ഡ്രാമാ ഡ്രീംസ് ഏകപാത്ര നാടകമത്സര വിജയികളെ പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പാലക്കാട്: നാടക പ്രവർത്തകരുടെ രജിസ്ട്രേഡ് സംഘടനയായ ഡ്രാമാ ഡ്രീംസ് പാലക്കാട് സംഘടിപ്പിച്ച ഏകപാത്ര നാടകമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശിവദാസൻ കോങ്ങാട് (പാലക്കാട്) അവതരിപ്പിച്ച കേട്ടെഴുത്ത് എന്ന നാടകത്തിനാണ് ഒന്നാം സമ്മാനം. ഭൂപേശൻപാപ്പിനിശ്ശേരി (കണ്ണൂർ) അവതരിപ്പിച്ച ഇടന്തല എന്ന നാടകം രണ്ടാം സ്ഥാനത്തിനും പുഷ്പ (പാലക്കാട്) അവതരിപ്പിച്ച എലികൾ, അശ്വതി രവീന്ദ്രൻ (കാസർകോട്) അവതരിപ്പിച്ച കാത്തിരിപ്പ് എന്നീ നാടകങ്ങൾ മൂന്നാം സ്ഥാനത്തിനും അർഹമായി. എഴുത്ത് എന്ന നാടകം അവതരിപ്പിച്ച സന്ദീപ് സതീഷ് (തൃശ്ശൂർ) മികച്ച നടനായും എലികൾ എന്ന നാടകം അവതരിപ്പിച്ച പുഷ്പ (പാലക്കാട്) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
നാടകാചാര്യൻ കാളിദാസ് പുതുമന, കെ എ നന്ദജൻ, ആർ സുകേഷ്മേനോൻ, എസ് വി അയ്യർ, ആർ ശിവശങ്കരൻ, എൻ ശൈലരാജ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ക്യാഷ് അവാർഡും മൊമന്റോയും അടങ്ങുന്ന പുരസ്കാരങ്ങൾ 2022 ജനുവരിയിൽ പാലക്കാട് വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അമ്പിളി കെ, സെക്രട്ടറി ചന്ദ്രഹാസൻ പി വി എന്നിവർ അറിയിച്ചു.