പെൺകിനാവ് നാടകം നാളെ കോഴിക്കോട്
- വാർത്ത - ലേഖനം
കോഴിക്കോട് : സി.പി.ഐ.എം അത്താണിക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സാരംഗം 2023 സർഗോത്സവത്തിൽ നാടകം പെൺകിനാവ് അരങ്ങേറും. ഞായറാഴ്ച രാത്രി 8 മണിക്ക് അത്താണിക്കൽ ഗാർഡിയൻസ് യു പി സ്കൂളിലാണ് അവതരണം. അന്തരിച്ച പ്രശസ്ത നാടകകൃത്ത് എ ശാന്തകുമാറിന്റെ രചനയ്ക്ക് ശക്തമായ ദൃശ്യഭാഷ നൽകിയത് യുവ നാടകപ്രവർത്തകൻ ഛന്ദസ്സാണ്. കോഴിക്കോട് നാടകഗ്രാമമാണ് നാടകം അവതരിപ്പിക്കുന്നത്. വർഗീയഭ്രാന്ത് പിടിച്ചവരുടെ ലോകത്ത് അനാഥരാവുന്ന സ്ത്രീകളുടെ ജീവിതം നാടകം ചർച്ച ചെയ്യുന്നു. കലാസമിതി വാർഷികങ്ങളും വായനശാല പ്രവർത്തനങ്ങളുമായി മുൻപോട്ട് പോയിരുന്ന കേരളത്തിന്റെ സാംസ്കാരിക ഭൂമികയെക്കുറിച്ചും നാടകം സംസാരിക്കുന്നു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ സംസ്ഥാന തല നാടകമത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി സമ്മാനങ്ങൾ നേടിയ നാടകമാണിത്.
മ്യൂസിക് - വിനോദ് നിസരി, സെറ്റ് - വിനയൻ ബേപ്പൂർ, കോർഡിനേറ്റർ - മധു മങ്കൂട്ടിൽ, സ്റ്റേജ് മാനേജർ - നദീറ.