നാടകാവതരണം ജനാധിപത്യ പ്രക്രിയയിലെ പ്രധാന രാഷ്ട്രീയം സേവ്യർ പുൽപാട്ടിൽ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാടകാവതരണം ജനാധിപത്യ പ്രക്രിയയിലെ പ്രധാനപ്പെട്ട രാഷ്ട്രീ പ്രവർത്തനമാണ് നാടകാവതരം ജനങ്ങൾക്കിടയിൽ നടത്തുന്ന പാർലമെന്ററി പ്രവർത്തനമാണെന്നും
സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപാട്ടിൽ. സംഗീത നാടക അക്കാദമിയും, കൽപ്പറ്റ നേതി ഫിലിം സൊസെറ്റി, കോട്ടത്തറ ഗ്രാമ പഞ്ചായത്തും ചേർന്ന് വയനാട്, കോട്ടത്തറയിൽ അരങ്ങേറുന്ന ഏക പാത്ര നാടക മേള ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ ഇക്കാലത്തു നാടകാവതരണം തികച്ചും അൺപാര്ലിമെറ്ററി പ്രവർത്തനമാണെന്ന് പറയുന്ന രാഷ്ട്രീയ കാലാവസ്ഥ സംജാതമായിരിക്കുകയാണ്. സമകാലിക ഇന്ത്യയിൽ മതം രാഷ്ട്രീയത്തിൽ ഇടപെട്ടു കൊണ്ട് സമൂഹത്തിലെ മാറ്റങ്ങളുടെ ചാലക ശക്തികളെ മുഴുവൻ തച്ചുടക്കാൻ ശ്രമിക്കുന്നു. അത്തരക്കാർ ആദ്യം ആക്രമിക്കുന്നത് നാടകക്കാരെയാണ്. ഇക്കാലത്തു നാടക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്. ഇതിനെ എതിർത്ത് തോൽപ്പിക്കാൻ സാംസ്കാരിക മേഖല ഒന്നിച്ചു നിൽക്കേണ്ട സന്ദർഭമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത് എന്നും
സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപാട്ടിൽ പറഞ്ഞു. തുടർന്ന് "അച്ഛൻ എന്ന അച്ചു തണ്ടു, ഉണ്ണിയപ്പം" എന്നി രണ്ട് ഏകപാത്രനാടകങ്ങൾ അരങ്ങിൽ നടന്നു ജൂലൈ 16 മുതൽ 20 വരെ വയനാട്, കോട്ടത്തറ നായനാർ കമ്യൂണിറ്റി ഹാളിലാണ് ഏകപാത്ര നാടകങ്ങൾ നടക്കുന്നത്
കോട്ടത്തറ പഞ്ചായത്തു പ്രസിഡണ്ട് പി പി റെനിഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി മെമ്പർ എം ബാലഗോപാലൻ നീതി ഫിലിം സൊസൈറ്റി പ്രസിഡണ്ട് സീ കെ സതീഷ് ബാബു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പാറപ്പുറം, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം മധു, ഗ്രാമ പഞ്ചായത്ത് മെമ്പർ പി സുരേഷ് നാടക മേള ജനറൽ കൺവീനർ വേലായുധൻ കോട്ടത്തറ, ചീഫ് കോർഡിനേറ്റർ സി ആർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.