നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഡിപ്ലോമ
- വാർത്ത - ലേഖനം
ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ ഡി പ്ലോമ ഇൻ ഡ്രമാറ്റിക്സ് പാഗ്രാമിലേക്കു ജൂലൈ 10 വരെ അപേക്ഷിക്കാം. www.nsd.gov.in www.onlineadmission.nsd.gov.in.
മൂന്നു വർഷത്തെ പ്രോഗ്രാമിൽ ആദ്യ 3 സെമസ്റ്റർ പൊതുകോഴ്സാണ്. തുടർന്ന് 3 സെമസ്റ്ററിൽ 2 സ്പെഷലൈ സേഷൻ വിഷയങ്ങളിലൊന്നു തിരഞ്ഞെടുക്കാം. അഭിനയം ഡിസൈൻ & ഡയറക്ഷൻ. സിലബസ് രൂപരേഖ സൈറ്റിമുണ്ട്.
തിയറ്ററുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കും. ആകെ 29 സീറ്റ്. കേന്ദ്രമാനദണ്ഡമനുസരിച്ച് സംവരണമുണ്ട്. അപേക്ഷാഫീ ₹50.
ബിരുദവും ആറ് പ്രോഡക്ഷനിലെങ്കിലും പങ്കെടുത്തതിന്റെ പരിചയ സർട്ടിഫിക്കറ്റും തിയറ്റർ വിദഗ്ധയുടെ / വിദഗ്ധന്റെ ശുപാർശക്കത്തും നൽകണം. ഇംഗ്ലിഷും ഹിന്ദിയും അറിയണം. പത്തിനു 18 2023 ജൂലൈ - 30 വയസ്സ് ആയിരിക്കണം. പട്ടിക / പിന്നാക്കവിഭാഗക്കാർക്ക് 35 / 33 വരെയാകാം. മികച്ച ആരോഗ്യം നിർബന്ധം.
പ്രാഥമിക ടെസ്റ്റും ഓഡിഷനും ജൂലൈയിൽ ചെന്നൈ, ബെംഗളൂരു അടക്കം 15 കേന്ദ്രങ്ങളിൽ മികവുള്ളവരെ ഓഗസ്റ്റ് 16-20 തീയതികളിൽ ഡൽഹിയിലെ വർക്ഷോപ്പിലേക്കു ക്ഷണിക്കും.
വിദ്യാർഥികൾക്കെല്ലാം മാസം 9500 രൂപ സ്കോളർഷിപ് ലഭിക്കും. 150 രൂപ പ്രതിമാസ ട്യൂഷൻ ഫീയും മിതമായ മറ്റു ഫീസും ഉണ്ട്. ക്യാമ്പാസിൽ താമസിക്കണം.