സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാനതല നാടകമത്സരം കൊല്ലത്ത്: ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാനതല നാടകമത്സരം കൊല്ലം സോപാനത്തിൽ മെയ് 24 മുതൽ 27 വരെ നടക്കും. മെയ് 24 ന് വൈകുന്നേരം എം.മുകേഷ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ പരിപാടിയുടെ ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ നടത്തും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാവുന്ന യോഗത്തിൽ ഡോ.പി.കെ ഗോപൻ സ്വാഗതവും കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണവും നടത്തും. ഡോ. കെ.വി കുഞ്ഞിക്കൃഷ്ണൻ നാടകപ്രതിഭകളെ ആദരിക്കും. ഉപഹാര സമർപ്പണം വി .കെ മധു. ആശംസകൾ അർപ്പിച്ചുകൊണ്ട് കെ.ബി.മുരളീകൃഷ്ണൻ, ഡി.സുകേശൻ, ചവറ കെ.എസ്സ് പിള്ള, സി.ബാൾഡുവിൻ, എം.സലിം, എസ്സ്.വേണുഗോപാൽ, എ.പ്രദീപ്, എ.കെ സവാദ് തുടങ്ങിയവർ സംസാരിക്കും.
നാലുദിവസം നീണ്ടു നിൽക്കുന്ന നാടകമത്സരങ്ങളിൽ, സ്റ്റേറ്റ്സ്മാൻ (പാലക്കാട്), ആനന്ദം (ആലപ്പുഴ), ഉപ്പ് (പത്തനംതിട്ട), നേർച്ചക്കോഴി (മലപ്പുറം), നിലാവിനൊപ്പം (കണ്ണൂർ), സബർമതിയിലേക്ക് എത്ര ദൂരം (ഇടുക്കി), ആരാണ് ദേശസ്നേഹി (കോട്ടയം), ഉടുപ്പുകൾ അഥവാ തിരുശേഷിപ്പുകൾ (തൃശൂർ), അവാർഡ് (കോഴിക്കോട്), പാവത്താൻ നാട് (കാസർഗോഡ്), ഉയിർത്തെഴുന്നേൽപ്പ് (തിരുവനന്തപുരം), പാൽ പിരിയും കാലം (എറണാകുളം), ഒറ്റ് (കൊല്ലം), ഗുളികനും കുന്തോലനും (വയനാട്) എന്നീ 14 നാടകങ്ങൾ അരങ്ങിലെത്തും.
പ്രമുഖനാടക പ്രവർത്തകർ വിധികർത്താക്കളായിരിക്കും. മെയ് 27 വെള്ളിയാഴ്ച സമാപന സമ്മേളനം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും.