻ, നാടകപ്രവർത്തകൻ )
25കുമാർ സേതു ( നാടക ചലച്ചിത്ര നടൻ)
26.ജേക്കബ് തോമസ് (മാധ്യമ പ്രവർത്തകൻ)
27.വിനോദ് കൈലാസ്. (നാടക, ചലച്ചിത്ര നടൻ)
28.ജലീൽ കുന്നത്ത് - (നാടകപ്രവർത്തകൻ)
29.പ്രകാശൻ ചേവായൂർ
(കവി, നാടക പ്രവർത്തകൻ)
30.പ്രേംചന്ദ്
( പത്രപ്രവർത്തകൻ .
എഴുത്തുകാരൻ )
31.ശ്രീജിത്ത് പൊയിൽ ക്കാവ്
(നാടകകൃത്ത്,നാടക,ചലച്ചിത്ര സംവിധായകൻ)
32.ബൈജു മേരിക്കുന്ന്
(സാംസ്കാരിക പ്രവർത്തകൻ, നാടക സംഘാടകൻ )
33.PK ഗണേശൻ
(അധ്യാപകൻ
എഴുത്തുകാരൻ)
34.കബനി
(നാടക, ചലച്ചിത്ര അഭിനേത്രി)
ഷാജി പോലൂർ
(നാടക,സാംസ്ക്കാരിക പ്രവർത്തകൻ)
35.വിനോദ് നിസരി
(നടൻ,സംഗീത സംവിധായകൻ)
36. ഷൈജു പി ഒളവണ്ണ
(നടൻ,സംഘാടകൻ)
37.സതീഷ് മായന്നൂർ (നാടക പ്രവർത്തകൻ)
38.ജാഫർ കുറ്റിപ്പുറം (സംവിധായാകൻ, നടൻ)
39. നവീൻ രാജ്
( നടൻ, ലൈറ്റ് ഡിസൈനർ)
40.സുഭാഷ്ദാസ് (നാടക പ്രവർത്തകൻ)
42.മണി പുറവങ്കര (നാടക പ്രവർത്തകൻ)
43.സുധി (നാടക-ചലച്ചിത്ര നടൻ)
44.രാജേഷ് കാക്കൂർ (നടൻ , സംഘാടകൻ)
45.സുരേഷ് ബാബു എം വി (നാടക-സിനിമാനടൻ , നാടകകൃത്ത് )
46.കെ.ടി. മോഹൻദാസ് (അധ്യാപകൻ, നാടക സംഘാടകൻ)
47.മണി പി.സി
(നാടക സംഘാടൻ, നടൻ)
48. കൃഷ്ണകുമാർ കെ
(പ്രവാസ നാടക പ്രവർത്തക )
49. പത്മനാഭൻ താലോറ
(പ്രവാസ നാടക പ്രവർത്തകൻ)
50.വിനീഷ് വെള്ളിക്കോത്ത്
(ഗ്രാമീണ നാടക പ്രവർത്തകൻ)
51.ഗോവിന്ദരാജ്
(നാടക നടൻ)
52.എമിൽ മാധവി
(നാടക രചയിതാവ്, സംവിധായകൻ)
53.സുധിക്കുട്ടി
[നാടക, ചലച്ചിത്ര നടൻ)
54. ചന്ദ്രശേഖരൻ തിക്കോടി
[എഴുത്തുകാരൻ ]
55.ഉല്ലാസ്
[ നാടക പ്രവർത്തകൻ]
56.ബിന്ദുരാജ്
[നാടക പ്രവർത്തകൻ]
57.ധീരജ് പുതിയനിരത്ത്
[നാടക പ്രവർത്തകൻ]
58.ദാസൻ കൂട്ടങ്ങരം
[നടൻ,നാടക പ്രവർത്തകൻ]
59.കനകരാജ് മയ്യന്നൂർ
[നടൻ,നാടക പ്രവർത്തകൻ]
60.ജ്യോതീ ചന്ദ്രൻ
[നാടക-ചലച്ചിത്ര പ്രവർത്തകൻ]
61.ഡോ: ആരിഫ് കണ്ടോത്ത്
[നാടക നടൻ,നാടക പ്രവർത്തകൻ]
63.ശശിധരൻ വെള്ളിക്കോത്ത്
[നാടക സംഘാടകൻ, കലാസംവിധായകൻ]
64.സ്വപ്നേഷ് ബാബു
[നാടകകൃത്ത്,സംവിധായകൻ, സംഘാടകൻ]
65.സന്ദീപ് പി വി
[നാടക സ്നേഹി]
66.കെ.കെ.മൊയ്തീൻ കോയ
(നാടക - മാധ്യമ പ്രവർത്തകൻ, ചലച്ചിത്രനടൻ)
66. അൻസർ ഇബ്രാഹിം.
(പ്രവാസ നാടക പ്രവർത്തകൻ, നാടക സംവിധായകൻ, നാടക സംഘാടകൻ)
67 സുധാകരൻ ചൂലൂർ
(നാടക പ്രവർത്തകൻ)