പേരിടാത്ത നാടകം നവംബർ 1ന് രാവിലെ 5 മണിക്ക് അവതരിപ്പിക്കും.
- വാർത്ത - ലേഖനം
നാടക ലേഖകൻ
രാജ്യത്ത് ആദ്യമായി പേരിടാത്ത ഒരു നാടകം നവംമ്പർ ഒന്നിന് പുലർച്ചെ 5 മണിക്ക് ഏങ്ങണ്ടിയൂരിലെ ഒരു ഗ്രാമീണ ചായക്കടയിൽ അരങ്ങേറുന്നു.....
തിയ്യറ്റർ ഓഫ് ദ ഒപ്പ്രസഡ് എന്ന തിയ്യറ്റർഫോം ആദ്യമായി ഗ്രാമീണ നാടക വേദിയിൽ ഉപയോഗിക്കുന്നു....
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. 'ഒരു പൂർണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. നാടകം ഒരു സമ്പൂർണകലയാണെന്നു പറയാം. കാരണം നാടകത്തിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം.
അരങ്ങിൽ : അഡ്വ: വി ഡി പ്രേം പ്രസാദ്, ദിലീപ് വലിയറ, ചാക്കോ ഡി അന്തിക്കാട്, സുരേഷ് നൻമ, കൃഷൻജി കളിയരങ്ങ്, മനോജ് വടക്കൻ, പ്രേമൻ ആരി, ശ്രീഭദ്ര, ആര്യ, സുനിൽ പത്മനാഭ, പ്രതാപൻ C K, സോനു പാടൂർ, ഹരി നന്ദനൻ, വിഷ്ണു വലപ്പാട്, ആയുഷ് ഗ്രാമ, നിഖിൽ.
അവതരണം കളിയരങ്ങ് നാടകവേദി എങ്ങണ്ടിയൂർ
രചന -ബാബു കിളിയന്തറ
ആശയം -സംവിധാനം അനിലാസ് കളിയരങ്ങ്