വെള്ളാങ്കല്ലൂർ ഹാഷ്മി തീയേറ്റർ ഗ്രൂപ്പ് പ്രതിഷേധജ്വാല സംഘടിപ്പിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
വെള്ളാങ്ങല്ലൂർ ഹാഷ്മി തീയറ്റർ ഗ്രൂപ്പ് അംഗം സുസ്മിത നെ ആക്രമിച്ച മദ്യം മയക്കുമരുന്ന് മാഫിയ ഗുണ്ടസംഘങ്ങളിലെ മുഴുവനാളുകളെയും അറസ്റ്റ് ചെയ്യുക, അവർക്ക് നിയമപരമായ ശിക്ഷ ഉറപ്പ് വരുത്തുക.നാട്ടിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെള്ളാങ്കല്ലൂർ സെന്ററിൽനാടക കലാകാരന്മാരും ഹാഷ്മി തീയറ്റർ ഗ്രൂപ്പും പ്രതിഷേധ ജ്വാലയും പ്രകടവും നടത്തി. നാടക് തൃശ്ശൂർ ജില്ല വൈസ് പ്രസിഡന്റ് രാജേഷ് വല്ലച്ചിറ ഉദ്ഘാടനം ചെയ്തു. ഹാഷ്മി തിയേറ്റർ ഗ്രൂപ്പ് അംഗവും നാടക് ജില്ലാ പ്രസിഡണ്ടുമായ എം ബിജു അധ്യക്ഷനായിരുന്നു. പ്രശസ്ത നാടക സിനിമ പ്രവർത്തകൻ കെഎസ് പ്രതാപൻ, ഹാഷ്മി വായനശാല പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.കെ. ബിജു, സതീഷ് കെ. കുന്നത്ത് ദളിത് ആക്റ്റീവിസ്റ്റ് ബിന്ദു തങ്കം കല്യാണി, രാധാകൃഷ്ണൻ കേളി, മോഹനൻ മനയ്ക്കലപടി, സുബ്രഹ്മണ്യൻ ശുഭ, അനിൽകുമാർ അഴീക്കോട്, യു.കെ. സജി തുടങ്ങിയവർ പ്രസംഗിച്ചു. സുധാകരൻ വെള്ളാങ്ങൂർ, കബീർ ടി.കെ, ഷൈനി, ആസിൽ യൂസുഫ്, അൻവർ എം.എ, രജനിഷ് പട്ടേപ്പാടം, സന്തോഷ്, ഹാരിസ് ഉസ്മാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.