യുവകലാസാഹിതി കൊളാടി ഗോവിന്ദൻ കുട്ടി സ്മാരക സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
യുവകലാസാഹിതി കൊളാടി ഗോവിന്ദൻ കുട്ടി സ്മാരക സാഹിത്യ പുരസ്കാരം കവി സച്ചിദാനന്ദന്. 15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ദീർഘകാലം മലയാള പുരോഗമനചിന്തയുടെ പടവാളായി നിന്ന, ജീവിതത്തിലും പ്രവർത്തനത്തിലും ചിന്തയിലും അടിമുടി വിപ്ലവകാരിയായിരുന്ന കൊളാടി ഗോവിന്ദൻ കുട്ടിയുടെ പേരിലുള്ള ഈ വർഷത്തെ സാഹിത്യ പുരസ്കാരം, ആ വഴികളെ അതിനുശേഷം ഏറ്റവും നവീകരിച്ച സാംസ്കാരിക നായകനായ സച്ചിദാനന്ദന് നൽകുന്നതിൽ അനൽപ്പമായ ചാരിതാർത്ഥ്യമുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണൻ (ചെയർമാൻ), ഇ.എം.സതീശൻ (കൺവീനർ), പി.പി.സുനീർ, പി.കെ. കൃഷ്ണദാസ്, അജിത് കൊളാടി എന്നിവർ അംഗങ്ങളായ പുരസ്കാര സമിതി പ്രസ്താവിച്ചു.
കൊളാടിയുടെ പത്തൊൻപതാം ചരമവാർഷികദിനമായ ആഗസ്റ്റ് 13 ന് വൈകിട്ട് 5 മണിക്ക് പുതിയിരുത്തിയിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാരദാനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.