ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന Athol Fugard ന്റെ "The Island" എന്ന നാടകം അവതരണത്തിനായി തയ്യാറെടുക്കുന്നു
"The Island" നിങ്ങളുടെ ശരീരത്തിലെ ഞരമ്പുകളെ സ്വാധീനിക്കും, അത് നിങ്ങളെ ആസ്വസ്ഥരാക്കും. ലോകത്തിലെ ഒരു സിസ്റ്റത്തിനുള്ളിൽ അവർ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടു. പക്ഷെ അവരുടെ സൗഹൃദത്തിൽ അവർ സ്വാതന്ത്ര്യം കണ്ടെത്തി. ആ കൂടിച്ചേരൽ അവരുടെ ജീവിതത്തിൽ പുതിയ വെളിച്ചം നൽകി. അത് വളരെ മനോഹരവും കുറച്ചു തമാശയുമാണ്. അവർ ആ കൊടിയ തണുപ്പിൽ ചിരിച്ചുകൊണ്ട് ഒരു മാറ്റത്തിനായി കാത്തിരുന്നു.
"The Island is one of the great protest plays of all generations"
നിങ്ങളുടെ ചർമ്മത്തിലെ നിറങ്ങൾ സ്വയം പരിശോധിക്കും, അത് നിങ്ങളെ സ്വയം ആസ്വസ്ഥരാക്കും.അവർ ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ടത് ലോകത്ത് എന്നേക്കും നിലനിൽക്കാവുന്ന വ്യവസ്ഥിതിയിന്മേലാണ്. സൗഹൃദം ശിക്ഷയുടെ കാഠിന്യം കുറച്ചില്ലെങ്കിലും സ്വാതന്ദ്രിയത്തെ ഉൾക്കൊള്ളാൻ തുടങ്ങിയിരിക്കുന്നു.ഒരു ശ്രമമായിരുന്നെങ്കിൽ പോലും അത് മനോഹരവും, രസകരവുമായിരുന്നു. ഈ കൊടിയ തണുപ്പിൽ ചിരിച്ചുകൊണ്ട് പുതിയ ചുവടുകൾ കാത്തു, നമ്മളെ അസ്വസ്ഥരാക്കി കുറച്ചകലെ അവരിരുപ്പുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തുണ്ടായ ജീവിതസാഹചര്യങ്ങളെയും മാനുഷിക മൂല്യങ്ങളെയും ചൂണ്ടികാണിക്കുകയാണ്.
ഏകാധിപത്യത്തിനെതിരേയും വർണ്ണവിവേചനത്തിനെതിരേയും ഫാസിസ്റ്റ് നയങ്ങൾക്കെതിരേയും നാടകം ശബ്ദമുയർത്തുന്നു.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടക സംവിധാനത്തിൽ ബിരുദം നേടിയ വിഷ്ണു നാടകഗ്രാമം ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത് നാടകം മലയാളത്തിലേക്കു മൊഴി മാറ്റം ചെയ്തത് സ്കൂൾ ഓഫ് ഡ്രാമയിൽ പ്രൊഫസർ ആയ Dr ഷിബു എസ് കൊട്ടാരം ആണ്. ശ്രീജിത്ത് ഫറൂക്, പ്രേംജി, ശരത്, അച്ചു അരുൺ രാജ്, അനീഷ് ഗൗരി, അജേഷ്, നിസ്സാൻ ആന്റണി എന്നിവരാണ് അഭിനേതാക്കൾ. പ്രൊഡക്ഷൻ ഡിസൈനർ മനോജ് യൂ സദ്ഗമയ , സെറ്റ് ദിനേശ് മാവൂർ, ലൈറ്റ് ടോണി പെരുമാനൂർ, മ്യൂസിക് നിഷ ദിലീഷ്, മൾട്ടിമീഡിയ ദിലീഷ് കുമാർ പോസ്റ്റർ ഡിസൈൻ അച്ചു അരുൺ രാജ്, വസ്ത്രലങ്കാരം മഞ്ജു ദീപു പി ആർ ഒ രാജേഷ് ചേരവള്ളി, ബോണി.
വ്യത്യസ്തമായ രീതിയിൽ ആണ് നാടക അവതരണം നടക്കുന്നത്. ഈ മഹാമാരി കാലത്ത് ബഹറിനിലെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും നാടക അവതരണം നടത്തുന്നത് എന്ന് ബഹറിൻ കേരളീയസമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ വിനോദ് വി ദേവൻ തുടങ്ങിയവർ അറിയിച്ചു.