ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമം; തലയ്ക്ക് ഗുരുതര പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊയിലാണ്ടി: പ്രമുഖ അഭിഭാഷകയും ആക്റ്റീവിസ്റ്റ്മായ ബിന്ദു അമ്മിണിയെ
അപായപ്പെടുത്താൻ ശ്രമം. അജ്ഞാതർ ഓട്ടോ ഇടിച്ചാണ് ബിന്ദുവിനെ അപകടപ്പെടുത്തിയത്. തലയ്ക്ക്
ഗുരുതരമായി പരിക്കെറ്റ അവരെ കൊയിലാണ്ടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടി വരുമെന്നാണ് ആശുപത്രിവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ശനിയാഴ്ച രാത്രി 9:30 യോടെ ആയിരുന്നു സംഭവം. പൊയിൽക്കാവ് ടൗണിലെ തുണിക്കട അടച്ച് വീട്ടിലേക്ക് നടന്നുവരുമ്പോഴാണ് ഓട്ടോ ഇടിച്ചത്. ഇടിച്ച ഓട്ടോറിക്ഷ നിർത്താതെ പോയതായി ബിന്ദു അമ്മിണിയുടെ ഭർത്താവ് ഹരിഹരൻ പറഞ്ഞു. സംഭവം നടന്ന ഉടൻ കൊയിലാണ്ടി സി. ഐയെ വിളിച്ചു പരാതി പറഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു. പോലീസ് ആശുപത്രിയിൽ എത്തി പ്രാഥമിക മൊഴി എടുത്തു.
ശബരിമല പ്രവേശനത്തിലൂടെ വാർത്തകളിൽ നിറഞ്ഞ വ്യക്തി ആണ് ബിന്ദു അമ്മിണി.